ജെസി തോമസ് വിരമിക്കലിനൊപ്പം പി.എച്ച്.ഡി പഠനവും

    കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി പ്രിൻസിപ്പൽ ജെസി തോമസ് മെയ് 31ന് സർവ്വീസിൽ നിന്ന് വിരമിക്കും. 1995 മുതൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് കോ-ഓപ്പറേറ്റ് മനേജ്മെന്റിലെ നിയന്ത്രണത്തിലുള്ള കോഴിക്കോട് പുതുപ്പാടി എം.ജി. എം ഹയർ സെക്കണ്ടന്ററി സ്കൂൾ, കുണ്ടറ എം.ജി.ഡി സ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽഅദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതേ തുടർന്ന് പ്രമേഷനായി തുമ്പമൺ എം.ജി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസായി. അവിടെ നിന്ന് 2018ൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കുളിന്റെ പ്രിൻസിപ്പളായി നിയമനം ലഭിച്ചു.   2018 _ 2020 വരെയുള്ള കാലയളവിൽ പ്ലസ് ടുവിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക് ( 1200 ) ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നവതിയുടെ ഭാഗമായി അസംബ്ലിഹാൾ കം ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞു.കോവിഡ്,…

Read More

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പരിചരിക്കാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണ സംഗീതം, സംഗീതം, ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുണ്ടാകും. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ പുസ്തകങ്ങളുടെയും സിഡിയിൽ തയ്യാറാക്കിയ ഓഡിയോ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. പ്രവേശനം ആഗ്രഹിക്കുന്ന…

Read More

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര വികസന വകുപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആശ്വാസമാകുകയാണ് പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 173 ക്ഷീരസംഘങ്ങളിലും കര്‍ഷകരുടെ പാല്‍ രണ്ട് നേരവും തടസമില്ലാതെ സംഭരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംഭരിച്ചുവരുന്നു. ഏപ്രിലില്‍ ആകെ 18.04 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2021-2022 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 പാന്‍ഡെമിക് റിലീഫ് പദ്ധതിപ്രകാരം ഏപ്രിലില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് 50 കി.ഗ്രാം കാലിത്തീറ്റയ്ക്കു 400 രൂപയും മിനറല്‍ മിക്‌സ്ചറിന് 110 രൂപയും സബ്‌സിഡിയായി നല്‍കുന്ന പദ്ധതി ജില്ലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു പറഞ്ഞു. കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേന വകുപ്പിന്റെ ഫീഡ് കംപോണന്റ് പദ്ധതിപ്രകാരം അടിയന്തരമായി വൈക്കലുകള്‍ നല്‍കിവരുന്നു. കോവിഡ്…

Read More

കാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില്‍ 1856.94 ലക്ഷം രൂപയുടെ കൃഷിനാശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. 588.62 ഹെക്ടറിലെ 1443 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്ടര്‍ സ്ഥലത്തെ 1585 കര്‍ഷകരുടെ കുലച്ച വാഴകള്‍ക്കും നാശനഷ്ടം ഉണ്ടായി. 186.41 ഹെക്ടറിലെ 1043 കര്‍ഷകരുടെ കപ്പ കൃഷിക്ക് 22.68 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ 8 പേര്‍ മാത്രം കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ജനങ്ങളും വീടുകളിലേക്കു മാറി. നിലവില്‍…

Read More

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ഡെങ്കിപനി വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു. കോവിഡ് രോഗ ബാധയോടൊപ്പം ഡെങ്കിപ്പനി ബാധകൂടി ഉണ്ടായാല്‍ അതു ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറും. അതിനാല്‍ കൊതുകു നിയന്ത്രണം ഊര്‍ജ്ജിതമാക്കണം. ഈ വര്‍ഷം ഇതുവരെ അഞ്ചു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട് ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ത്തന്നെയുണ്ട്. ഈ സാഹചര്യം വീടിനുള്ളിലും പുറത്തും പരിസരങ്ങളിലും ശുചീകരണത്തിനും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനും ഉപയോഗിക്കണം. വെളളം കെട്ടി നില്‍ക്കുന്നിടത്ത് കൊതുക് വളരും. അതിനാല്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍,…

Read More

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിയും മന്ത്രിയെ അറിയിക്കാം

  konnivartha.com : പൊതുവിതരണ സംവിധാനത്തിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച (മെയ് 25) മുതൽ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നൂമണിവരെ മന്ത്രി വെർച്വൽ സംവാദം നടത്തുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോൺ നമ്പരിലേക്കാണ് വിളിക്കേണ്ടത്. വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ നേരിട്ടറിയിക്കാം ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും ഇപ്പോൾത്തന്നെ നിലവിലുണ്ട്.…

Read More

അടിയന്തര അറിയിപ്പ്:  ബ്ളാക്ക് ഫംഗസ് രോഗമുണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ളാക് ഫംഗസ് അഥവാ മ്യൂകർമൈകോസിസ് രോഗത്തെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകി. അതുകൊണ്ട്, മ്യൂകർമൈകോസിസ് രോഗബാധ കണ്ടെത്തിയാൽ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കണം. ബ്ലാക്ക് ഫംഗസ് കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോകോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം: സ്ഥലപരിശോധന നടത്തി

    konnivartha.com : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് സ്ഥലപരിശോധന നടത്തി. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടം വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോണ്‍സറായി ലഭിക്കുന്ന പ്ലാന്റും ഈ കെട്ടിടത്തിലാകും നിര്‍മ്മിക്കുക. മിനിറ്റില്‍ 1300 ലിറ്റര്‍ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ജില്ലയ്ക്കു ലഭ്യമാകുക. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ധ്രുതഗതിയിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍സ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്‍റിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ…

Read More

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ജൂൺ ഒന്നു മുതൽ ജൂൺ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴു മുതൽ 25 ജൂൺ വരെയും നടത്തും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിർണയത്തിന് മുമ്പ് പൂർത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി അഡൈ്വസ് ഓൺലൈനായി നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിഎസ്.സിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More