ശബരിമല : അപേക്ഷ ക്ഷണിച്ചു

  konnivartha.com; ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനത്തിന് താല്‍പര്യമുള്ള 18നും 67നും മധ്യേ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. ദിവസവേതനം 650 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭിക്കും. ശബരിമല : ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് നിയമനം konnivartha.com; ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍സ് ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 24 വൈകിട്ട് അഞ്ചിന് മുമ്പ് പത്തനംതിട്ട ആര്‍റ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426.

Read More

അപേക്ഷകൾ ക്ഷണിക്കുന്നു

  konnivartha.com; കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   konnivartha.com; 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് വെബ്‌സൈറ്റിന്റെ ഹോം പേജിലെ “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.(https://services1.passportindia.gov.in/psp/RPO/KozhikodeRPO)   Regional Passport Office, Kozhikode invites applications for the engagement of Young Professional on contract basis konnivartha.com; Regional Passport Office, Kozhikode, has invited applications for the engagement of Young Professional for a period of one year on a contract basis. Graduates/Post…

Read More

മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം

  konnivartha.com; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

Read More

കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

  konnivartha.com; കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . 40 വയസ്സിന് താഴെയുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 നവംബർ 28. അപേക്ഷാ ഫോമും വിശദാംശങ്ങളും കൊച്ചിയിലെ ആർ‌പി‌ഒയുടെ വെബ്സൈറ്റിലെ ഹോം പേജിലെ (www.passportindia.gov.in) “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.

Read More

അടൂര്‍:അഭിമുഖം നവംബര്‍ എട്ടിന്

  konnivartha.com; അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയുളള അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 9.30ന് നടക്കും. പ്ലസ്ടൂ, ഡിപ്ലോമ/ഐറ്റിഐ ഓട്ടോമൊബൈല്‍ , ബിടെക് ഓട്ടോമൊബൈല്‍ യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട്. ഫോണ്‍ : 0473-4224810, 0477-2230624, 04734-224810, 8304057735.

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രി: റേഡിയോഗ്രാഫര്‍ അഭിമുഖം നവംബര്‍ 10 ന്

  konnivartha.com; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് നവംബര്‍ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. യോഗ്യത – ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി. എക്‌സറേ/ സി റ്റി/ മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40. ഫോണ്‍ : 0468 2222364.

Read More

സി.എ. നിയമനം

konnivartha.com; 2025-26 ലെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ചാർട്ടേഡ് അക്കൗണ്ടന്റ്/ സി.എ. സ്ഥാപനങ്ങളെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 21ന് വൈകിട്ട് 4നകം നൽകണം. വിശദവിവരങ്ങൾക്ക്: https://ksspltd.kerala.gov.in

Read More

തിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്‌പോണ്ടന്റ് നിയമനം

  konnivartha.com; തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ട് വർഷമാണ് കരാർ കലാവധി. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ മേഖലയിൽ ബിരുദം/ പിജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവ‍ൃത്തി പരിചയം വേണം. ഏകീകൃത പ്രതിമാസ വേതനം 80,000- 1,25,000/- രൂപയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ https://avedan.prasarbharati.org എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം   Senior Correspondent Contract Appointment at Doordarshan, Thiruvananthapuram Applications are invited for contract appointment to the post of Senior Correspondent at Doordarshan Kendra, Thiruvananthapuram under…

Read More

എസ്.സി., എസ്.ടി. വിഭാഗക്കാർക്കായി നവംബർ 15ന് തൊഴിൽമേള

konnivartha.com: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടക്കും.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി [email protected] ഇ-മെയിലിൽ അപേക്ഷ സമർപ്പിച്ച് ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.

Read More

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ മേളകള്‍ ( റാന്നി വൈക്കം,ആറന്മുള )

  konnivartha.com; വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499 മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന് konnivartha.com; വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍ മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

Read More