STATEMENT BY INDIAN ARMY

    General MM Naravane and all ranks of the Indian Army express their deepest grief and sorrow over the untimely demise of General Bipin Rawat, Chief of Defence Staff, MrsMadhulika Rawat, President DWWA and 11 other military personnel in an unfortunate air accident today on 08 Dec. General Bipin Rawat, India’s first CDS, was a visionary who initiated far reaching reforms in the Indian military’s higher defenceorganisation. He was instrumental in creating the foundation of India’s joint theatre commands and giving impetus to the increased indigenisation of military equipment,…

Read More

ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്:  29 അപേക്ഷകളില്‍ 9 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു

പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രേഖ ഹാജരാക്കുന്ന മുറയ്ക്ക് ലൈസന്‍സ് അനുവദിക്കും. ഒന്‍പത് കടകള്‍ക്ക് പുതിയ നോട്ടിഫിക്കേഷന്‍ നല്‍കുന്നതിന് വേണ്ടി ലൈസന്‍സ് പൂര്‍ണമായി റദ്ദ് ചെയ്തു. ഒരു കടയെ സംബന്ധിച്ച് പരിശോധിക്കാന്‍ ഡയറക്ടര്‍ക്ക് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി അഡ്വ. ജി.ആര്‍ അനില്‍

  റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.     റേഷന്‍ കടകളുടെ ഉടമസ്ഥ അവകാശികള്‍ ഇല്ലാത്തതും ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്തതുമായ പ്രശ്‌നങ്ങളില്‍ നോട്ടിഫൈ ചെയ്ത് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. താല്‍ക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന കടകളെ സംബന്ധിച്ച് പിന്‍ഗാമിയോ അവകാശിയോ നടത്തിപ്പുകാരോ എന്നത് സംബന്ധിച്ചുള്ള പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി അര്‍ഹതുള്ളവര്‍ക്ക് നല്‍കാനുള്ള നടപടിയാണ് വകുപ്പും സര്‍ക്കാരും ഉദ്ദേശിക്കുന്നത്. 1500 ല്‍ അധികം റേഷന്‍ കടകള്‍ മറ്റ് കടകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കും. 14250 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1500 കടകളിലെ പ്രശ്‌നം…

Read More

ഇടുക്കി ഡാം ഇന്ന് രാവിലെ 6ന് തുറക്കും

ഇടുക്കി ഡാം ഇന്ന് രാവിലെ 6ന് തുറക്കും. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുക. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. 40 മുതൽ 150 വരെ ഒരു ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ മലേറിയ നിര്‍മ്മാര്‍ജനത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

  ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികര്‍ച്ചറല്‍ ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി മലേറിയ നിര്‍മ്മാര്‍ജനത്തിനായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സുസ്ഥിര വികസനലക്ഷ്യത്തിന്റെ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരണം. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായുള്ള ഏകോപന സമിതി യോഗവും ചേര്‍ന്നു. എഡിഎം അലക്‌സ് പി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഎംഒ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി, സിഎസ്ഒ ഡോ.സി.എസ് നന്ദിനി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍(നോണ്‍ കോവിഡ്) ഡോ.പി.അജിത, പ്രാണിജന്യ രോഗ…

Read More

എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു:പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ മൂന്ന് ഓഫീസുകള്‍ കേന്ദ്രമാക്കി സ്ട്രൈക്കിംഗ് ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി എടുക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമും സജീവമാണ്. കൂടാതെ മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്,…

Read More

അച്ചൻ കോവിൽ വൃഷ്ടി പ്രദേശത്തെ മഴ :ജല നിരപ്പ്ഉയർന്നു

കോന്നി വാർത്ത : അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ മൂലം അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് 10 അടി ഉയർന്നു. രണ്ട് ദിവസമായി അച്ചൻ കോവിൽ മേഖലയിൽ തീവ്ര മഴ ഉണ്ട്. കോന്നി മേഖലയിൽ നദിയിലെ ജല നിരപ്പ് വെളുപ്പിനെ മുതൽ ഉയർന്നു. എന്നാൽ അപകട നിലയിൽ എത്തിയില്ല. ഇതിനാൽ ആശങ്ക വേണ്ട

Read More

എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരണം;  വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക്  രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ്:-ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി:- അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സും:-വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയിലും മറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം. ടെക്നോളജി:-ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ  എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. നിയമം:-അംഗീകൃത നിയമ ബിരുദം/കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം. എക്സ്പോര്‍ട്ട്:- എക്സ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്. ഡി.പി.ആര്‍ തയ്യാറാക്കല്‍:- സി.എ/ഡി.പി.ആര്‍ തയ്യാറാക്കുന്ന വ്യക്തികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ…

Read More

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ (04/12/2021 )

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ (04/12/2021 ) പെരിങ്ങനാട് പതിനാലാം മൈല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ 7ന് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും പെരിങ്ങനാട് പതിനാലാം മൈലില്‍ നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഒരുങ്ങി. ഈ മാസം ഏഴിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി.ശ്രീനാദേവിക്കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, സപ്ലൈകോ…

Read More

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

konnivartha.com ‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.   ക്ഷേമ നിധി ആനുകൂല്യങ്ങൾക്ക് ബോർഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓൺലൈനായി www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള നിർദ്ദിഷ്ട അപേക്ഷ ഫാറം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായും അപേക്ഷിക്കാം.   വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുകയോ ക്ഷേമനിധി ഓഫീസുമായി ഫോൺ മുഖേനയോ ഇമെയിൽ വഴിയോ ബന്ധപ്പെടുകയോ വേണമെന്നും അറിപ്പിൽ പറയുന്നു.

Read More