ഇന്റലിജന്സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹർജി സമര്പ്പിച്ചിരുന്നത്.കേസ് ഡയറിയിലെ വിവരങ്ങൾ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട കോന്നി സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ രണ്ടു മാസത്തോളമായി വിവിധ അന്വേഷണ സംഘങ്ങള് രൂപീകരിച്ച് വ്യാപകതിരച്ചില് നടത്തിയിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ തൊടാന് പോലും പോലീസിനു കഴിഞ്ഞിരുന്നില്ല.രണ്ട് പ്രത്യേക സംഘങ്ങള് രൂപീകരിച്ച് പല ജില്ലകളിലും പരിശോധന…
Read Moreവിഭാഗം: News Diary
റെയിൽവേ ട്രാക്കിൽ മരംവീണു:ട്രെയിൻ ഗതാഗതം ഭാഗികമായി നിലച്ചു
കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് കോഴിക്കോടു വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്.റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്. തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങൾ വീണത്. മണിക്കൂറുകള് നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരു ട്രാക്കിലൂടെയും ട്രെയിന് കടത്തി വിടാന് തുടങ്ങി. തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂർ – ഗുരുവായൂർ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.ഈ പാതകളിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് (27/05/2025 )
konnivartha.com:കാലവര്ഷം : ജില്ലയിലെ കണ്ട്രോള് റൂം വിവരങ്ങള് ജില്ലാ എമര്ജന്സി കണ്ട്രോള് റൂം ട്രോള് ഫ്രീ: 1077 ഫോണ്: 0468 2322515 മൊബൈല്: 8078808915 konnivartha.com:താലൂക്ക് എമര്ജന്സി ഓപ്പറേഷന് സെന്റര് കണ്ട്രോണ് റൂം നമ്പര് അടൂര്: 04734 224826 കോഴഞ്ചേരി: 0468 2222221 റാന്നി: 04735 227442 തിരുവല്ല: 0469 2601303 മല്ലപ്പള്ളി: 0469 2682293 കോന്നി: 0468 2240087 konnivartha.com:ജില്ലാ ഫയര് കണ്ട്രോള് റൂം : 0468 2222001, 9497920089 ഫോറസ്റ്റ് ഡിവിഷന് കണ്ട്രോള് റൂം റാന്നി: 9188407515 കോന്നി: 9188407513 ആധുനിക ശ്മശാനവുമായി അടൂര് നഗരസഭ അടൂര് നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്മാണോദ്്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിച്ചു. നാല്പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര് സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടില് നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിര്മാണം.…
Read Moreആധുനിക ശ്മശാനവുമായി അടൂര് നഗരസഭ
അടൂര് നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്മാണോദ്്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിച്ചു. നാല്പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര് സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടില് നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിര്മാണം. ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസില് പ്രവര്ത്തിക്കുന്ന രണ്ട് ചേമ്പറോട് കൂടിയതാണ് ശ്മശാനം. നഗരസഭ ചെയര്പേഴ്സണ് ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷയായി. വൈസ് ചെയര്പേഴ്സണ് രാജി ചെറിയാന്, മുന് ചെയര്മാന് ഡി സജി, സ്ഥിരം സമിതി അധ്യക്ഷരായ അജി.പി. വര്ഗീസ്, ബീനാ ബാബു, വരിക്കോലില് രമേശ് കുമാര്, ശോഭാ തോമസ് , എം. അലാവുദീന്, കൗണ്സിലര്മാരായ സൂസി ജോസഫ്, അനു വസന്തന്, അപ്സര സനല്, രജനീ രമേശ്, ജി. ബിന്ദു കുമാരി, ഡി.ശശികുമാര്, റീനാ ശാമുവല്, കെ. ഗോപാലന്, അനൂപ് ചന്ദ്രശേഖര്, സുധാ പത്മകുമാര്, റോണി പാണം തുണ്ടില്,…
Read Moreമാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു
konnivartha.com:അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് (മെയ് 26 ) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യത. Strong Westerly/ North Westerly winds likely to continue at lower levels over Kerala and Lakshadweep region during the next 7 days. A low-pressure area is likely to form over westcentral and adjoining North Bay of Bengal around 27th May. Fairly…
