പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി

പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്‍പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗികളായി കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം. ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന…

Read More

പമ്പാനദിയുടെ ആഴങ്ങളിലെ എക്കല്‍ നീക്കണമെന്ന് മന്ത്രിക്ക് നിവേദനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പാനദിയുടെ ആഴങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ നിവേദനത്തിലൂടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് അഭ്യര്‍ത്ഥിച്ചു. എക്കല്‍ അടിഞ്ഞതു കാരണം ചെറിയ ഒരു മഴ പെയ്താല്‍ പോലും നദികളില്‍ ജലനിരപ്പ് ഉയരുന്നത് പതിവാകുന്നു. ഇത് ഒഴിവാക്കുവാനാണു നദിയുടെ ആഴം വര്‍ധിപ്പിക്കേണ്ടത്. കൃഷിഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി പമ്പ, മണിമലയാര്‍, കക്കാട്ടാര്‍ എന്നിവയുടെ തീരസംരക്ഷണം ഉറപ്പാക്കുക. നദിയിലെ കുളിക്കടവുകള്‍ ഉപയോഗയോഗ്യം ആക്കുക. റാന്നി ടൗണിന് സമീപത്തുകൂടെ ഒഴുകുന്ന വലിയ തോട്ടിലെ മാലിന്യശേഖരണം നീക്കി തോടിന് ആഴം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ട്.

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം : ഇന്നത്തെ ജില്ലാതല വാര്‍ത്തകള്‍ (28/05/2021 )

        കോവിഡായ  അതിഥി തൊഴിലാളി നാട്ടിലേക്ക് പോകുന്നത് തടഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡായ  അതിഥി തൊഴിലാളി നാട്ടിലേക്ക് പോകുന്നത് തടഞ്ഞു. കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ് സതീഷ് ജില്ലാ ലേബര്‍ ഓഫീസിലെ കോള്‍ സെന്ററിന് കൈമാറി. ആരോഗ്യവകുപ്പ് ഇയാളെ പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെ ഇയാളുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസ് കോവിഡ് വാര്‍ റൂം ടീമംഗങ്ങളായ ടി. ആര്‍.ബിജുരാജ്, ടി.എസ് സതീഷ്, ടി.എ അഖില്‍കുമാര്‍, രഞ്ജിത്ത് ആര്‍ നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ konnivartha.com : പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 10( ഇടത്തെരുവ് ഭാഗം , കടയ്ക്കാട്), വാര്‍ഡ് 25 (തോപ്പിന്റെ തെക്കേതിൽ ഭാഗം മുതൽ പറ നിറച്ചതിൽ ഭാഗം വരെ ), വാര്‍ഡ് 29(കുമ്പുക്കാട്ട് ഭാഗം മുതൽ മംഗലത്തു ഭാഗം വരെ ), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുലശ്ശേരിക്കോയി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി, വാര്‍ഡ് 12 (മഞ്ചാടി ഭാരത് ഗ്യാസ് ഗോഡൗൺ റോഡ് മുതൽ ഞക്കുവള്ളി റോഡ് വരെ ), വാര്‍ഡ് 37(ഹോട്ടൽ എം എ എയ്ക്ക് സമീപം മൈക്രോവേവ് സ്റ്റേഷൻ മുതൽ തിരുവല്ല ടിബി വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,4,7,11,12, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വിളയിൽ കോളനി ഭാഗം മുതൽ മരുതിക്കാല പാറക്കൂട്ടം ഭാഗം വരെ ) എന്നീ പ്രദേശങ്ങളില്‍ മേയ് 27 മുതല്‍ ഏഴ് ദിവസത്തേക്ക്…

Read More

ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ

ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ konnivartha.com : 2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൻമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വീഡിയോ കോൺഫറൻസ് വഴി മന്ത്രിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ചശേഷമായിരുന്നു തീരുമാനം. ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി…

Read More

കുട്ടികളെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ തുടങ്ങും

സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണി മുതൽ സ്‌കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളാണ് നടത്തുക. ഇതിനായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. മുൻവർഷത്തെ ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാകും ഈ വർഷത്തെ സംപ്രേഷണം.…

Read More

സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്

സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത് konnivartha.com ; വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ബന്ധപ്പെട്ട എമ്പസികളോട് ആവശ്യപ്പെട്ടു. ബഹ്‌റൈൻ, സൗദി അറേബ്യ ഇന്ത്യൻ അമ്പാസിഡർ മാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നല്‍കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അഭ്യർത്ഥിച്ചു./

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍

  കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടിപിആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കടപ്ര ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍ നിറഞ്ഞു. ആളുകള്‍ ക്വാറന്റൈന്‍ പാലിക്കുന്നില്ല. പോലീസിന്റെ സഹായത്തോടെ നിയന്ത്രണം നടപ്പിലാക്കും. ടിപിആര്‍ കൂടിയ മറ്റ് പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ വിവിധയിടങ്ങളിലായി സംഘടനകളും സന്നദ്ധ സേവകരും നടത്തിവരുന്ന സഹായങ്ങള്‍ സ്വീകരിക്കാനെത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീടിന് പുറത്തിറങ്ങി കിറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം. കോവിഡ് പരിശോധനാ കിറ്റുകള്‍ ഓരോ കേന്ദ്രങ്ങള്‍ക്കും ശരിയായ രീതിയില്‍ വിതരണം…

Read More

മഴ കനത്തു: പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 176 പേര്‍

മഴ കനത്തു: പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 176 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ; മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേര്‍ കഴിയുന്നു. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് പത്ത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി നാല് കുടുംബത്തിലെ ആറു പുരുഷന്മാരും അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പടെ 13 പേരാണുള്ളത്. തിരുവല്ല താലൂക്കില്‍ അഞ്ചു ക്യാമ്പുകളിലായി 22 കുടുംബങ്ങളിലെ 28 പുരുഷന്മാരും 29 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പടെ 84 പേരാണ് കഴിയുന്നത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പടെ നാലു പേരാണ് കഴിയുന്നത്. കോന്നി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 28 കുടുംബത്തിലെ 30…

Read More

ജെസി തോമസ് വിരമിക്കലിനൊപ്പം പി.എച്ച്.ഡി പഠനവും

    കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി പ്രിൻസിപ്പൽ ജെസി തോമസ് മെയ് 31ന് സർവ്വീസിൽ നിന്ന് വിരമിക്കും. 1995 മുതൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് കോ-ഓപ്പറേറ്റ് മനേജ്മെന്റിലെ നിയന്ത്രണത്തിലുള്ള കോഴിക്കോട് പുതുപ്പാടി എം.ജി. എം ഹയർ സെക്കണ്ടന്ററി സ്കൂൾ, കുണ്ടറ എം.ജി.ഡി സ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽഅദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതേ തുടർന്ന് പ്രമേഷനായി തുമ്പമൺ എം.ജി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസായി. അവിടെ നിന്ന് 2018ൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കുളിന്റെ പ്രിൻസിപ്പളായി നിയമനം ലഭിച്ചു.   2018 _ 2020 വരെയുള്ള കാലയളവിൽ പ്ലസ് ടുവിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക് ( 1200 ) ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നവതിയുടെ ഭാഗമായി അസംബ്ലിഹാൾ കം ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞു.കോവിഡ്,…

Read More