മ്യൂസിയം ഓഫ് റോയൽ കിങ്ഡംസ് ഓഫ് ഇന്ത്യ:രാജകീയ പൈതൃകങ്ങൾക്ക് ജീവനേകുന്നിടം: ഗുജറാത്തിലെ ഏകതാ നഗറില്‍ ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് തറക്കല്ലിട്ടു രാജ്യത്തിൻ്റെ പൊതുവായ പൈതൃകത്തോടും ഐക്യത്തിൻ്റെ നിശ്ചയദാര്‍ഢ്യത്തോടും ആദരസൂചകമായി 367 കോടി രൂപ ചെലവിൽ യശസ്സിൻ്റെയും പൈതൃകത്തിൻ്റെയും സംരംഭമെന്ന നിലയില്‍ നിർമിക്കുന്ന ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് രാഷ്ട്രീയ ഏകതാ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇന്ത്യയുടെ രാജകീയ പൈതൃകം ആഘോഷിക്കുന്ന ദേശീയ ശേഖരമായി മ്യൂസിയം നിലകൊള്ളും. വിവിധ രാജവംശങ്ങളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമുള്ള രാജകീയ ചിഹ്നങ്ങൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, ചിത്രരചനകള്‍, പുരാവസ്തുക്കൾ എന്നിവയുടെ ഗാലറികളും മ്യൂസിയത്തിലുണ്ടാകും. ഏകതാ നഗറിലെ ഏകതാ പ്രതിമയ്ക്ക് സമീപം അഞ്ചേക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുക. നാല് പ്രമേയങ്ങളെ അടിസ്ഥാനമാക്കി സജ്ജീകരിക്കുന്ന ഗാലറികളില്‍ ചരിത്രപരമായ പുരാവസ്തുക്കൾ, രേഖകൾ, ഡിജിറ്റൽ അവതരണങ്ങള്‍ എന്നിവയുടെ സംവേദനാത്മക അനുഭവം മ്യൂസിയം സന്ദർശകർക്ക്…
Read Moreവിഭാഗം: konni vartha.com Travelogue
തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു
konnivartha.com; പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. ഇതിനായി സ്കൂൾ, കോളേജ് അധികൃതർ [email protected] ഇ-മെയിലിൽ അപേക്ഷ നൽകണം. നവംബർ ഒന്നാം തീയതി മുതലാണ് പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.
Read Moreകണ്ണൂർ പൈതൃകോത്സവം ഒക്ടോബർ 15 മുതൽ
konnivartha.com; കേരള പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബർ 15 മുതൽ 27 വരെ നടക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങൾ, പൈതൃക പദയാത്ര എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽനടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടികളുടെ തുടക്കം. ഒക്ടോബർ 23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൗൺസ്‌ക്വയറിലും നടക്കും. മുഖ്യവേദിയായ ടൗൺസ്‌ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25ന് വൈകിട്ട് നടക്കും. മുണ്ടേരി, അറക്കൽ, ചിറക്കൽ എന്നിവിടങ്ങളിലാണ് അനുബന്ധപരിപാടികൾ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ട്…
Read Moreമുനിപ്പാറയും താണ്ടി പെരുവര മലയുടെ താഴ്‌വാരം സഞ്ചാരികളെ മാടി വിളിക്കുന്നു
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ഇടമാണ് . ഗ്രാമീണ മേഖലയില്‍ പുറം ലോകം അറിയാത്ത അനേക കാഴ്ചകള്‍ നല്‍കുന്ന ഹരിതാഭമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട് . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി…
Read Moreകാണാമിനി കായലും കരയും നിലയ്ക്കാതെ…; ‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ
