നാലാം വാർഷികാഘോഷത്തിൽ മാറ്റം

konnivartha.com: ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന – ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികള്‍, ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളകള്‍, കലാപരിപാടികള്‍, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകള്‍, സാംസ്കാരികം, പട്ടികജാതി-പട്ടികവര്‍ഗ കൂടിക്കാഴ്ച്ചാ യോഗങ്ങളും മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാല്‍, കലാപരിപാടികള്‍ ഉണ്ടാവുകയില്ല.മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളില്‍ നടക്കും.

Read More

സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

  സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി, ഐജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഈ പശ്ചാത്തലത്തിൽ ഐ.ജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന പി പ്രകാശിന് കോസ്റ്റൽ (തീരദേശ) ചുമതല നൽകി. ക്രൈംബ്രാ‍ഞ്ചിൽ നിന്നും എ. അക്ബറിനെ ഇൻറലിജൻസിൽ ഐജിയാക്കി നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐ.ജിയാകും.

Read More

എസ്എസ്എല്‍സി : പത്തനംതിട്ട ജില്ലയില്‍ 99.48 വിജയശതമാനം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ 9923 വിദ്യാര്‍ഥികളില്‍ 9871 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 5113 ആണ്‍കുട്ടികളും 4810 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5081 ആണ്‍കുട്ടികളും 4790 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 506 ആണ്‍കുട്ടികളും 956 പെണ്‍കുട്ടികളും ഉള്‍പ്പടെ 1462 പേര്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. ചിത്രം : കൂടൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അദിത, അസ്‌ക, അരുൾ ജ്യോതി, ജിൻസ്, കിഷോർ

Read More

ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ അനുമതി

  konnivartha.com: കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി.ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി.സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല.32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിലും ആർമി ട്രെയിനിങ് കമാൻഡിലും നിയോഗിക്കാനാണ് നീക്കം. അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്‍റെ ശബരിമല സന്ദർശനം റദ്ദാക്കി.ഈ മാസം 19 ന് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുവാന്‍ ഉള്ള ഒരുക്കത്തില്‍ ആയിരുന്നു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അതിര്‍ത്തി രക്ഷാ സേനകളിലെ ഡയറക്ടര്‍ ജനറല്‍മാരുമായി…

Read More

വെടിവയ്പ്പിൽ സൈനികന് വീരമൃത്യു

  നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്.പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

Read More

കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു

അതിർത്തി സംഘർഷം: കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു konnivartha.com: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്‌ലൈൻ നമ്പർ: 011 23747079. വാട്സ് ആപ്പ്: 9037810100 ഇമെയിൽ: [email protected]. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ).

Read More

4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി

  konnivartha.com: എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 99.69 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 0.19 ശതമാനം ഇത്തവണ കുറഞ്ഞു. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 ആയിരുന്നു. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂരാണ് (99.87ശതമാനം). തിരുവനന്തപുരമാണ് (98.59 ശതമാനം) വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100 ശതമാനം). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (98.28 ശതമാനം). മല്ലപ്പുറം ജില്ലയിലാണ് (4,115) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ…

Read More

കോന്നി അടവി കുട്ടവഞ്ചി സവാരി: തുഴച്ചിൽ തൊഴിലാളികൾ സമരത്തില്‍

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല . കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. പിരിച്ചു വിടുന്ന കാര്യം രേഖാ മൂലം തൊഴിലാളികളെ അറിയിച്ചില്ല .പിരിച്ചു വിടുന്നവര്‍ക്ക് മതിയായ ആനുകൂല്യം നല്‍കുകയോ പ്രായം പരിഗണിക്കാതെ കാര്യക്ഷമത നോക്കി ജോലിയില്‍ നിലനിരതുകയോ വേണം എന്നാണ് സമരക്കാരുടെ ആവശ്യം .ഇക്കാര്യം ചൂണ്ടികാട്ടി നിവേദനം നല്‍കി എങ്കിലും പരിഗണിച്ചില്ല . അറുപതു വയസ്സ് കഴിഞ്ഞവരെ പിരിച്ചു വിടും…

Read More

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

konnivartha.com: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു.  99.5 ആണ് വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. റെഗുലർ വിഭാഗത്തിൽ 61449 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ എ പ്ലസ്. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിച്ചു . 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിച്ചത് . വൈകിട്ട് നാലു മണി മുതൽ ഫലം വെബ്സൈറ്റുകളില്‍ ലഭിക്കും. https://pareekshabhavan.kerala.gov.in https://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in https://sslcexam.kerala.gov.in https://results.kite.kerala.gov.in എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

Read More

വൈശാഖോത്സവം: ദൈവത്തെ കാണൽ ചടങ്ങ് ഇന്ന്

  konnivartha.com: കൊട്ടിയൂർ: വൈശാഖോത്സവ ആദ്യ ചടങ്ങായ ദൈവത്തെ കാണൽ ഇന്ന് മണത്തണയിലെ വാകയാട്ട് പൊടിക്കളത്തിൽ നടക്കും. ചടങ്ങിന് ഒറ്റപ്പിലാൻ മുഖ്യ കാർമികത്വം വഹിക്കും. വൈശാഖ ഉത്സവത്തിന്റെ നാളു കുറിക്കുന്ന പ്രക്കൂഴം ദിന ചടങ്ങുകൾ 12-ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലും നടക്കും.

Read More