വടശേരിക്കരയില്‍ ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് നിയമനം; കൂടിക്കാഴ്ച 29 ന്

  KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ യുവതീയുവാക്കളുടെ കൂടിക്കാഴ്ച ഈ മാസം 29 നു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രേറിയന്‍ തസ്തികയിലേക്കു ലൈബ്രറി സയന്‍സ് ഡിപ്ലോമ/ബിരുദധാരികള്‍ക്കും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അംഗീകൃത നഴ്സിങ്ങ് കോഴ്സ് പാസായവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്കു മുന്‍ഗണന നല്‍കും. പ്രായപരിധി 20-41.

Read More

കോന്നിയിലെ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ഉടന്‍ ആവശ്യമുണ്ട്

  കോന്നി പൂങ്കാവ് ലൈഫ് കെയര്‍ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ഉടന്‍ ആവശ്യമുണ്ട്. യോഗ്യരായവര്‍ ഉടന്‍ ബന്ധപ്പെടുക : Lifecare Hospital Poomkavu,konni phone : 9061167444

Read More

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

  konnivartha.com : ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അപേക്ഷകര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരുക്കുന്നതാണ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ഡിസംബര്‍ 22 ന് വൈകിട്ട് മൂന്നിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

Read More

ടെലിപ്രോംപ്റ്റർ അസിസ്റ്റന്റ്  നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ടെലിപ്രോംപ്റ്റർ അസിസ്റ്റന്റിനെ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടുവും  ടെലിപ്രോംപ്റ്ററിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത.     മലയാളം, ഇംഗ്‌ളീഷ് ഡിടിപി വേഗത്തിൽ ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡിസംബർ 20ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്‌ളോക്കിലെ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

Read More

ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് ഡ്രൈവര്‍ നിയമനം

  ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് (ആരോഗ്യം) ദിവസവേതനത്തിന് രണ്ട് ഡ്രൈവര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ച ഹെവി ഡ്യൂട്ടി ലൈസന്‍സ് (എച്ച്.ഡി.വി) ബാഡ്ജ്, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 17ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. ഫോണ്‍ 0477- 2251650.

Read More

ഐ സി ഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.ടി വകുപ്പിന്റെ കീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐ സി ഫോസ്സ്) ബി.ടെക്/ എം.ടെക്/ ബി.എസ് സി (ഐ.റ്റി ആന്റ് കമ്പ്യൂട്ടർ സയൻസ്)/ എം.എസ് സി (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്) / എം.സി.എ/ എം.ബി.എ (സിസ്റ്റംസ്)/ എം.എ (കമ്പ്യൂട്ടേഷണൽ ലിങ്വിസ്റ്റിക്‌സ്/ ലിങ്വിസ്റ്റിക്‌സ്) ബിരുദധാരികളെ എഫ്.ഒ.എസ്.എസ് ഇന്നവേഷൻ ഫെല്ലോഷിപ്പ് 2021 പ്രോഗ്രാം/ പ്രോജക്ടിലേക്ക് ആവശ്യമുണ്ട്.     താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 9 ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്:  https://icfoss.in. ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962.

Read More

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസ് അറിയിപ്പ്

  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 276/2018), 20000-45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 30-11-2019 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി / സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാര്‍ മാത്രം) (ഫസ്റ്റ് എന്‍.സി.എ-മുസ്ലീം)(കാറ്റഗറി നം. 530/2020) 18000-41500 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 14-09-2021 ല്‍ നടന്ന പ്രായോഗിക പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

Read More

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.   യോഗ്യത എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ [email protected] ലോ 18 ന് മുമ്പ് ലഭിക്കണം.

Read More

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ്  ഗ്രേഡ് 2 (കാറ്റഗറി നം. 418/2019) 27800-59400 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 30-01-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

Read More

പമ്പ മുതല്‍ സന്നിധാനം വരെ പുരുഷ നഴ്‌സ് ഒഴിവ് (ഒഴിവ് 14 എണ്ണം)

  ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസ വേതനത്തില്‍ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ഒഴിവ് 14 എണ്ണം. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ് സി നഴ്‌സിംഗ് പാസായിട്ടുള്ളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 14ന് രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9496437743.

Read More