കോവിഡ് പ്രതിരോധം:ഓഫീസുകളും ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങള്‍ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സല്‍ക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം. ട്രഷറി, ബാങ്കുകള്‍, റേഷന്‍ കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷന്‍ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകള്‍ നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
Read Moreവിഭാഗം: Information Diary
നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..?
നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..? കോന്നി വാര്‍ത്ത ഡോട്ട് കോം : ബിഎം ആന്‍റ് സി രീതിയിൽ ടാർ ചെയ്ത റോഡിന്‍റെ നടുക്ക് പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു എന്ന് മാത്രം അല്ല ചെറിയ രീതിയില്‍ തുടങ്ങിയ തുള അധികാരികളുടെ അനാസ്ഥമൂലം ഇപ്പോള്‍ വലുതായി . പൊട്ടിയ പൈപ്പ് നന്നാക്കിയില്ല എന്ന് മാത്രം അല്ല റോഡിലെ കുഴി അടയ്ക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല . അപകടഭീഷണിയായി റോഡിന്‍റെ നടുക്ക് കുഴി ഉള്ളത് അട്ടച്ചാക്കൽ -ചെങ്ങറ റോഡ് കൈതകുന്ന് സ്കൂളിന്‍റെ ഭാഗത്താണ് . വാഹന യാത്രികര്‍ ഏത് സമയത്തുംഈ കുഴിയില്‍ വീണ് അപകടത്തിൽപ്പെടാം . ഉചിതമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പ്രത്യാശിക്കുന്നു
Read Moreസ്‌കോള്‍ കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് http://www.scolekerala.ac.in/ എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ്-മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അനുവദിച്ച പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തി വാങ്ങി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2021-ലെ പ്ലസ് വണ്‍ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് പരീക്ഷാഫീസ് അടയ്ക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രതീഷ് കാളിയാടന്‍ അറിയിച്ചു.
Read Moreകച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ വാക്‌സിന്‍ വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും ഹോട്ടല്‍, റസ്റ്ററന്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാം. ടൗണുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍…
Read Moreസാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര,…
Read Moreഎല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം
എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം കരുതല്‍ ശുചീകരണം ജൂണ്‍ 4, 5, 6 തീയതികളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന കരുതല്‍ ശുചീകരണ പരിപാടികളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജന പ്രതിനിധികള്‍ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണം, കോവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂണ്‍ നാലിന് തൊഴിലിടങ്ങളിലെ ശുചീകരണവും, അഞ്ചിന് പൊതുസ്ഥലങ്ങളിലെ ശുചീകരണവും ആറിന് വീടുകളിലെ ശുചീകരണവുമാണ് നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല എന്ന നിലയില്‍ ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍…
Read Moreഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി
ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും. ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ട് മുതൽ…
Read Moreമാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് ജൂണ്‍ ആറിന്
കോന്നി വാര്‍ത്ത ഡോട്ട് കോം : മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ 2021- 2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കോവിഡ് ബോധവൽക്കരണവും ജൂൺ ആറിന് വൈകിട്ടു 6 മണിക്ക് സൂം ഫ്ലാറ്റ്ഫോം വഴി നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രസന അധിപൻ അഭിവന്ദ്യ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ പ്രവർത്തനോത്ഘടനം നിർവഹിക്കും.”പോസ്റ്റ് കോവിഡ് -ബ്ലാക്ക് ഭംഗസ്, വൈറ്റ് ഭഗ്സ് ” എന്ന വിഷയത്തിൽ ഡോ. ജോജോ വി ജോസഫ് ( MS MCh Senior Consultant Cancer Surgeon Caritas Cancer Institute) കോവിഡ് ബോധവൽക്കരണ ക്ലാസ്സ് നയിക്കുമെന്ന് Rev.ഡൈയിൻസ് പി സാമൂവൽ (പ്രസിഡന്‍റ് ) അജു സാം ഫിലിപ്പ് (സെക്രട്ടറി )എന്നിവര്‍ അറിയിച്ചു
Read Moreതാൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു
താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു ശുചീകരണ യജ്ഞത്തിന് മുന്നൊരുക്കവുമായി നഗരസഭ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂൺ മാസം 4, 5, 6 തീയതികളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞം വിജയിപ്പിക്കുവാൻ നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മെയ് മാസം 29 ന് നഗരത്തിൽ തുടക്കമായി. നഗരസഭ ചെയർമാൻ പ്രഖ്യാപിച്ച ക്ലീനിംഗ് ചലഞ്ചോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട് വൃത്തിയായാൽ നാടും വൃത്തിയാകും എന്ന സന്ദേശമാണ് നഗരസഭ ക്ലീനിങ് ചലഞ്ചിലൂടെ പ്രചരിപ്പിക്കുന്നത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വാർഡിലും കുറഞ്ഞത് 20 പൊതു ഇടങ്ങൾ ശുചീകരിക്കുന്നതിനായി തെരഞ്ഞെടുക്കും. ഇതിനായി നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾക്ക് രൂപം നൽകും. കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, യുവജന വിദ്യാർത്ഥി സംഘടന…
Read Moreകോവിഡ് ചികിത്സ ഉപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി
കോവിഡ് ചികിത്സ ഉപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ചികിത്സക്ക് ആവശ്യമായ മാസ്‌ക്, പി.പി.ഇ കിറ്റ് സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍, ഓക്‌സിജന്‍ മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങി 15 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. കേരള അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിലാണ് ഈ ഉത്തരവ്. പി.പി.ഇ കിറ്റിന് പരമാവധി വില്‍പന വില 328 രൂപയാണ്. എന്‍ 95 മാസ്‌കിന് 26 രൂപയും ട്രിപ്പില്‍ ലയര്‍ മാസ്‌കിന് അഞ്ച് രൂപയും ഫേസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണിന് (ഡിസ്‌പോസിബിള്‍) 14 രൂപയും സര്‍ജിക്കല്‍…
Read More