konnivartha.com : ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. റിസർച്ച് അസോസിയേറ്റ് തസ്തികയിൽ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 35000 – 45000 രൂപ. റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. വേതനം 25000 – 35000. പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി. എസ് സി / എം. എസ് സി/ എം.സി.എ/ എം.ബി.എ/ എം.എ ബിരുദധാരികൾക്ക് നവംബർ 5ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസ്സിസ്റ്റന്റ്, പെയ്ഡ് ഇന്റേൺഷിപ്പ്, അപ്രന്റീസ് എന്നിവരേയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.
Read Moreവിഭാഗം: konni vartha Job Portal
വടശേരിക്കര: മെഗാ തൊഴില്‍മേള ഒക്ടോബര്‍ 29 ന്
konnivartha.com : പത്തനംതിട്ട കേന്ദ്രഗ്രാമ വികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി ബ്ലോക്ക്തല തൊഴില്‍മേള ഈ മാസം 29 ന് വടശേരിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട് രജിസ്ട്രേഷന്‍ വഴിയാണ് മേളയിലേക്ക് പ്രവേശനം. രജിസ്ട്രേഷന്‍ സൗജന്യമാണ്.
Read Moreപുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
konnivartha.com : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍ – നിയമനം ഏഴ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി.നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ(എഎച്ച്എ), എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. നേഴ്‌സിംഗ് ഓഫീസര്‍- നിയമനം 64. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍…
Read Moreമിനി ജോബ് ഫെയർ: സ്വകാര്യമേഖലയില്‍ 500 ലധികം ഒഴിവുകളുണ്ട്
konnivartha.com : തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്. കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം. മിനി ജോബ് ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു. താത്പര്യമുള്ളവർ https://forms.gle/kwt7XFmTbQh1GWtR6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
Read Moreഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ ഇൻസ്ട്രക്ടർ
konnivartha.com : കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷൻ, തെരഞ്ഞെടുപ്പ് രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.prd.kerala.gov.in) ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റകൾ ഐ.ആർ ബറ്റാലിയൻ ഔദ്യോഗിക മെയിലിൽ (cmdtirb.pol@kerala.gov.in) സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
Read Moreസര്‍ക്കാര്‍ തലത്തില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍
കീ ബോർഡ് അധ്യാപക ഒഴിവ് ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771. ഡേറ്റാ എന്‍ട്രി ഒഴിവ് ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്. യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷന്‍. വിവിധ സോഫ്റ്റ് വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ഒക്ടോബര്‍ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം. ഫോൺ: 8547005083 തെയ്യം -കല -അക്കാദമിയിൽ ഒഴിവ് തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം…
Read Moreസഭാ ടി.വിയിൽ നിയമിക്കുന്നു
konnivartha.com : കേരള നിയമസഭയുടെ സഭാ ടി.വിയിൽ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.niyamasabha.org മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ 25നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.niyamasabha.org.
Read Moreവിമുക്തഭടന്മാർക്ക് പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷിക്കാം
konnivartha.com : കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2023 മുതൽ ഡിസംബർ 2023 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്‌സ്‌മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്‌കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20ന് രാവിലെ 10 മുതൽ നവംബർ 30 വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. അപേക്ഷകരിൽ നിന്നും വിന്യാസത്തിന് സ്ക്രീനിംഗ് നടത്തും. കെക്സ്‌കോണിൽ മുഖേന വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ജനുവരി 1, 1968 നു മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in വഴി ഓൺലൈനായി മാത്രം സമർപ്പിക്കണം. അന്വേഷണങ്ങൾക്ക് കെക്സ്‌കോൺ, ടി.സി.25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം-695 014 എന്ന വിലാസത്തിലോ 0471-2332558/2332557 നമ്പറിലോ ബന്ധപ്പെടണം.
Read Moreശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വെബ്‌സൈറ്റ് https://pathanamthitta.nic.in/en/ അഭിമുഖം 15ലേക്ക് മാറ്റി ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി (11.10.2022)ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം 15ലേക്ക് മാറ്റിവച്ചു.
Read Moreബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്
konnivartha.com : തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Read More