മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് നിയമനം

konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യതകള്‍:- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ എട്ടിനു മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം.  കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04682…

Read More

നിയുക്തി 2021 മെഗാ ജോബ് ഫെയർ : ഓരോ ജില്ലയിലെയും തീയതി അറിയാം

konnivartha.com : എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള നിയുക്തി 2021, മെഗാ ജോബ് ഫെയർ 04/12/2021 മുതല്‍ 8/01/2022 വരെ വിവിധ ജില്ലയില്‍ നടക്കും എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും. 3000 ൽ പരം ഒഴിവുകളാണ് ജോബ് ഫെയറിലൂടെ നികത്തപ്പെടുന്നത്. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ ഐ.ടി.ഐ, ഡിപ്ലോമ ബി.ടെക്ക് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മേളയിൽ പങ്കെടുക്കാം. തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങള്‍ക്കായി…

Read More

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നിയമനം

KONNIVARTHA.COM : ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം.   നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം.   നിലവിൽ സ്റ്റാഫ്  നേഴ്സ് തസ്തികയിൽ 15  ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു  കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്.   ശമ്പളം 350 – 375 ബഹ്റിൻ ദിനാർ.  പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു…

Read More

സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍;  അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക്  യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ  മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10 നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്സ്, രണ്ടാം നില, എല്‍.എം.എസ് കോമ്പൗണ്ട്,  പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695 033, ഫോണ്‍: 0471 2724696.

Read More

ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം: കൂടികാഴ്ച ഡിസംബര്‍ മൂന്നിന്

പത്തനംതിട്ട  ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അഭ്യസ്ത വിദ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ കൂടിക്കാഴ്ച  ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് റാന്നി   ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍  നടത്തും.   പ്ലസ് ടു പാസായിട്ടുള്ള പട്ടികവര്‍ഗ യുവതികള്‍ക്ക്  അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം   കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  ഡിഗ്രി, റ്റി.റ്റി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18 – 41.

Read More

തൊഴില്‍ അവസരങ്ങള്‍ (25/11/2021 )

ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ (1 നം.) ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക. ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ.…

Read More

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

    എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ ഒരു ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ അഭിരുചി വേണം. വേതനം ദിവസം 750 രൂപ.   താല്‍പ്പര്യമുള്ളവർ 30/11/2021 തീയതിക്കകം ബയോഡാറ്റ/സി.വി(ഫോണ്‍ നമ്പർ സഹിതം)  deeekm…[email protected]  എന്ന ഇ.മെയിലില്‍ അയക്കണം.

Read More

ഗസ്റ്റ് അധ്യാപക ഒഴിവ്

റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണക്ക് വിഷയത്തിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446382834.

Read More

34 പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്; കൂടിക്കാഴ്ച (നവംബര്‍ 25 വ്യാഴം)

  2021-22 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) ദിവസവേതനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. സ്റ്റാഫ് നേഴ്സ്(34 എണ്ണം): അംഗീകൃത കോളേജില്‍നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുള്ളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) സേവനം നടത്തിയിട്ടുളളവര്‍ക്ക്് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (നവംബര്‍ 25 വ്യാഴം) രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ :9496437743

Read More

പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  പട്ടിക ജാതിവികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പ്രമോട്ടര്‍മാരുടെ ഒഴിവുള്ള കുറ്റൂര്‍, കടപ്ര, നെടുമ്പ്രം, നാരങ്ങാനം, ഇലന്തൂര്‍, കോയിപ്രം, എഴുമറ്റൂര്‍, റാന്നി, ചിറ്റാര്‍, അങ്ങാടി ഗ്രാമ പഞ്ചായത്തുകളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ്സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2322712.

Read More