‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക് ‘ തുമ്പമണ്ണില്‍ തുടക്കം

konnivartha.com: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്, അംഗങ്ങളായ അഡ്വ. രാജേഷ് കുമാര്‍, ബീനാ വര്‍ഗീസ്, ഗീതാറാവു , ഗിരീഷ്‌കുമാര്‍, മോനി ബാബു, കെ ഡി പവിത്രന്‍, സി.ഡി.എസ് അധ്യക്ഷ ഓമനഗോപാലന്‍, സെക്രട്ടറി ആര്‍ ശ്രീല എന്നിവര്‍ പങ്കെടുത്തു.

Read More

ആദ്ധ്യാത്മിക പഠന കേന്ദ്രം ശില്പശാല നടത്തി

konnivartha.com: കോന്നി വി.കോട്ടയം 291-ാം നമ്പർ എൻ.എസ്. എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഉണർവ്വ് 2025- ശില്പശാല നടന്നു. കരയോഗം പ്രസിഡൻ്റ് എൻ വാസുദേവൻ നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു . ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ആദ്ധ്യാത്മിക പഠനം എന്ന വിഷയത്തിൽ എൻ.എസ് എസ് പ്രതിനിധിസഭാ മെമ്പറും റിട്ട. അധ്യാപകനുമായ പി.എസ് മനോജ് കുമാർ വിഷയാവതരണം നടത്തി ക്ലാസ് നയിച്ചു . ‘കുട്ടികളും സാമൂഹ്യബോധവും’ കെ രാജേഷ് കുമാർ ( അസി.പ്രൊഫ. ഗവ കോളജ് ഇലന്തൂർ), ‘കഥയും കളിയും’ കെ. സി വിജയമോഹൻ യോഗാചാര്യൻ) ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ ഡോ. ഇന്ദുബാല (പത്തനംതിട്ട ജില്ലാ ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ) എന്നിവർ ക്ലാസുകൾ എടുത്തു. കോന്നി അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണംക്ലാസുകൾ നടത്തുകയും കുട്ടികൾക്കും മുതിർന്നവർക്കും…

Read More

Veteran filmmaker Shaji N Karun(73) passes away

  The world of cinema has lost an icon with the passing of Shaji N Karun, master filmmaker, cinematographer, and one of the country’s most profound visual poets. He was 73. His movies depicted grief, not through grand gestures, but through the small, almost invisible fractures of the heart. His death feels eerily familiar, as if one were living inside one of his own stories. The same heavy silence now wraps his admirers. He is best known for his acclaimed films Piravi (1988), Swaham (1994), Vanaprastham (1999), and Kutty Srank…

Read More

ഷാജി എൻ കരുൺ(73) അന്തരിച്ചു

  പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാൻ…

Read More

കനത്ത മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  28/04/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

തമിഴ്‌നാട്: സെന്തില്‍ ബാലാജിയും പൊന്‍മുടിയും മന്ത്രിസ്ഥാനം രാജിവെച്ചു

  തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍നിന്ന് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി രാജിവെച്ചു. മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതോടെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഏപ്രില്‍ 28-ന് മുന്‍പ് രാജിവയ്ക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.ശൈവ-വൈഷ്ണവ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിനു പിന്നാലെ വനംമന്ത്രി പൊന്‍മുടിയും മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിന് വൈദ്യുതിയുടെയും ഭവന മന്ത്രി എസ്. മുത്തുസാമിക്ക് എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പും അധിക ചുമതലയായി നല്‍കി.സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നവയാണ് ഈ വകുപ്പുകള്‍. നിലവിലുള്ള…

Read More

അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രമായ ആനത്താവളത്തിൽ വേലിക്കല്ല് വീണ് മരിച്ച അടൂര്‍ കടമ്പനാട് നിവാസി നാലുവയസ്സുകാരൻ അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും .അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി കിട്ടുന്നത്. ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലെ സന്ദർശകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും,വനവികാസ് ഏജൻസിയാണ് ഇതിനുള്ള പ്രീമിയം അടയ്ക്കുന്നത് എന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി പറഞ്ഞു.

Read More

കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും: പ്രധാനമന്ത്രി

  ‘മൻ കി ബാത്തിന്റെ’ 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27-04-2025) konnivartha.com;എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് ‘മൻ കി ബാത്തി’നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്…

Read More

കോന്നിയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

  കോന്നി അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിലെ അട്ടച്ചാക്കൽ ശാന്തി ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ചെങ്ങറ ഭാഗത്ത് നിന്നും അട്ടച്ചാക്കലേക്ക് വരികയായിരുന്ന കാർ ശാന്തി ജംഗ്ഷനിലെ വളവിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റോഡരികിലെ മതിൽ തകര്‍ത്താണ് കാർ നിന്നത്. ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ വാപ്പില വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന മഞ്ഞക്കടമ്പ് സ്വദേശികളായ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല.

Read More

ജോലി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

  konnivartha.com: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.  

Read More