ഗസ്റ്റ് അധ്യാപക ഒഴിവ്

റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണക്ക് വിഷയത്തിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446382834.

Read More

34 പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്; കൂടിക്കാഴ്ച (നവംബര്‍ 25 വ്യാഴം)

  2021-22 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) ദിവസവേതനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. സ്റ്റാഫ് നേഴ്സ്(34 എണ്ണം): അംഗീകൃത കോളേജില്‍നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുള്ളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) സേവനം നടത്തിയിട്ടുളളവര്‍ക്ക്് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (നവംബര്‍ 25 വ്യാഴം) രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ :9496437743

Read More

പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  പട്ടിക ജാതിവികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പ്രമോട്ടര്‍മാരുടെ ഒഴിവുള്ള കുറ്റൂര്‍, കടപ്ര, നെടുമ്പ്രം, നാരങ്ങാനം, ഇലന്തൂര്‍, കോയിപ്രം, എഴുമറ്റൂര്‍, റാന്നി, ചിറ്റാര്‍, അങ്ങാടി ഗ്രാമ പഞ്ചായത്തുകളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ്സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2322712.

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  വിവിധ തസ്തികകളില്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  വിവിധ തസ്തികകളില്‍ ഒഴിവ് പത്തനംതിട്ട ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടര്‍സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി. ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍,  ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, ജെ.പി.എച്ച്.എന്‍, കാത്ത്‌ലാബ് ടെക്‌നിഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നേഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഇ.ഇ.ജി ടെക്‌നിഷ്യന്‍ (എന്‍.സി.എസ്/ ഇ.എം.ജി) എന്നീ തസ്തികകളിലേക്ക് വോളന്റിയറായി സേവനം അനുഷ്ഠിക്കാം.  നിശ്ചിത യോഗ്യതയുള്ളവര്‍ ഈമാസം  23 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഫോണ്‍: 9497713258

Read More

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സില്‍ കോമേഴ്സ് വിഭാഗത്തിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 22 നു രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277.

Read More

ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക്  അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 25 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്  കോളേജ്  ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735 266671.

Read More

ഐ.എച്ച്.ആര്‍.ഡി യില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍(ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഈ മാസം 24 ന്  രാവിലെ 10.30-ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത:  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍  ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്).വിശദ വിവരങ്ങള്‍ക്ക്  www.cea.ac.in. ഫോണ്‍ 04734 231995.

Read More

എം.ബി.എ ബിരുദധാരികളില്‍ നിന്ന്  ഇന്റേണല്‍ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ വ്യവസായ വികസന ഏരിയ/വ്യവസായ വികസന പ്ലോട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യ പ്രശ്നം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ. ബിരുദധാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ക്ക്  കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  സഹിതം ഡിസംബര്‍ 10 വൈകിട്ട് 5 നകം  കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0468 2214639, 2212219

Read More

പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഗസ്റ്റ് ലക്ചറര്‍ ഒഴിവ് konnivartha.com : പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും ബന്ധപ്പെട്ട രേഖകളുമായി താഴെ കൊടുത്തിരിക്കുന്ന പ്രകാരം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത – 1. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് – പോസ്റ്റ് ഗ്രാഡ്വുവേറ്റ് ഡിഗ്രി വിത്ത് ഫസ്റ്റ് ക്ലാസ്. 2. എഞ്ചിനീയറിംഗ് വിഷയങ്ങള്‍- ബി-ടെക് ഫസ്റ്റ് ക്ലാസ്. തീയതിയും സമയവിവരവും ചുവടെ. ഈ മാസം 22 ന് രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഉച്ചക്ക് ഒന്നിന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍. 23 ന് രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,  ഉച്ചക്ക് ഒന്നിന്  സിവില്‍ എഞ്ചിനീയറിംഗ്. 24 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഉച്ചക്ക് ഫിസിക്‌സ്. 25 ന് രാവിലെ 10…

Read More

ശബരിമല തീര്‍ഥാടനം;  പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്

konni vartha .com : ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി അനുബന്ധപ്പെട്ട ആശുപത്രികളില്‍ നിയമിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍(9 എണ്ണം), സ്റ്റാഫ് നഴ്‌സ്(36 എണ്ണം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(10 എണ്ണം), അറ്റന്‍ഡര്‍(20 എണ്ണം), ഫാര്‍മസിസ്റ്റ്(4 എണ്ണം) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ 31 വരെ പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്. മെഡിക്കല്‍ ഓഫീസര്‍:-യോഗ്യത:എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. സ്റ്റാഫ് നഴ്‌സ്:-യോഗ്യത:ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ് ആന്റ് കെഎന്‍സി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് 5  വരെ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:-യോഗ്യത: രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്.  ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 1 വരെ. അറ്റന്‍ഡര്‍:-  യോഗ്യത: എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ. …

Read More