അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്ഡര് തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയില്‍ നിയമനം ആഗ്രഹിക്കുന്നവര് ഏഴാം ക്ലാസ് പാസായവരും, 50 വയസില്‍ താഴെ പ്രായം ഉള്ളവരും, പൂര്ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04735 231900.
Read Moreവിഭാഗം: konni vartha Job Portal
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അഭിമുഖം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അഭിമുഖം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികമായി റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമിക്കുന്നു. ഗവ അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735-231900.
Read Moreസ്റ്റാഫ്നഴ്സ് നിയമനം
konnivartha.com : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ്നഴ്സ് നിയമനം നടത്തുന്നു. 50 ഒഴിവുകളിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന മൂന്ന് മാസത്തേക്കാണ് നിയമനം. അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവർക്കും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്ത് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി gmccestblishment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ശമ്പളം – 17000+7250. നിലവിൽ കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം.
Read Moreസിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത. നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in. ൽ ലഭിക്കും. അപേക്ഷ സെപ്റ്റംബർ 6നകം നൽകണം
Read Moreരാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന്
രാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന് konnivartha.com : 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 25 ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 25 ന് രാവിലെ 11 ന് ജില്ലാ…
Read Moreഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ഒഴിവുളള 25 തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ഡിപ്ലോമ /ബി എസ് സി/എംഎസ്‌സി/ബിടെക്/എംസിഎ (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായം- 01.07.2021 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ehealthptadistrict@gmail.com എന്ന വിലാസത്തില്‍ ഈ മാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം.
Read Moreഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്കും അനുബന്ധ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനറുടെ യോഗ്യത വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക് പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്‌മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 30 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും അപേക്ഷയും hrkonnivartha@gmail എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം . വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല . കഴിവ് തെളിയിക്കുന്നവരെ എല്ലാ ആനുകൂല്യത്തോടെയും സ്ഥിരമായി നിയമിക്കും…
Read Moreഅസിസ്റ്റന്റ് മാനേജർ, ഫോർമാൻ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും, 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സഞ്ചിത വേതനം പ്രതിമാസം 20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും mrstckshpwc@gmail.com എന്ന മെയിലിൽ സ്‌കാൻ ചെയ്ത് ആഗസ്റ്റ് 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.
Read Moreമെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവ്
konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 20,065 രൂപയാണ് വേതനം. പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വർഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 11ന് വൈകിട്ട് മൂന്നിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിക്കണം.
Read Moreക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ konnivartha.com ; തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.cet.ac.in ല്‍ നിന്നും അപേക്ഷ ഡൌണ്‍ ലോഡ് ചെയ്തു യോഗ്യതാ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 25 നു വൈകീട്ട് 4 മണിയ്ക്കകം പ്രിന്‍സിപ്പല്‍ ,കോളേജ് ഒഫെ എഞ്ചിനീയറിങ് , തിരുവനന്തപുരം _16 എന്ന വിലാസത്തില്‍ ലഭ്യമാക്കണം
Read More