ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

KONNIVARTHA.COM : ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

Read More

ദേവസ്വം ബോർഡ് നിയമനം: വിജ്ഞാപനമായി

KONNIVARTHA.COM : തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം.  അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.

Read More

സിഡിറ്റില്‍ സ്‌കാനിംഗ് അസിസ്റ്റന്റ് താത്കാലിക പാനല്‍

  സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിംഗ് അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നു.     അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു മുന്‍ഗണന.   പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

Read More

പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

  konnivartha.com : ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത : ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളവര്‍ ഈ മാസം 19ന് വൈകിട്ട് അഞ്ചിന് മുന്‍പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, 1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 9633754411, 8129557741.

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍ ,ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

  KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ഇസിജി ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പ്ലസ്ടു/ വിഎച്ച്എസ് സി ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോ മെട്രിക് കോഴ്‌സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി/ ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. 19 ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ലാബ് ടെക്‌നീഷ്യന്‍ നിയമനം KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന…

Read More

നിരവധി തൊഴില്‍ അവസരം (07/01/2022)

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ് തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ഹോമിയോ നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് പാസായിരിക്കുകയോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയോ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 41നും മദ്ധ്യേ (1/1/2021 പ്രകാരം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ…

Read More

അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

  KONNIVARTHA.COM : അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -01 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി എഴിന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

Read More

വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് യങ് പ്രഫഷണലുകളുടെ താല്‍ക്കാലിക ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ  (സിഎംഎഫ്ആര്‍ഐ)  വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യങ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിപ്പി/ പൊമ്പാനോ മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  ഗവേഷണ പദ്ധതിയിലേക്ക് താല്‍കാലിക അടിസ്ഥാനത്തിലാണ്  നിയമനം.  മറൈന്‍ ഫിന്‍ഫിഷ് സംസ്‌കരണം, ബ്രൂഡ്സ്റ്റോക്ക് മാനേജ്മെന്റ്, മറൈന്‍ ഫിന്‍ഫിഷുകളുടെ ലാര്‍വ വളര്‍ത്തല്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോടുകൂടി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.  മത്സ്യങ്ങളുടെ കടല്‍ കൂട് പരിപാലനത്തിനുവേണ്ടിയുള്ള നീന്തലും, ഡൈവിംഗിലുള്ള കഴിവും അഭിലഷണീയ യോഗത്യകളാണ്.  പ്രതിമാസം 25000 രൂപയാണ് വേതനം . 2021 ഡിസംബര്‍ ഒന്നിനകം 21 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേഷിക്കാം.   യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും cmfrivizhinjamrc@gmail.com എന്ന ഇമെയിലില്‍ 2022 ജനുവരി 15 ന് വൈകുന്നേരം 5 മണിക്കു മുമ്പായി…

Read More

വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.   ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (ശമ്പള സ്‌കെയിൽ 50,200 – 1,05,300), ബോർഡിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ്, എറണാകുളം മേഖലാ  ഓഫീസ് എന്നിവിടങ്ങളിൽ ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500 – 60,700) തസ്തികയിലേക്കും, എറണാകുളം, കോഴിക്കോട്…

Read More

ലേറ്റസ്റ്റ് ലേഡീസ് ഫാഷന്‍ തയ്യൽ അറിയാവുന്ന ടെയിലറിനെ ആവശ്യമുണ്ട്

konnivartha.com : കോന്നിയിലെ പ്രമുഖ വസ്ത്രാലയത്തിൽ ലേറ്റസ്റ്റ് ലേഡീസ് ഫാഷന്‍ തയ്യൽ അറിയാവുന്ന ടെയിലറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. Phone : 9400811077.

Read More