എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ജൂൺ ഒന്നു മുതൽ ജൂൺ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴു മുതൽ 25 ജൂൺ വരെയും നടത്തും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിർണയത്തിന് മുമ്പ് പൂർത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി അഡൈ്വസ് ഓൺലൈനായി നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിഎസ്.സിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍

മഴ: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 51 പേര്‍ konnivartha.com : മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 51 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് അഞ്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 21 പുരുഷന്മാരും 15 സ്ത്രീകളും 15 കുട്ടികളുമാണു ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി എട്ടു കുടുംബങ്ങളിലെ 39 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേരുമാണു കഴിയുന്നത്. തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന ആറു പേരും കോഴഞ്ചേരി ക്യാമ്പില്‍ കഴിയുന്ന രണ്ടു പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി…

Read More

ജാഗ്രതാ നിർദേശം: മൂഴിയാർ മണിയാർ ജലസംഭരണികളുടെ ഷട്ടറുകൾ തുറക്കും

ജാഗ്രതാ നിർദേശം: മൂഴിയാർ മണിയാർ ജലസംഭരണികളുടെ ഷട്ടറുകൾ തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെയും മണിയാർ ജലസംഭരണിയുടെയും ഷട്ടറുകൾ തുറക്കും. നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദത്തിന്റെ ഫലമായി പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെയും, കാരിക്കയം വൈദ്യുതി നിലയത്തിന്റെയും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍…

Read More

കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്തെ റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – ചന്ദനപള്ളി റോഡില്‍ കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് റോഡ് വെള്ളക്കെട്ടുമൂലം വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ്. മഴ പെയ്താല്‍ റോഡിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് നിത്യസംഭവമാണ്. ഗതാഗത യോഗ്യമാക്കിയാലും വെള്ളക്കെട്ട് മൂലം റോഡ് ഉടന്‍ തന്നെ തകര്‍ന്നു പോകുകയാണ്. ഇതിനു പരിഹാരമായാണ് കോന്നി ടൗണ്‍ മുതല്‍ നിലവിലുള്ള റോഡ് പൊളിച്ച് ഉയര്‍ത്തി ഒരേ ലെവലില്‍ നിര്‍മിക്കാനും ആവശ്യമായ ഓട നിര്‍മിക്കാനും തീരുമാനിച്ചത്. അടിയന്തരമായി നിര്‍മാണം നടത്താന്‍ എംഎല്‍എ നിര്‍ദേശം നല്കി. മണ്ഡലത്തിലെ ഇതര റോഡുകളുടെ നിര്‍മാണ പുരോഗതിയും യോഗം…

Read More

യാസ് ചുഴലിക്കാറ്റ്; ഏഴ് ട്രെയിനുകൾ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ്; ഏഴ് ട്രെയിനുകൾ റദ്ദാക്കി യാസ് ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിലിൽ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02659), ഹൗറയിൽ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷൻ-കന്യാകുമാരി വീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02665), ഷാലിമാറിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (ട്രെയിൻ നം. 02642), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി (ആരോണൈ) സ്പെഷ്യൽ (ട്രെയിൻ നം. 02507) ഷാലിമാറിൽ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02660), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ…

Read More

മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ചു

സംസ്ഥാന മന്ത്രിമാര്‍ക്ക് ഔദ്യോധിക വസതി അനുവദിച്ചു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ” നിള “ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എ. കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, അഹമ്മദ് ദേവർകോവിൽ-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്, ആന്റണി രാജു- മൻമോഹൻ ബംഗ്‌ളാവ്, വെള്ളയമ്പലം, അഡ്വ. ജി. ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം, കെ. എൻ. ബാലഗോപാൽ -പൗർണമി, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പ്രൊഫ. ആർ. ബിന്ദു- സനഡു, വഴുതയ്ക്കാട്, ജെ. ചിഞ്ചുറാണി-…

Read More

രാജീവ്ഗാന്ധി രക്തസാക്ഷി ദിനത്തിൽ മൈലപ്രായില്‍ ” കൈത്താങ്ങ് ” പ്രവർത്തനം തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ കൈത്താങ്ങിന്റെ ഭാഗമായുള്ള ക്വിറ്റ് വിതരണം രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം ചെയർമാൻ ജോഷ്യാ മാത്യു ഉദ്ഘാടനം ചെയ്തു. കൺവീനർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.   കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് മാത്യു തോമസ് രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗ്രാമ പഞ്ചായത്ത് അംഗം അനിത മാത്യൂ , ബിനു മൈലപ്രാ ,ജെസി വർഗ്ഗീസ്, മഞ്ജു സന്തോഷ്, തോമസ് ഏബ്രഹാം, എം.പി വർഗ്ഗീസ് , ഷാജി ജോർജ്ജ്, ടിബി തോമസ്, ജോസ് പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

തുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം

തുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം   Office of the Principal Scientific Adviser to the Government of India releases Advisory on “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” konnivartha.com : The Office of the Principal Scientific Adviser to the Government of India has issued a simple easy to follow guideline to “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” As the…

Read More

വീണാ ജോർജിന് ആരോ​ഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോ​ഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിനാണ് ലീ​ഗൽ മെട്രോളജി വകുപ്പ്.ഉന്നത വിദ്യാഭ്യാസ മന്ത്ര ആർ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്.

Read More

കോവിഡ്.19: ഗർഭിണികൾ ശ്രദ്ധിക്കുക : രണ്ടുപേരുടെയും സുരക്ഷ ഉറപ്പാക്കണം

കോവിഡ്.19: ഗർഭിണികൾ ശ്രദ്ധിക്കുക : രണ്ടുപേരുടെയും സുരക്ഷ ഉറപ്പാക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡ്.19 രോഗം ഗർഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഗർഭിണികൾ രോഗബാധയേൽക്കാതിരിക്കാൻ ജാഗ്രത കാട്ടണം. ഗർഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാങ്ങളുടെ ഉത്തരവാദിത്തമാണ്. രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രദ്ധ ഗർഭിണിയും കാട്ടണമെന്ന് ആലപ്പുഴജില്ലയിലെ അരോഗ്യ വകുപ്പ് അറിയിച്ചു. ഗർഭിണികൾ വീടിനുള്ളിൽ തന്നെ കഴിയുക , അയൽ വീടുകളിലും ബന്ധുവീടുകളിലും പോകരുത്, വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക, ഗർഭകാല ചടങ്ങുകളും ഗൃഹസന്ദർശനങ്ങളും ഒഴിവാക്കുക, ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗർഭിണിക്ക് മാത്രമായി ഉപയോഗിക്കാൻ നൽകുക, പൊതുശുചിമുറിയാണെങ്കിൽ മറ്റുള്ളവർ ഉപയോഗശേഷം അണുവിമുക്തമാക്കുക, ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തുപോയി വരുന്നവർ കുളിച്ചശേഷം മാത്രം വീടിനുള്ളിൽ കയറുക, ഗർഭിണിയോട് അടുത്തിടപഴകാതിരിക്കുക, ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഗർഭിണി ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്, പോഷാകാഹാരം…

Read More