ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചു : മുന്നറിയിപ്പ് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ വ്യാപകമായി ഫേസ് ബുക്ക് സോഷ്യല്‍ മീഡിയായില്‍ വ്യക്തികളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് സുഹൃത്തുക്കള്‍ക്ക് മെസ്സെജുകള്‍ അയച്ചുകൊണ്ടു പണം തട്ടാന്‍ ശ്രമം . ഇന്ന് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഡോ ആര്‍ ജോസ്സിന്റെ ഫേസ് ബുക്ക് ആണ് വ്യാജമായി നിര്‍മ്മിച്ചത് . തന്റെ പേരില്‍ ആരോ വ്യാജമായി അക്കൗണ്ട് നിര്‍മ്മിച്ചതായി ഡി വൈ എസ് പി സോഷ്യല്‍ മീഡിയായിലൂടെ അറിയിപ്പ് നല്‍കി . കഴിഞ്ഞ ഏതാനും മാസമായി ലക്ഷകണക്കിന് ആളുകളുടെ വ്യാജ ഫേസ് ബൂക്ക് നിര്‍മ്മിച്ചിട്ടുണ്ട് . ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് മെസ്സെജുകള്‍ ചെല്ലുന്നത് .അത്യാവശ്യമായി കുറച്ചു പണം ആവശ്യം ഉണ്ടെന്നുള്ള സന്ദേശമാണ് ലഭിക്കുന്നത് . സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ്…
Read Moreവിഭാഗം: Information Diary
കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും
കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ് മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ – ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ചേംബറില്‍, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 109 കോടി രൂപ നിര്‍മാണ ചെലവില്‍ കൂടല്‍ മുതല്‍ ആനയടി വരെ 35 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാര്‍ഡ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…
Read Moreശനി, ഞായര്‍ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി ഏഴു വരെ പാര്‍സലായി കച്ചവടം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍ യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍…
Read Moreകോന്നി തടി ഡിപ്പോ പരിസരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള കടയ്ക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ പരിസരം കാട് വെട്ടി വൃത്തിയാക്കുന്നതിന് (വീഡിംഗ് ജോലി) കരാറെടുത്ത് ചെയ്തു തീര്‍ക്കുന്നതിനായി താല്‍പര്യമുള്ള യോഗ്യരായ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച സീല്‍ ചെയ്ത ടെന്‍ഡറുകള്‍ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ജൂലൈ 16 ന് പകല്‍ മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2222617.
Read Moreകൊക്കാത്തോട് കാഞ്ഞിരപ്പാറ ഐശ്വര്യ കോളനി റോഡ് അപകടത്തില്‍ : കോളനിവാസികളായ 40 കുടുംബം ദുരിതത്തില്‍
കൊക്കാത്തോട് കാഞ്ഞിരപ്പാറ ഐശ്വര്യ കോളനി റോഡ് അപകടത്തില്‍ : കോളനിവാസികളായ 40 കുടുംബം ദുരിതത്തില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ ഐശ്വര്യാ സെറ്റില്‍മെന്‍റ് കോളനിയിലേക്ക് ഉള്ള റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണു .കനത്ത മഴയത്ത് ബനിഷ് ഭവനത്തില്‍ കമലന്‍റെ പറമ്പിലെ മണ്ണ് ഇടിഞ്ഞാണ് കോളനിയിലേക്ക് ഉള്ള റോഡില്‍ വീണത് . 40 കുടുംബം അധിവസിക്കുന്ന കോളനിയിലേക്ക് ഉള്ള ഏക റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്തിനാല്‍ കോളനി വാസികളുടെ കഠിന ശ്രമ ഫലമായി മണ്ണ് നീക്കം ചെയ്തു എങ്കിലും അടുത്ത മഴ ഉണ്ടായാല്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകും .സൈഡ് കെട്ടുകള്‍ ഇല്ലാത്തതിനാല്‍ ഈ റോഡ് ഏത് സമയത്തും താഴെ കുഴിയിലേക്ക് ഒലിച്ച് പോകും . പ്രദേശവാസികളുടെ ശ്രമത്താല്‍ ജെ സി ബി ഉപയോഗിച്ചാണ് റോഡിലെ മണ്ണും ചെളിയും നീക്കിയത്…
Read Moreകാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു
കാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു അഗ്നി/കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം :ഹരിത ഭൂമിയുടെ ഹൃദയ താളം തൊട്ടറിഞ്ഞു കോന്നിയെന്ന മലയോര ഭൂമികയില്‍ വിളയുന്ന കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കാന്‍ കിസാന്‍ ജീപ്പ് യാത്ര തുടരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷന്‍ മെംബര്‍ പ്രവീണ്‍ പ്ലാവിളയുടെ ആശയമാണ് കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്നത് . കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക് ഡൌണ്‍ കാലത്ത് കോന്നി ചൈനാമുക്ക് കേന്ദ്രമാക്കി രൂപീകരിച്ച നാട്ടു ചന്ത നവ മാധ്യമ കൂട്ടായ്മയിലൂടെ പ്രദേശത്തെ വീടുകളില്‍ നിന്നും ഉള്ള ചെറിയ വിഭവങ്ങള്‍ നേരിട്ട് വാങ്ങാന്‍ ചന്ത തന്നെ തുടങ്ങി . അതില്‍ വിജയം കണ്ടതോടെ ആശയം വിപുലീകരിച്ചു . പ്രവീണിന്റെ ഭാര്യ അമ്പിളിയാണ് കൂട്ടായ്മയുടെ കോ…
Read Moreകണ്ണടകളില്‍ മൂടല്‍ വരുന്നത് മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതു മൂലം
കോന്നി വാര്‍ത്ത ഡോട്ട് കോം : മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതു കൊണ്ടാണ് മാസ്‌ക്ക് ഉപയോഗിക്കുമ്പോള്‍ കണ്ണടകളില്‍ കൂടുതലായി മൂടല്‍ അനുഭവപ്പെടുന്നതെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ രണ്ടാം തരംഗക്കാലത്ത് കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കാനാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഇരട്ട മാസ്‌ക്ക് ധരിച്ചതു കൊണ്ടു മാത്രമായില്ല, അതു ധരിക്കുന്നതു കൃത്യമായിട്ടാണെന്ന് ഉറപ്പാക്കുക കൂടി വേണമെന്ന് രോഗ പ്രതിരോധ ശേഷിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. വി എം മനോജ് ആഹ്വാനം ചെയ്തു. വിപണിയില്‍ എത്തുന്ന സുരക്ഷയില്ലാത്ത മാസ്‌ക്കുകളെ കുറിച്ചു കരുതിയിരിക്കണമെന്നും മനോജ് മുന്നറിയിപ്പു നല്‍കി. വിദ്യാ സമ്പന്നരും മാസ്‌ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ളവരും പോലും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്ന് കൊച്ചി ഹെറിറ്റേജ് പ്രസിഡന്റ് അഡ്വ. ജയരാജ് പയസ് ചൂണ്ടിക്കാട്ടി. ഇത്രയേറെ ബോധവല്‍ക്കരണം…
Read Moreപ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു സിനിമ പ്രേക്ഷക കൂട്ടായ്മ സൂം മീറ്റിംഗിലൂടെയാണ് അനുസ്മരണം സംഘടിപ്പിച്ചത് . സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ, മാദ്ധ്യമ മേഖലയിലെ നിരവധി പേർ സംസാരിച്ചു.പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണെന്നും ചലച്ചിത്ര സംവിധായകൻ ബ്ലസി പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭരത് അവാർഡ് ജേതാവ് സംവിധായകൻ കവിയൂർ ശിവപ്രസാദ് , സംവിധായകരായ എം.എ. നിഷാദ്, കണ്ണൻ താമരക്കുളം, നടൻ കൈലാഷ്, ബുക്ക്മാർക്ക് സെക്രട്ടറി എ . ഗോകുലേന്ദ്രൻ, സാം ചെമ്പകത്തിൽ ,വിനോദ് ഇളകൊള്ളൂർ, കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. അനു പടിയറ ,പി. സജീവ്,…
Read Moreകോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നു വീണു : ഒരാള്‍ മരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം.കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ മണിയൻ – ശ്യാമള ദമ്പതികളുടെ മകൻ അതുൽകൃഷ്ണ (സുനിൽകുമാർ – 38 ) ആണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മരങ്ങാട്ട് വിത്സൺ വില്ലയിൽ ജോസിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിന് ശേഷം തട്ട് ഇളക്കി മാറ്റുന്നതിനിടയിൽ മേൽക്കൂര പൂർണമായി ഇടിഞ്ഞ് അതുൽകൃഷ്ണയുടെ മുകളിലേക്ക് വീഴുകയും ഭിത്തിയുടെയും മേൽക്കൂരയുടെയും ഇടയിൽ പെട്ട അതുൽകൃഷ്ണൻ തൽകഷ്ണം മരിക്കുകയുമായിരുന്നു.ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത് . സുജിത്താണ് സഹോദരന്‍ വാര്‍ത്ത : മനോജ് പുളിവേലില്‍ ചിത്രം :സജിന്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം
Read Moreകോവിഡ് : ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു…
Read More