konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്കുമാർ രാഷ്ട്രപതിക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്കായി ഈ വിഷയം നൽകിയിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് മറുപടിയും കിട്ടി.തമിഴ്നാട്ടിൽനിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ പണം അനുവദിച്ചിരുന്നു.ഈ റോഡിൽപ്പെട്ട കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള 35 കിലോമീറ്റർ വനനിയമങ്ങൾ കാരണം വീതികൂട്ടി നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്.
Read Moreവിഭാഗം: News Diary
അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന് അവസാനിക്കും.ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടം. ആദ്യഘട്ടം 15നാരംഭിച്ച് 23ന് അവസാനിക്കും.ശനിയാഴ്ചയും പരീക്ഷയുണ്ടാകും.അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്മസ് അവധിക്ക് 23ന് സ്കൂൾ അടയ്ക്കും. ജനുവരി നാല് വരെയാണ് അവധി.
Read Moreകാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ
ആകെ ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് – പമ്പ വഴി 37,059 പേർ ശബരിമലയിൽ എത്തി. ശരാശരി 1500 മുതൽ 2500 വരെ തീർത്ഥാടകർ ഈ പാതയിലൂടെ ഒരു ദിവസം സന്നിധാനത്ത് എത്തുന്നുണ്ട്. സത്രം വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതുവരെ എത്തിയത്. 4000 മുതൽ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകൾ വഴിയുള്ള ഭക്തരുടെ എണ്ണം വരും ദിവസങ്ങളിലും വർദ്ധിക്കും എന്നാണ് കരുതുന്നത്. സന്നിധാനത്ത് എത്തുന്ന ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഡിസംബർ 13 വരെ 2,34,7554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്.…
Read Moreശബരിമല സ്വർണക്കൊള്ള: യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ യുഡിഎഫ് എംപിമാർ തിങ്കളാഴ്ച പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും. രാവിലെ 10.30-ന് പാർലമെൻറ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേരളത്തിലെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്ന് എംപിമാർ ആരോപിച്ചു.
Read Moreഅരുവാപ്പുലം കേന്ദ്രമാക്കി കർഷക സംഘം രൂപീകരിച്ചു
konnivartha.com; അരുവാപ്പുലത്തെ കര്ഷകരുടെ ക്ഷേമം മുന് നിര്ത്തി സ്വതന്ത്രമായി പ്രവര്ത്തിക്കുന്ന കര്ഷക സംഘം രൂപീകരണ യോഗം നടന്നു . അരുവാപ്പുലം പടപ്പയ്ക്കലില് നടന്ന രൂപീകരണ യോഗത്തില് ഗീവർഗീസ് സാമുവൽ അധ്യക്ഷത വഹിച്ചു . സ്വതന്ത്ര ചിന്താഗതിയോടെ കര്ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്ത്തിക്കാന് ഉദേശിക്കുന്ന കര്ഷക സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സുവി കെ വിക്രം സംസാരിച്ചു .നിരവധി കര്ഷകര് പങ്കെടുത്തു .യോഗത്തില് ഉമ്മർ റാവുത്തർ നന്ദി രേഖപ്പെടുത്തി . ഗീവർഗീസ് സാമുവൽ (പ്രസിഡന്റ്) , കെ ആർ പ്രസാദ് , ഷംസുദ്ദീൻ എ , സുനിൽകുമാർ എസ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സുവി കെ വിക്രം ( സെക്രട്ടറി) ജോയിൻ സെക്രട്ടറിമാരായി ജയശ്രീ പിജെ, സദാശിവൻ നായർ സി പി, ഷാജി മുഹമ്മദ് എന്നിവരെയും ഇ ഉമ്മർ റാവുത്തറെ ട്രഷററായും യോഗം തിരഞ്ഞെടുത്തു . ഷിബു…
Read Moreബിജെപിയുടെ ദേശീയ വര്ക്കിംഗ് പ്രസിഡന്റായി നിതിന് നബീനെ നിയമിച്ചു
ബിജെപിയുടെ പുതിയ ദേശീയ വര്ക്കിംഗ് പ്രസിഡന്റായി ബിഹാര് മന്ത്രി നിതിന് നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന് ഈ പദവിയില് എത്തുന്നത്. പട്നയിലെ ബാങ്കിപ്പൂര് മണ്ഡലത്തില് നിന്നുള്ള എം.എല്.എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് . അന്തരിച്ച ബി.ജെ.പി. നേതാവ് നബീന് കിഷോര് സിന്ഹയുടെ മകനാണ്. ബി ജെ പി പാര്ട്ടി പാര്ലമെന്ററി ബോര്ഡാണ് നിതിന് നബീനെ ദേശീയ വര്ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. ബിജെപിയുടെ പുതിയ ദേശീയ വര്ക്കിംഗ് പ്രസിഡന്റായി ബിഹാര് മന്ത്രി നിതിന് നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന് ഈ പദവിയില് എത്തുന്നത്. പട്നയിലെ ബാങ്കിപ്പൂര് മണ്ഡലത്തില് നിന്നുള്ള എം.എല്.എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് . അന്തരിച്ച ബി.ജെ.പി. നേതാവ് നബീന് കിഷോര് സിന്ഹയുടെ മകനാണ്. ബി ജെ പി…
Read Moreആയിരത്തോളം പേരുടെ രാപകൽ അധ്വാനം; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം :ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം
ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സനും അടൂർ ആർ ഡി ഓ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിശുദ്ധ സേന പ്രവർത്തിക്കുന്നത്. പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്. 1200 ലോഡിലധികം മാലിന്യങ്ങൾ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാൻ ആയി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി ഇരുപത്തിനാല് ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇൻസീനറേറ്ററുകളിലേക്ക് കൈമാറുന്നു. ഇതിന് നേതൃത്വം നൽകാൻ ഓരോയിടത്തും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്…
Read Moreവന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്റെയിൽ ഭവനിൽ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പങ്കെടുത്തു. റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും യോഗത്തിൽ സന്നിഹിതനായിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രയിലൂടെ കടന്നുപോകുന്ന ഓരോ പ്രദേശത്തിൻ്റെയും സംസ്കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിലൂടെ യാത്രാനുഭവം ഗണ്യമായി വർദ്ധിപ്പിക്കാനാവും. ഭാവിയിൽ ക്രമേണ ഈ സൗകര്യം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. വ്യാജ തിരിച്ചറിയൽ സംവിധാനങ്ങൾ വഴി നടത്തുന്ന ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനെതിരെ ഇന്ത്യൻ റെയിൽവേ എടുത്ത നടപടികൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. യഥാർത്ഥ ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തുന്നതിനും കർശനമായ സംവിധാനം ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഐആർസിടിസി വെബ്സൈറ്റിൽ ഇപ്പോൾ പ്രതിദിനം…
Read Moreമാധ്യമ പ്രവര്ത്തകന് ജി. വിനോദ് (54) അന്തരിച്ചു
മുതിര്ന്ന മാധ്യമ പ്രവര്ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ ലേഖകനുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്. മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും ജി.വിനോദ് പുറത്തുകൊണ്ടുവന്നു. എംസി റോഡിൻ്റെ നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ കരാർത്തുക ലഭിക്കാത്തിന്റെ പേരിൽ പതിബെൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മലേഷ്യയിലും ഇതര സംസ്ഥാന ലോട്ടറികളിലെ…
Read More