konnivartha.com: കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത ‘കുട്ടനാട് സഫാരി’ പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കും. പ്രകൃതിസൗഹൃദ, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ പുല്ല്, മുള എന്നിവ ഉപയോഗിച്ചാണ് തിയറ്റര്‍ നിര്‍മ്മാണം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന വ്യത്യസ്തമായ ഈ ടൂറിസം പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ‘കുട്ടനാട് സഫാരി’ എന്ന പേരില്‍ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 10ന് ആലപ്പുഴ ബോട്ട്…
Read Moreദസറ : മിഴി തുറന്ന് ഉദ്യാന നഗരിയായ മൈസൂരു
കർണാടകയുടെ സംസ്ഥാന ഉത്സവമായ നാദഹബ്ബയാണ് മൈസൂർ ദസറ. നവരാത്രി എന്നും അറിയപ്പെടുന്ന ഇത് 10 ദിവസത്തെ ഉത്സവമാണ്, അവസാന ദിവസം വിജയദശമിയാണ്. ഒരു ഐതിഹ്യം അനുസരിച്ച്, വിജയദശമി തിന്മയുടെ മേൽ സത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കാരണം, ഹിന്ദു ദേവതയായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ച ദിവസമായിരുന്നു അത്.മഹിഷാസുരൻ എന്ന അസുരനിൽ നിന്നാണ് മൈസൂർ എന്ന പേര് ഉണ്ടായത്. കന്നഡയിൽ മഹിഷാസുരന്റെ പട്ടണം എന്നർത്ഥം വരുന്ന “മഹിഷുർ” അല്ലെങ്കിൽ “മഹിഷാസുരന ഊരു” എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ “മൈസൂർ” എന്ന വാക്കിന്റെ വികലമായ പതിപ്പാണ് മൈസൂർ. ദേവീ ഭാഗവതത്തിൽ കാണപ്പെടുന്ന പുരാണ കഥയുമായി മൈസൂർ ബന്ധപ്പെട്ടിരിക്കുന്നു . കഥ അനുസരിച്ച്, മൈസൂർ ഭരിച്ചത് എരുമത്തലയുള്ള ഒരു രാക്ഷസനായ മഹിഷാസുരനായിരുന്നു. ദേവന്മാരുടെയും ദേവതകളുടെയും പ്രാർത്ഥനയ്ക്ക് മറുപടിയായി, പാർവതി ദേവി ചാമുണ്ഡേശ്വരിയായി ജനിക്കുകയും മൈസൂരിനടുത്തുള്ള ചാമുണ്ഡി കുന്നിന്റെ മുകളിൽ വെച്ച് ആ…
Read Moreപുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ
konnivartha.com: വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര്‍ ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത…
Read Moreസാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്തു നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് (7 ദിവസം) അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: [email protected], ഫോൺ: 8129816664.
Read Moreഇന്ന് ലോകം വിനോദസഞ്ചാര ദിനം:കോന്നിയില്‍ പുതിയ പദ്ധതികള്‍ ഒന്നും ഇല്ല
സ്റ്റോറി :ജയന്‍ കോന്നി konnivartha.com: ഇന്ന് ലോക വിനോദസഞ്ചാര ദിനം . കേരളത്തില്‍ മറ്റു ജില്ലകളില്‍ വിവിധ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ പ്രഖ്യാപിച്ച പല പദ്ധതികളും പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയില്ല . ഗവിയും കോന്നി ഇക്കോ ടൂറിസം പദ്ധതിയും അടവി കുട്ട വഞ്ചി സവാരിയും മാത്രം ആണ് മുന്‍പ് തുടങ്ങിയ പദ്ധതി നേട്ടം .പുതിയ പദ്ധതികള്‍ ജില്ലയില്‍ ഒന്നും ഇല്ല . കൊക്കാതോട് കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതിയും വനത്തിലൂടെ ഉള്ള ടൂറിസം പദ്ധതികളും എല്ലാം കടലാസില്‍ മാത്രം . പത്തനംതിട്ട ജില്ലയില്‍ നിരവധി ടൂറിസം സാധ്യത ഉണ്ട് .എന്നാല്‍ പഴയ പദ്ധതികള്‍ തന്നെ വികസിപ്പിക്കാന്‍ ഉള്ള നടപടികള്‍ പോലും ഇല്ല . വനത്തിലൂടെ ഉള്ള സാഹസിക സഞ്ചാരം , വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ പദ്ധതി . തുടങ്ങിയവ പഴയ പ്രഖ്യാപനം മാത്രം . ചരിത്രപ്രസിദ്ധമായ…
Read Moreകേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് ‘യാനം’. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഇത്തരമൊരു…
Read More