പണം നല്‍കി വഞ്ചിതരാകരുത് : കേരളാ വാട്ടര്‍ അതോറിറ്റി

  konnivartha.com : ജലജീവന്‍ മിഷന്‍ മുഖേന കണക്ഷന്‍ ലഭിയ്ക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളില്‍ നിന്ന് പലരും പണം പിരിയ്ക്കുന്നതായി പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കള്‍ ആര്‍ക്കും ഈ ആവശ്യത്തിനായി പണം നല്‍കരുത് എന്ന് ജല അതോറിറ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. കേരളാവാട്ടര്‍ അതോറിറ്റി ഇതുവരെ ആരേയും പണം പിരിയ്ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങള്‍ വഞ്ചിതരാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി

konnivartha.com : കോന്നി പബ്ലിക് ലൈബ്രറിയും കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി .കോന്നി സർക്കിൾ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന ക്ലാസ്സ് നയിച്ചു സ്കൂൾ പി.ടി.എ പ്രസിഡൻറ്അനിൽകുമാർ, സീനിയർ അസിസ്റ്റൻ്റ് .ഉഷ, സ്റ്റാഫ് സെക്രട്ടറിസന്തോഷ് കുമാർ, പബ്ലിക് ലൈബ്രറിക്കു വേണ്ടി രാജശേഖരൻ, സഞ്ചു ജോർജ്ജ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു, ബി.അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.  

Read More

കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസിന് വൈദ്യുതി വേണ്ടേ…?

കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസിന് വൈദ്യുതി വേണ്ടേ…? KONNIVARTHA.COM : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല . ഇക്കണ്ട കാലം അത്രയും വെളിച്ചം ഇല്ലാതെ ആണ് ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിച്ചത്. ഇവിടെ ജോലി ചെയ്ത എല്ലാ ജീവനകാരെയും നാട്ടുകാര്‍ നമിക്കുന്നു . ഈ ആധുനിക യുഗത്തിലും ഇങ്ങനെ ഒരു പോസ്റ്റ്‌ ഓഫീസ് ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ ഇവിടെയെ കാണൂ . 1996-97 കാലത്ത് പ്രദേശവാസി നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ പിരിവു ഇട്ടു പണിത കെട്ടിടം ആണ് ഇത് . പഴയ കാലത്തെ വാര്‍ക്ക കെട്ടിടം ആണ് . ഈ പോസ്റ്റ്‌ ഓഫീസില്‍ മാത്രം വൈദ്യുതി ഇല്ല എന്നത് ഒരു വലിയ പോരാഴ്മ തന്നെ ആണ് . വൈദ്യുതി ലഭിക്കുവാന്‍ തടസമായി ഉള്ള എല്ലാ സാങ്കേതിക…

Read More

വിമുക്ത ഭടന്മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം

KONNIVARTHA.COM : മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ ഡിസംബര്‍ 24 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരാതികള്‍ സ്വീകരിക്കും.   മദ്രാസ് റെജിമെന്റില്‍ നിന്നും പിരിഞ്ഞു പോന്ന വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍/ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍(ഡോക്യുമെന്റേഷന്‍ തുടങ്ങിയവ) നല്‍കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മിലിട്ടറി, സിവില്‍ രേഖകളും പരാതി /അപേക്ഷയുമായി ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.

Read More

കോന്നി -അച്ചന്‍ കോവില്‍ കെ എസ് ആര്‍ ടി സി ബസ്സ്‌  നാളെ   മുതല്‍ തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ക്ഷേത്ര ഉത്സവം പ്രമാണിച്ച് കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സെന്‍ററില്‍ നിന്നും നാളെ മുതല്‍ (22/12/2021 )കോന്നി അച്ചന്‍ കോവില്‍ ബസ്സ്‌ സര്‍വീസ് നടത്തുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു . കോന്നിയില്‍ നിന്നും രാവിലെ 7.30 നാണ് ബസ്സ്‌ . അച്ചന്‍ കോവില്‍ നിന്നും വൈകിട്ട് 4.30 നും കോന്നിയ്ക്ക് സര്‍വീസ് നടത്തും . കോന്നി പത്തനാപുരം വഴിയാണ് ബസ്സ്‌ സര്‍വീസ് . കോന്നി കല്ലേലി അച്ചന്‍ കോവില്‍ ബസ്സ്‌ സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല

Read More

വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു.   മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴു ഗ്രാമപഞ്ചായത്തുകള്‍ക്കായി 21000 തൈകള്‍ ഉത്പാദിപ്പിക്കുന്നത്. പത്തനംതിട്ട എസിഎഫ് സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി.   ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കല അജിത്ത്, ചെന്നീര്‍ക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ. ശശി, വി. രാമചന്ദ്രന്‍ നായര്‍, റൂബി ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ എം.ആര്‍. മധു, എല്‍. മഞ്ജുഷ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.പി. രാജേഷ്‌കുമാര്‍, ജോയിന്റ് ബിഡിഒ ജെ. ഗിരിജ, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത്…

Read More

പ്രമാടം ഗ്രാമപഞ്ചായത്ത്: വീട്ടുവളപ്പിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

  KONNIVARTHA.COM : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 നു മുന്‍പ് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2242215.

Read More

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒൻപത് അയ്യപ്പന്മാർക്ക് പരിക്ക്

  കോന്നി വാർത്ത :ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. എരുമേലി – പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവിലാണ് അപകടമുണ്ടായത്. ശബരിമല ദർശനത്തിന് പോയ അന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടുന്നു.

Read More

കോന്നി സി.എഫ്.ആര്‍.ഡി കോളേജില്‍ മാനേജ്മെന്റ് സീറ്റിലേക്ക് സ്പോട്ട്അഡ്മിഷന്‍

konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എംഎസ്.സി ഫുഡ് ടെക്നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) ഒഴിവുള്ള ഒരു മാനേജ്മെന്റ് സീറ്റിലേക്ക് ഡിസംബര്‍ 22 ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍ : 0468 2240047, 9846585609.

Read More

കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു

കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു konnivartha.com :കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആൽത്തറ മൈതാനിയിൽ ശബരിമല തീർത്ഥാടകർക്കായി നടത്തിവരുന്ന അന്നദാനം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. വർഷങ്ങളായി പൊതുജനങ്ങളുടെ ആവശ്യമായിരുന്നു കലഞ്ഞൂരിൽ ശബരിമല ഇടത്താവളം. ഇപ്പോഴും ഇത് ഒരു അപ്രഖ്യാപിത ഇടത്താവളം ആണ്. ഈ അവസരത്തിൽ ആണ് കുറച്ച് പേർ സൗഹൃദ കൂട്ടായ്മ രൂപീകരിക്കുകയും അയ്യപ്പന്മാർക്ക് ഭക്ഷണവും വിരി വക്കാനുള്ള സൗകര്യവും ഉണ്ടാക്കിയത്. രാത്രിയും, പകലും ഈ സേവന പ്രവർത്തനമായി സൗഹൃദ കൂട്ടായ്മ പ്രവർത്തകർ ആൽത്തറ മൈതാനിയിൽ ഉണ്ട്. മുൻപിൽ നയിക്കാൻ രാത്രിയിലും, പകലും കൂട്ടായ്മക്ക് കാരണവന്മാർ ആയി നളൻ നായർ, ബാബു സൗണ്ട്സ് ഉടമ ബാബുരാജ്, മണിസ് ഡെക്കറേഷൻ ഉടമ സുരേന്ദ്രൻ എന്നിവരും.   കാലാകാലങ്ങളായി ജാതിമത വ്യത്യാസമില്ലാതെ നാം നിലനിർത്തികൊണ്ടു പോകുന്ന നമ്മുടെ നാടിന്റെ ഐക്യവും സാഹോദര്യവും ഒത്തൊരുമയും ഇവിടെ…

Read More