Read Moreകോന്നി മാമ്മൂട്ടിൽ നടന്ന വാഹനാപകടം:12വയസ്സുകാരി മരണപ്പെട്ടു
Konnivartha. Com :പത്തനംതിട്ട കോന്നി മാമ്മൂട്ടിൽ ഇന്നോവ കാറും, ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് നിവാസിയായ 12 വയസ്സുകാരി മരിച്ചു. തെങ്കാശി കടയനല്ലൂർ കാമരാജ് നഗർ വിഘ്നേശ്വർ സത്യ ആണ് മരണപ്പെട്ടത്. തമിഴ്നാട് നിവാസികൾ സഞ്ചാരിച്ച കാർ ലോറിയുമായി രാത്രി കൂട്ടിയിടിച്ചിരുന്നു. പരിക്ക് പറ്റിയ 8 പേരെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreപുനലൂര് കുമ്പഴ റോഡ് : അപകടം ഒഴിഞ്ഞ നേരമില്ല : അമിത വേഗത തന്നെ
konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര് മുതല് കുമ്പഴ വരെയുള്ള റോഡില് നിത്യവും വാഹന അപകടം . കൂടല് മുതല് കുമ്പഴ വരെയുള്ള ഭാഗങ്ങളില് അടിക്കടി അപകടം ഉണ്ടാകുമ്പോള് അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്ക്കും കാരണം എന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു . കൂടല് ,മുറിഞ്ഞകല് , എലിയറക്കല് ,മാമ്മൂട് ,ഇളകൊള്ളൂര് ഭാഗങ്ങളില് ആണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത് . ഈ അപകടങ്ങളില് ഏതാനും ആളുകള് മരണപ്പെടുകയും ചെയ്തു . ഇന്നലെ രാത്രിയിലും കോന്നി മാമ്മൂട്ടില് ലോറിയും കാറും തമ്മില് കൂട്ടിയിടിച്ചു .തമിഴ്നാട് കടയനല്ലൂർ നിവാസികൾ സഞ്ചാരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു 14 വയസ്സുകാരി മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് വാഹനങ്ങള് ആണ് ഈ വഴി പോകുന്നത് . കൊട്ടാരക്കര ,അടൂര് , തിരുവല്ല എം…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും(26/05/2025 )
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഗസറ്റ് വിജ്ഞാപനം തിങ്കൾ (മേയ് 26) പുറത്തിറക്കും. വോട്ടെണ്ണൽ ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 2 തിങ്കളാഴ്ചയും നാമനിർദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന തീയതി ജൂൺ 3 ചൊവ്വാഴ്ചയും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളുടെ അടിത്തറയിൽ പുതുക്കിയ ശുദ്ധമായ വോട്ടർ പട്ടികയായതിനാൽ അതിന്റെ ഗുണനിലവാരം, ആരോഗ്യം, വിശ്വസ്തത എന്നിവ മെച്ചപ്പെടുത്തുന്നതിൽ തീവ്രവും സുസ്ഥിരവുമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. 1950 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 14-ൽ ഇലക്ഷൻ നിയമങ്ങൾ (ഭേദഗതി) നിയമം 2021 ൽ ഭേദഗതി ചെയ്തതിനുശേഷം, ഒരു വർഷത്തിൽ വോട്ടറായി…
Read Moreകോന്നി പഞ്ചായത്ത്: ജൈവ വൈവിധ്യ ദിനാചരണ ശില്പശാല ഇന്ന് നടക്കും
konnivartha.com: കോന്നി ഗ്രാമപഞ്ചായത് ജൈവ വൈവിധ്യ ദിനാചരണം, പരിസ്ഥിതി ദിനാചരണം എന്നതുമായി ബന്ധപ്പെട്ട് ശില്പശാല 26-05-2025 (തിങ്കളാഴ്ച) 10:30 AM നു കോന്നി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടക്കും ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, BMC അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമസേന , ആശാപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ, അധ്യാപകർ, കർഷകർ, MGNREGS മേറ്റുമാർ , വനസംരക്ഷണ സമിതികള്, സര്ക്കാര് ഇതര സംഘടനകള്, റസിഡന്റ്സ് അസോസിയേഷനുകള്, പിടിഎകള്, എന്നതിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Read Moreകൊച്ചി പുറങ്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു
കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്.ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ്.കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണ് .അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. 25 കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി.മോശം കാലാവസ്ഥയും സാങ്കേതികത്തകരാറുകളുമാകാം കപ്പൽ മുങ്ങാൻ കാരണമെന്നാണു ജീവനക്കാരുടെ വെളിപ്പെടുത്തൽ.73 കാലി…
Read More