സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന്ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം വികസനം എന്നത് നാട്ടിൽ വരുത്തിക്കാണിക്കുന്നപാർട്ടിയാണ് എൻ.ഡി.എ എന്നും എൽ.ഡി.എഫും കോൺഗ്രസും ഇന്ന് കുടുംബവാഴ്ചയുടെ പാർട്ടികളായിമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ നടത്തുന്ന വികസനം ജാതി,മത ചിന്തകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്ന പരിഹാരത്തിനുൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേതഗതി ബില്ലിനെതിരെ വോട്ടുബാങ്ക് നോക്കി കോൺഗ്രസ് ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ് അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പിന്നീട് നരേന്ദ്ര മോദി സർക്കാരിനു കൊടുത്ത അവസരത്തിൽ രാജ്യത്തിനുണ്ടായ കുതിപ്പിന്റെ ഫലമാണ് ലോകത്തുതന്നെ നാലാം സ്ഥാനത്തെത്താൻ…
Read Moreവിഭാഗം: News Diary
അഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരവുമായി ഒരാള് പിടിയില്
അഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരവുമായി അന്യ സംസ്ഥാന തൊഴിലാളിയെ കഴക്കൂട്ടത്തു വെച്ച് പോലീസ് പിടിയിലായി.ആസാം സ്വദേശി പ്രേം കുമാർ ബിസ്വാസ് (26)ആണ് അറസ്റ്റിലായത്. അഞ്ഞൂറിന്റെ 58 കള്ളനോട്ടുകള് പിടിച്ചിട്ടുണ്ട് എന്നാണു അറിയുന്നത് . കള്ളനോട്ടുകള് കേരളത്തില് വ്യാപകമായി വിതരണം ചെയ്തു .
Read Moreദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്ന്നു
KONNIVARTHA.COM: ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്നു. ഭക്ഷ്യകമ്മിഷന് ചെയര്പേഴ്സണ് ഡോ. ജിനു സഖറിയ ഉമ്മന് നേതൃത്വം നല്കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്ത്തനം ഉദ്യോഗസ്ഥര് വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില് എത്താന് സാധിക്കാത്ത ജില്ലയിലെ ഗോത്രവര്ഗമേഖലയിലെ കുട്ടികള്ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. റേഷന് വാതില്പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന് വ്യാപാരികളുടെ അനന്തരാവകാശികള് കടകള് ഏറ്റെടുക്കുവാന് താല്പര്യമില്ലാത്ത സാഹചര്യത്തില് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്പേഴ്സണ് പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര് കെ ആര് ജയശ്രീ, ഉദ്യോഗസ്ഥര് പങ്കെടുത്തു
Read Moreകല്ലേലിക്കാവിൽ നാഗ പൂജ സമർപ്പിച്ചു
കോന്നി :മേട മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗ സന്തതി പരമ്പരകൾക്ക് ഊട്ട് പൂജയും നടത്തി.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി
Read Moreകേരള സര്ക്കാര് അറിയിപ്പുകള് (05/05/2025 )
അർഹതനിർണയ പരീക്ഷ മേയ് 30 ന് കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരിക്ഷ എഴുതുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 2025 ലെ അർഹതനിർണയ പരീക്ഷ മേയ് 30ന് പകൽ 11 മണി മുതൽ 1 മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്കുളുകളിൽ നടത്തും. പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ ക്രേന്ദങ്ങളിലെ സ്ഥാപനമേധാവി (പിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്സിംഗ് സ്കൂൾ /കോളേജ് മേധാവിയുടെ സാക്ഷ്യപ്രതം, അസ്സൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പേ പരിക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണെന്ന് കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. വാക്-ഇൻ-ഇന്റർവ്യു…
Read Moreപേവിഷബാധ:ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരംഎസ് എ റ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു.കൊല്ലം കുന്നിക്കോട് ജാസ്മിന് മന്സിലില് നിയാ ഫൈസലാണ് മരിച്ചത്. പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. കഴിഞ്ഞ ഏപ്രില് എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്.…
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു 18 ന് കേരളത്തിൽ:ശബരിമലയില് ദർശനം നടത്തും
മേയ് 18,19 തീയതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തില് എത്തും. ശബരിമലയില് എത്തി ദര്ശനം നടത്തും . ദര്ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾക്ക് അറിയിപ്പ് ലഭിച്ചു . ശബരിമലയില് അതിനു വേണ്ട ക്രമീകരണം ഏര്പ്പെടുത്തും . കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി 18 ന് തങ്ങുന്നത് . ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് സംസ്ഥാന പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോര്ഡിനും മുന്പ് അറിയിപ്പ് ലഭിച്ചിരുന്നു . വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രപതി ദര്ശനം നടത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ ഡോ സുദേഷ് ധൻഖറും ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് (മെയ് 5)കർണാടകയിലെത്തും. സന്ദർശന വേളയിൽ, കർണാടകയിലെ…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു
konnivartha.com: കോന്നി താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം യോഗം പ്രഹസനമായി മാറുന്നു എന്ന് യോഗത്തില് എത്തിയ രാഷ്ട്രീയ പ്രതിനിധികള് പറയുന്നു . ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.ഇങ്ങനെ മാസം തോറും മീറ്റിംഗ് കൂടിയത് കൊണ്ട് എന്ത് കാര്യം . കോന്നി താലൂക്ക് സഭ നിയന്ത്രിയ്ക്കുന്ന സര്ക്കാര് ജീവനക്കാരന് പോലും ജനകീയ ചിന്ത ഇല്ല . യോഗത്തില് പങ്കെടുക്കാത്ത കോന്നിയിലെ ഒരു വകുപ്പിനോട് പോലും നിലവില് വിശദീകരണം നിയമപരമായി നല്കിയില്ല .നല്കി എങ്കില് അതിന്റെ കോപ്പി മാധ്യമങ്ങള്ക്ക് നല്കിയില്ല . ജനങ്ങളെ പറ്റിയ്ക്കുന്ന പരിപാടിയായി വികസന സമിതി യോഗം മാറി…
Read Moreമാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
konnivartha.com: പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എന്നീ വിഷയങ്ങൾ ക്ലാസ്സിൽ കൈകാര്യം ചെയ്തു. സൈബർ വിഭാഗം ഡി വൈ എസ് പി എസ് അരുൺകുമാർ , സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ് ആർ , സൈബർ സെക്യൂരിറ്റി ഇൻസ്പെക്ടർ എ ശ്യംകുമാർ, സൈബർ വിഭാഗം ജീവനക്കാർ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ…
Read MorePRESIDENT OF INDIA GRACES THE LAUNCH OF THE MEDIATION ASSOCIATION OF INDIA AND ADDRESSES THE FIRST NATIONAL MEDIATION CONFERENCE
The President of India, Smt Droupadi Murmu graced the launch of the Mediation Association of India and addressed the First National Mediation Conference 2025 in New Delhi today (May 3, 2025). Speaking on the occasion, the President said that the Mediation Act, 2023 was the first step in consolidating the civilisational legacy. Now we need to add momentum to it and strengthen its practice. She emphasised that the dispute resolution mechanism under the Mediation Act should be effectively extended to rural areas so that the Panchayats are legally empowered…
Read More