konni vartha : കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ സംസ്ഥാനത്തെ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും. വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ക്യാമ്പുകളിൽ എത്തിച്ച് അർഹരായ എല്ലാവരുടെയും പേരുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.(konnivartha.com )
Read Moreവിഭാഗം: Information Diary
മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു
കോന്നി വാര്‍ത്ത : മലയാലപ്പുഴ കൃഷി ഭവനില്‍ 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021-22 കോപ്പിയുമായി ആവശ്യമുളള കര്‍ഷകര്‍ കൃഷി ഭവനില്‍ എത്തണം.
Read Moreഒമിക്രോണ്‍ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
ഒമിക്രോണ്‍ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു കോംഗോയില്‍ നിന്നെത്തി എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ട ഈ ദിവസങ്ങളില്‍ ഷോപ്പിങ് മാള്‍, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ എത്തിയിരുന്നു.. ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 934) ഇയാള്‍ എത്തിയത്. തുടര്‍ന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതായിരുന്നു. എന്നാല്‍ ഇതു ലംഘിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ കലൂര്‍, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ ഇടങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചത്.ഒമ്പതാം തിയതി സ്വന്തം കാറില്‍ പുതിയകാവിലെ ആയുര്‍വേദ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി പോയി. പത്താം തിയതി യൂബര്‍ ടാക്‌സിയില്‍ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ അറേബ്യന്‍ ഡ്രീംസ് ഹോട്ടലില്‍ എത്തി ഭക്ഷണം…
Read Moreഎസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയുടെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു
KONNIVARTHA.COM : : എസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയിലെ പ്രതിഷ്ഠ വാർഷീകത്തോടനുബന്ധിച്ചു ശാഖയുടെ 2022 ലെ കലണ്ടർ യുണിയൻ പ്രസിഡന്റ് കെ. പത്മകുമാർ മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ കൗൺസിലർ കെ.എസ്. സുരേശൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി എ.എൻ. അജയകുമാർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, സെക്രട്ടറി പ്രസന്ന അജയകുമാർ, ഉദയ സരസൻ, കെ.കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreസാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി ആന്റ് എസ്.ടി ഒണ്‍ലി) (കാറ്റഗറി നം. 306/2020) 22200-48000 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 23-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
Read Moreപത്തനംതിട്ട ജില്ലയില്‍ ഹലോ ഇംഗ്ലീഷ് ജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഗുണതാ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നടന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ ക്ലസ്റ്റര്‍തല കൂട്ടായ്മകള്‍ക്ക് മുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം കോഴഞ്ചേരിയില്‍ നടത്തി. കോഴഞ്ചേരി ബി.ആര്‍.സി.യില്‍ എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി.ജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.പി.സി.മാരായ ഷിഹാബുദ്ദീന്‍ റാവുത്തര്‍, കെ.ജി പ്രകാശ് കുമാര്‍, ട്രെയിനര്‍ സുഗന്ധമണി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് സാം എന്നിവര്‍ പങ്കെടുത്തു. ആദ്യ ദിവസം 1, 2 എന്നീ ക്ലാസുകളുടെ ജില്ലാതല പരിശീലനം കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, യു.പി.വിഭാഗം ബി.ആര്‍.സി.ഹാളിലും നടന്നു. രണ്ടാം ദിവസം ബി.ആര്‍.സി.ഹാളില്‍ ക്ലാസ് 3,4 ന്റെ പരിശീലനവും നടന്നു. പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി 61 പങ്കാളികളും 6 റിസോഴ്സ് പേഴ്സണ്‍സും പരിശീലന പരിപാടിയില്‍…
Read Moreഇവരെ മറന്നത് ആരോഗ്യവകുപ്പ് : അലവൻസ് നല്‍കണം
കോവിഡ് ബ്രിഗേഡ് ആയി ജോലിചെയ്തവർക്ക് റിസ്ക് അലവൻസ് നല്‍കിയില്ല : സമരം നടത്തി KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ കോവിഡ് ബ്രിഗേഡ് ആയി ജോലിചെയ്തവർക്ക് റിസ്ക് അലവൻസ് നൽകാത്തതിലും, താത്കാലിക നിയമനങ്ങളിൽ പോലും പരിഗണിക്കാത്തതിലും സർക്കാർകാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുമ്പിൽ ബ്രിഗേഡ് ജോലി ചെയ്തവര്‍ ധര്‍ണ്ണ നടത്തി . കൊറോണ രൂക്ഷമായ കാലത്ത് രാവും പകലും ഇവര്‍ ചെയ്ത സേവനങ്ങള്‍ മറക്കുവാന്‍ കഴിയില്ല . കൊറോണ രൂക്ഷത കുറഞ്ഞതോടെ കൂട്ടത്തോടെ പിരിച്ചു വിട്ടു . എന്നാല്‍ റിസ്ക് അലവന്‍സുകള്‍ നല്‍കിയില്ല എന്ന് ഇവര്‍ ആരോപിക്കുന്നു . ആരോഗ്യ മേഖലയ്ക്ക് ഇവര്‍ ചെയ്ത സേവനം മഹത്തരം ആണ് എങ്കിലും ആരോഗ്യ വകുപ്പ് പാടെ ഇവരെ മറന്നു . പിന്നീട് നടന്ന താല്‍കാലിക നിയമങ്ങളില്‍ ഇവര്‍ക്ക് ഒരു പരിഗണയും നല്‍കിയില്ല .പുതിയ ആളുകളെ ആണ് താല്‍കാലികമായി…
Read Moreസിആര്‍പിഎഫ് പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 29 ന്
KONNIVARTHA.COM : സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റര്‍, സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചവര്‍ക്കും ആശ്രിത കുടുംബങ്ങള്‍ക്കുമായി 2021 ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും. സംസ്ഥാനത്തെ പെന്‍ഷന്‍ സംബന്ധിച്ച തീര്‍പ്പാക്കാത്ത കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. പിഎഒ ഡല്‍ഹി, സിപിപിസി തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി യോഗത്തില്‍ പങ്കെടുക്കും. കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പെന്‍ഷന്‍ അദാലത്ത്. പങ്കെടുക്കുന്ന വിരമിച്ചവര്‍ അവരുടെ പെന്‍ഷന്‍ ബുക്കും മറ്റ് ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം കൊണ്ടുവരണം
Read Moreആലപ്പുഴ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു: കരുവാറ്റയിലും നെടുമുടിയിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം ആലപ്പുഴ ജില്ലയില്‍ നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് നെടുമുടിയിലെ മൂന്നു മേഖലകളില്‍ നിന്നും കരുവാറ്റയിലെ ഒരു മേഖലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്നു രാവിലെ ആരംഭിക്കും. കൈനകരി, പുന്നപ്ര- നോര്‍ത്ത്, സൗത്ത്, അമ്പലപ്പുഴ- നോര്‍ത്ത്, സൗത്ത്, പുറക്കാട്, ചെറുതന, തകഴി, എടത്വ, മുട്ടാര്‍,…
Read Moreകോട്ടയം ജില്ലയിലെ മൂന്ന് സ്ഥലങ്ങളില്‍ പക്ഷിപ്പനി
കോട്ടയം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പക്ഷിപ്പനി . കോട്ടയം ജില്ലയിലെ വെച്ചൂര്‍, അയ്മനം,കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഭോപാലിലുള്ള ലാബില്‍ നിന്നാണ് പരിശോധനാഫലം വന്നത്.രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും ചത്തിരുന്നു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടിരുന്നു
Read More