കേരളീയം വാര്‍ത്തകള്‍ /വിശേഷം ( 02/11/2023)

‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു ‘നമ്മളെങ്ങനെ നമ്മളായി’ കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്’ എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി എന്നിവര്‍ക്കൊപ്പമാണ് പ്രദര്‍ശനം സന്ദര്‍ശിച്ചത്. ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി, എസ്.എന്‍. സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശില്‍പങ്ങള്‍, ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയടങ്ങുന്നതാണ് പ്രദര്‍ശനം. വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്. കനകക്കുന്ന്, സെന്‍ട്രല്‍…

Read More

ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് മന്ത്രി സഭയിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം :രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്.  നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ(എം)പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്ത്യാവിഷന്‍, എംഎംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് വീണാ ജോര്‍ജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ ആങ്കറാണ്. കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക

  തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ ആണ് തീരുമാനം . ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക് പകുതി തുക മാത്രം. ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർത്ഥികൾക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിൽ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.

Read More

തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വായ്പാപദ്ധതി

    സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 1.50 ലക്ഷം, മൂന്ന് ലക്ഷം രൂപയുടെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട സംരംഭകത്വഗുണമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ചുവർഷംകൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

Read More

യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എയും, ബി.ജെ.പിക്ക് വീണ്ടും തോല്‍വി

അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി.   ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി.   മഞ്ചേശ്വരം   പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.…

Read More

മന്ത്രിസഭ വികസിപ്പിച്ചേക്കും : പത്തനംതിട്ട ജില്ലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകും

മുഖ്യ മന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ മന്ത്രി സഭ വികസിപ്പിച്ചാല്‍ പാലായില്‍ നിന്നും മാണി സി കാപ്പാനും പത്തനംതിട്ട ജില്ലയില്‍ നിന്നും ഇവരില്‍ ഒരാള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും . 25 വര്‍ഷമായി യു ഡി എഫ് കയ്യില്‍ വെച്ചിരുന്ന കോന്നി മണ്ഡലം പിടിച്ചെടുത്ത കെ യു ജനീഷ് കുമാറിന് മുന്‍ തൂക്കം കിട്ടുവാന്‍ സാധ്യത ഉണ്ട് . മലയോര മേഖലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടായാല്‍ അത് ജില്ലയില്‍ ആകമാനം വികസനം ഉണ്ടാകും .ഇപ്പോള്‍ ജില്ലയില്‍ മന്ത്രി ഇല്ല . കോന്നി മെഡിക്കല്‍ കോളജ് ഉള്‍പെട്ട മണ്ഡലത്തില്‍ നിരവധി വികസനം മുടങ്ങി കിടക്കുന്നു .ഇനിയും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം . അതില്‍ പ്രാധാന്യം കോന്നിയിലെ പട്ടയവിഷയം , ഭൂരഹിതരായവര്‍ക്ക് ഭൂമി , കോന്നി ആര്‍ ഡി ഒ ഓഫീസ് , കോടതി ,…

Read More

കെ യു ജനീഷ് കുമാര്‍ വിജയിച്ചു ( എല്‍ ഡി എഫ് )

ജനീഷ് കുമാര്‍ ജയിച്ചു കയറി … 25 വര്‍ഷത്തെ യു ഡി എഫ് ഭരണം പിടിച്ചുകെട്ടി കോന്നി മണ്ഡലത്തില്‍കെ യു ജനീഷ് കുമാര്‍(എല്‍ ഡി എഫ് ) 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കത്തില്‍ യു ഡി എഫിലെ പി മോഹന്‍രാജ് മൈലപ്ര പഞ്ചായത്തില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് ജനീഷ് കുമാര്‍ കടന്നു കയറി . യു ഡി എഫിന്‍റെ എല്ലാ പഞ്ചായത്തിലും എല്‍ ഡി എഫ് മേല്‍ക്കൈ നേടി . ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ജനീഷ് കുമാര്‍ ജയിച്ചു കയറി

Read More

കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിയ്ക്കുക

  കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ ആവണിപ്പാറയെ മറന്നോ കോന്നി നിയോജകമണ്ഡലത്തിലെ അവസാന ബൂത്തായ ഒറ്റപ്പെട്ട ആവണിപ്പാറയെ മുന്നണി സ്ഥാനാര്‍ഥികള്‍ മറന്നു പോയോ എന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു . പേരിനു രണ്ടു പോസ്റ്റര്‍ ഒട്ടിച്ചു . തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ ആരും നേടിതന്നില്ല . അക്കരെ ഇക്കരെ കടക്കുവാന്‍ ഒരു പാലം വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ് . വനം വകുപ്പ് തടസം നില്‍ക്കുന്നതിനാല്‍ കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത് അംഗന്‍ വാടിയില്‍ പോളിങ് സ്റ്റേഷന്‍ ഒരുക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് . കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിജന്‍ കോളനി (212)അംഗന്‍ വാടി ബൂത്തില്‍ 66 വോട്ടര്‍മാര്‍ ഉണ്ട് .36 സ്ത്രീ വോട്ടര്‍മാര്‍ . എല്ലായിടത്തും ഒന്നില്‍ കൂടുതല്‍ തവണ സ്ഥാനാര്‍ഥികള്‍ ചെന്നിട്ടും ആവണിപ്പാറയെ മറന്നു എന്നും…

Read More

പരസ്യപ്രചാരണം ഇന്ന്(19)വൈകിട്ടു വരെ മാത്രം

കോന്നി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന്(19.10.2019) വൈകിട്ട് ആറു വരെ മാത്രം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന അവസാനസമയത്തിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. 20ന് നിശബ്ദ പ്രചരാണത്തിന് അവസരമുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

Read More

കോന്നി ഉപതെരഞ്ഞെടുപ്പും ചില കുടുംബവൃത്താന്തവും

1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഓര്‍മ്മകള്‍ ജിതേഷ് ജി ഉപതെരഞ്ഞെടുപ്പ്‌ ചൂട്‌ കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ്‌ ഒരുതവണ ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല‌. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ സ്ഥലം എം എൽ എ യായിരുന്ന ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹവിയോഗത്തെ തുടർന്ന് 1962 മെയ്‌ 13 നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. കോൺഗ്രസിലെ എം രവീന്ദ്രനാഥൻ നായരും കമ്യൂണിസ്റ്റ്‌ പാർട്ടിയിലെ പന്തളം പി ആറും തമ്മിലായിരുന്നു മത്സരം. ഞാനിത്‌ കൃത്യമായി ഓർത്തുവെക്കാൻ കാരണം ശ്രീ എം രവീന്ദ്രനാഥ്‌ എന്റെ ഭാര്യ ഉണ്ണിമായയുടെ വല്ല്യപ്പൂപ്പനും എതിരെ മത്സരിച്ച പന്തളം പി ആർ എന്റെ അച്ഛന്റെ കസിനും (തട്ടയിൽ ഇടയിരേത്ത്‌ കുടുംബം) ആയതിനാലാണു. വാശിയേറിയ മത്സരത്തിനൊടുവിൽ ഭാര്യയുടെ വല്ല്യപ്പൂപ്പനായ എം രവീന്ദ്രനാഥ്‌ ജയിച്ച്‌ എം എൽ ആയി. 1962 മുതൽ 1965…

Read More