കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി അഡ്വ. കെ.പ്രസാദ് ചുമതലയേറ്റു. കേരള സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്റ്ററിംഗ് കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രറിയേറ്റംഗവുമാണ്. കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ ടി.കെ.സുരേഷിന് യാത്രയയപ്പ് നല്‍കി. കോര്‍പ്പറേഷന്റെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദും ജീവനക്കാരുടെ ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരനും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ വി.വി. കുഞ്ഞികൃഷ്ണന്‍, ടി. കണ്ണന്‍, എസ്. പുഷ്പലത, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ദേവിദാസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഫെറോള്‍ഡ് സേവ്യര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്…
Read Moreവിഭാഗം: Information Diary
സ്‌നേഹിത സേവനം ആവശ്യമായ എല്ലാവരിലേക്കും എത്തണം: ജില്ലാ കളക്ടര്‍
ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്ക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാതരത്തിലുമുള്ള പിന്തുണയും സഹായവും നല്‍കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം അവശ്യമായ എല്ലാവരിലേക്കും എത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ചെയര്‍പേഴ്‌സനുമായ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്നു നിലവിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ഉറപ്പാക്കും. സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌ക് നല്ലരീതിയില്‍ ഫലപ്രദമായി സങ്കോചം കൂടാതെ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയണം. ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ സേവനം ഉറപ്പാക്കുവാനും പ്രത്യേക ശ്രദ്ധ നല്‍കണം. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ…
Read Moreപ്ലേ സ്കൂളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
2018-ൽ എൻസിഇആർടി പ്രീ-കൂൾ മാനേജ്‌മെന്റുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രീസ്‌കൂൾ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതകൾ, ശമ്പളം;പ്രവേശന പ്രക്രിയ; സൂക്ഷിക്കേണ്ട രേഖകൾ, രജിസ്റ്ററുകൾ എന്നിവ പ്രതിപാദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വകാര്യ പ്ലേ സ്കൂളുകൾക്കായി ഒരു റെഗുലേറ്ററി മാർഗ്ഗനിർദ്ദേശവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമഗ്രതയും ഏകീകൃത സ്വഭാവവും കൊണ്ടു വരുന്നതിനും 3-6 വയസ് പ്രായമുള്ള കുട്ടികൾക്കെതിരായ ബാലാവകാശ ലംഘനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ആണ് ഇത്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി ഇന്ന് ലോക് സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ വിദ്യാഭ്യാസം, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽ ഉള്ള വിഷയം ആയതിനാൽ, വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിൽ വരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് (DoSEL), വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷാ സംബന്ധിച്ഛ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, DoSELന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും 01.10.2021 നൽകിയിരുന്നു. ഇതിൽ ഗവണ്മെന്റ്, ഗവണ്മെന്റ്-എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വം സ്കൂൾ മാനേജ്മെന്റുകൾക്കാണ് നൽകിയിരിക്കുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ, സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നടപ്പാക്കേണ്ടത്. മാത്രമല്ല, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്യ്രവും അവർക്കുണ്ട്. DoSEL-ഇന്റെ വെബ്‌സൈറ്റിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ് – https://dsel.education.gov.in/archivesupdate?title=&field_update_category_target_id=All…
Read Moreമുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ലെന്നും അവര്‍ കാവല്‍ക്കാരാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം അതിരുങ്കല്‍ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കോന്നി നിയോജക മണ്ഡലത്തില്‍ 106 കിലോമീറ്റര്‍ ബിഎം ആന്റ് ബിസി നിലവാരത്തില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ മാത്രം പൊതുമരാമത്ത് 25 പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴയും. പത്തനംതിട്ട ജില്ലയുടെ ചരിത്രപരമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മുറിഞ്ഞകല്ലില്‍ നിന്നും അതിരുങ്കല്‍-പുന്നമൂട് എത്തി കൂടല്‍-രാജഗിരി വഴി കലഞ്ഞൂര്‍ പാടം റോഡില്‍ എത്തിച്ചേരുന്ന…
Read Moreകോന്നി മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിക്കും
തണ്ണിത്തോട് തേക്കുതോട് പ്ലാന്റേഷന്‍-കരിമാൻതോട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. konnivartha.com : തേക്കുതോട്-കരിമാൻതോട് കാരുടെ യാത്ര ദുരിതത്തിന് പരിഹാരമായി 6.76 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റെഷൻ കരിമാൻ തോട് റോഡ് 13 ന് ഉദ്ഘാടനം ചെയ്യും. ദീർഘനാളുകളായി വളരെ ദുർഘടമായ പാതയായിരുന്നു തണ്ണിത്തോട് മൂഴി തേക്ക്തോട് പ്ലാന്റെഷൻ കരിമാൻതോട് റോഡ്. പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടര കോടി രൂപയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാ ണ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചും Bm&bc, ഡി.ബി.എം. സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിൾ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.…
Read Moreസന്നിധാനത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം;15,000 രൂപ പിഴ ചുമത്തി
ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള പറഞ്ഞു. സന്നിധാനം മുതല്‍ ചരല്‍മേട് വരെയുള്ള 17 കടകളിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളില്‍ അഞ്ച് കേസെടുത്തു. മൂന്ന് എണ്ണത്തില്‍ അളവ് തൂക്ക കൃത്രിമത്തിന് പിഴ ചുമത്തി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായ കെ. സുനില്‍കുമാര്‍, എം.കെ. അജികുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ എ .സി സന്ദീപ് നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ പ്രദീപ് .എം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Read Moreകോന്നി കിഴക്കുപുറം പുതുക്കുളം റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യ ബസ്സ് സര്‍വീസ് നടത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം(konnivartha.com ) : കോന്നി ,ചാങ്കൂർമുക്ക്, അട്ടച്ചാക്കൽ, ഈസ്റ്റ് മുക്ക്, ചെങ്ങറ,ചിറത്തിട്ട,പുതുക്കുളം റൂട്ടില്‍ പുതിയ പെര്‍മിറ്റില്‍ സ്വകാര്യ ബസ്സ് സര്‍വീസ് നടത്തും . കിഴക്കുപുറം, പുതുക്കുളം,കോന്നി, അതുമ്പും കുളത്തേക്കും ഈ ബസ്സ് സര്‍വീസ് നടത്തുന്ന തരത്തില്‍ ആണ് പെര്‍മിറ്റ് ക്രമീകരിച്ചത് . നാളെ രാവിലെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജോ മോഡി ഫ്ലാഗ് ഓഫ് ചെയ്യും എന്നും ബസ്സ് മാനേജ്മെന്‍റ് അറിയിച്ചു .
Read Moreഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു
ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക.പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം. യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ഷാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു.
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍( 09/12/2021 )
പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച KONNIVARTHA.COM :l സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച (ഡിസം. 11) ഉച്ചയ്ക്ക് 12ന് തൃശൂര്‍ കളക്റ്ററേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രന്‍ എം.എല്‍.എ, ടി.എന്‍.പ്രതാപന്‍ എം.പി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേയര്‍ എം.കെ.വര്‍ഗീസ് ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത വിനു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസ നേരും. സി.എം.ഡി അലി…
Read Moreതിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികള്‍; അവലോകന യോഗം ചേര്‍ന്നു
തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ അവലോകന യോഗം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More