സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കന്ദ്രം. ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. അതുകൊണ്ട് കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ

  രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്‌സികളിൽ ഐസൊലേഷൻ വാർഡുകൾക്ക് 636.5 കോടി, 25 സിഎസ്എസ്ഡികൾക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങൾക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് കെഎഫ്‌സി വായ്പ ആസ്തി 5 വർഷം കൊണ്ട് 10000 ആക്കി ഉയർത്തും, ഈ വർഷം കെഎഫ്‌സി 4500 കോടി വായ്പ അനുവദിക്കും വിദ്യാഭ്യാസ മേഖല– വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപുകൾ, ശ്രീനാരായണ ഗുരു ഓപ്പൺ…

Read More

ഐരവണ്ണില്‍ വീടിന് മുകളില്‍ മരം വീണു : വീട് തകര്‍ന്നു : ഒരാള്‍ക്ക് പരിക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഐരവണ്‍ ചവിണിക്കോടില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു . വീട്ടില്‍ ഉറങ്ങിക്കിടന്ന ആളിന് പരിക്ക് പറ്റി . ഐരവണ്‍ ചവിണിക്കോട് വടക്കേടത്ത് മുരുപ്പേല്‍ അബ്രഹാം വര്‍ഗീസിന്‍റെ വീടിന് മുകളിലേക്ക് സമീപ പറമ്പില്‍ നിന്ന തേക്ക് മരമാണ് ഒടിഞ്ഞു വീണത് . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം . കാറ്റിലും മഴയിലും തേക്ക് മരം ഒടിഞ്ഞു വീടിന് മുകളിലേക്ക് വീഴുകയായിരുന്നു . വീട്ടില്‍ ഉണ്ടായിരുന്ന അബ്രഹാം വര്‍ഗീസിന്‍റെ മകന്‍ പ്രിന്‍സ് അബ്രഹാ (22 ) മിന്‍റെ തലയ്ക്ക് പരിക്ക് പറ്റി . കോന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി . തലയ്ക്ക് നാല് കുത്തികെട്ട് ഉണ്ട് .വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ അത്ഭുതകരമായി രക്ഷപെട്ടു .

Read More

ഹരിതം പദ്ധതി: ജൂൺ 5 ന് അരുവാപ്പുലം സർവീസ് സഹകരണ ബാങ്കില്‍ നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് സംസ്ഥാന സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ കോന്നി താലൂക്ക്തല ഉദ്ഘാടനം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഢ് ഓഫീസ് പരിസരത്ത് ഒരു ചെടി നട്ടു കൊണ്ട് രാവിലെ 11.30 ന് കോന്നി എം എല്‍ എ ജനീഷ് കുമാർ നിർവഹിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനപ്രതിനിധികളും സഹകാരികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും എന്ന് ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാര്‍ ,എം. ഡി സലില്‍ വയലാത്തല എന്നിവര്‍ അറിയിച്ചു .

Read More

തിരുവല്ല-കുമ്പഴ റോഡില്‍ ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവല്ല-കുമ്പഴ റോഡില്‍ ഇലന്തൂര്‍ സ്‌റ്റേഡിയത്തിന് സമീപം പിഐപി ഇലന്തൂര്‍ ബ്രാഞ്ച് കനാലിന്റെ പൈപ്പ് പുന:സ്ഥാപിക്കുന്നതിനായി (ജൂണ്‍ 4, 5) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിനാല്‍ പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇലന്തൂര്‍-പൂക്കോട് വഴിയും, കോഴഞ്ചേരിയില്‍ വരുന്ന വാഹനങ്ങള്‍ നാരങ്ങാനം റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

Read More

നിലവാരമില്ലാത്ത എന്‍ 95 മാസ്‌കുകള്‍ പിടിച്ചെടുത്തു : പിഴ ഈടാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പന്തളം മേഖലയിലെ 10 മെഡിക്കല്‍ സ്റ്റോറുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതും നിലവാരമില്ലാത്തതുമായ എന്‍ 95 മാസ്‌കുകള്‍ പിടിച്ചെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം അനില്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അതുല്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. സുരേഷ് ബാബു, ഡി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി Government of India has decided to cancel the Class XII CBSE Board Exams സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോ​ഗത്തിനൊടുവിലാണ് തീരുമാനം.പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. CBSE Class XII Board Exams cancelled Class XII results will be made as per a well-defined objective criteria in a time-bound manner Decision on Class 12 CBSE Exams has been taken in the interest of students: PM Health and safety of our students…

Read More

കോവിഡ് പ്രതിരോധം:ഓഫീസുകളും ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോവിഡ് പ്രതിരോധം:ഓഫീസുകളും ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങള്‍ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സല്‍ക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം. ട്രഷറി, ബാങ്കുകള്‍, റേഷന്‍ കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷന്‍ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകള്‍ നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Read More

നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..?

നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..? കോന്നി വാര്‍ത്ത ഡോട്ട് കോം : ബിഎം ആന്‍റ് സി രീതിയിൽ ടാർ ചെയ്ത റോഡിന്‍റെ നടുക്ക് പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു എന്ന് മാത്രം അല്ല ചെറിയ രീതിയില്‍ തുടങ്ങിയ തുള അധികാരികളുടെ അനാസ്ഥമൂലം ഇപ്പോള്‍ വലുതായി . പൊട്ടിയ പൈപ്പ് നന്നാക്കിയില്ല എന്ന് മാത്രം അല്ല റോഡിലെ കുഴി അടയ്ക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല .   അപകടഭീഷണിയായി റോഡിന്‍റെ നടുക്ക് കുഴി ഉള്ളത് അട്ടച്ചാക്കൽ -ചെങ്ങറ റോഡ് കൈതകുന്ന് സ്കൂളിന്‍റെ ഭാഗത്താണ് . വാഹന യാത്രികര്‍ ഏത്‌ സമയത്തുംഈ കുഴിയില്‍ വീണ് അപകടത്തിൽപ്പെടാം . ഉചിതമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പ്രത്യാശിക്കുന്നു

Read More

സ്‌കോള്‍ കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍  സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍  പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് http://www.scolekerala.ac.in/  എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ്-മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അനുവദിച്ച പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തി വാങ്ങി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2021-ലെ പ്ലസ് വണ്‍ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് പരീക്ഷാഫീസ് അടയ്ക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രതീഷ് കാളിയാടന്‍ അറിയിച്ചു.

Read More