Konnivartha. Com :കോന്നി പോലീസ് സ്റ്റേഷന് സമീപം ഇരു ചക്ര വാഹനങ്ങള് തമ്മില് കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം ആണ് അപകടം. കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ എഫ് ഐ ഐരവൺ മേഖല വൈസ് പ്രസിഡന്റ് അജിത്ത് (ഗോപു 27)ആണ് മരണപ്പെട്ടത്. അജിത് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.വയനാട്ടിലെ സ്വകാര്യ റിസോർട്ടിന്റെ മാനേജരാണ് അജിത്
Read Moreവിഭാഗം: News Diary
വനത്തില് നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു
konnivartha.com: വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്. ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു. കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷി ഫിന്റെ നേതൃത്വത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെ ളിവെടുത്തു. സ്വർണഖനന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് കിട്ടിയതിനെക്കുറിച്ചും ഇത് കടത്തിക്കൊണ്ടുപോകുന്നതിന് പിന്നിൽ വേറെയും സംഘങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചുവരുകയാണെന്ന് കെ. ഹാഷിഫ് പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പോലീസിന് കൈ മാറുമെന്നും അദ്ദേഹം പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.ആർ. കേളു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.പി. അമൃത…
Read Moreതപാൽ വകുപ്പിൽ പോളിസികൾ പുതുക്കാൻ അവസരം
konnivartha.com: തപാൽ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (RPLI) മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പോളിസി ഉടമകൾക്ക് അവസരം ഒരുക്കുന്നു.ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പോളിസി ഉടമകളെ പോളിസികൾ വീണ്ടും സജീവമാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ഇതിനായി പ്രത്യേക യജ്ഞം ആരംഭിച്ചു. 2025 മാർച്ച് 1 മുതൽ 2025 മെയ് 31 വരെയുള്ള കാലയളവിൽ പുതുക്കിയ പോളിസികൾക്കാണ് ഇളവ് ബാധകമാകുക. ഈ ഇളവ് പോളിസി പുതുക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി, ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഡയറക്ടറേറ്റ് ഇനിപ്പറയുന്ന ഇളവുകൾ അംഗീകരിച്ചിട്ടുണ്ട് ( ജിഎസ്ടി ഒഴികെ):- 1,00,000 രൂപ വരെ പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 2500 രൂപ വരെ…
Read Moreസഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ
konnivartha.com: കേരള പോലീസിനെ പോലും നടുക്കി പീഡനം . സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ എന്ന് മാത്രം അല്ല ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ്പോലീസിന് ലഭിച്ച വിവരങ്ങള് . ശിശുക്ഷേമ സമിതിയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പോലീസിന് ആണ് ഞെട്ടിക്കുന്ന വിവരങ്ങള് ലഭിച്ചത് . പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു . ലഹരിയ്ക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ആണ് പുറത്ത് വന്നിരിക്കുന്നത് . ലഹരിക്ക് അടിമയായ സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ വീട്ടില് വെച്ചു 2024 ഡിസംബറിലാണ് പീഡിപ്പിച്ചത് . ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു…
Read Moreവൈദ്യുത ദീപാലങ്കാരം നടത്തുമ്പോള് തികഞ്ഞ ജാഗ്രത പുലര്ത്തണം : കെ.എസ്.ഇ.ബി
konnivartha.com: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള് തികഞ്ഞ ജാഗ്രത പുലര്ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള് നിര്മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില് കൂടുതലുള്ള കെട്ടുകാഴ്ചകള് തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്സുലേറ്റഡ് വയറുകള് പൂര്ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്മ്മിതമായ പ്രതലങ്ങളില് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള് എടുക്കുക, വയര് നേരിട്ട് പ്ലഗ് സോക്കറ്റില് കുത്തരുത്, വയറില് മൊട്ടുസൂചി / സേഫ്റ്റി പിന് ഇവ കുത്തി കണക്ഷനെടുക്കരുത്, വയര് ജോയിന്റുകള് ശരിയായ തരത്തില് ഇന്സുലേറ്റ് ചെയ്തുവെന്നും എല്സിബി / ആര്സിസിബി പ്രവര്ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. എസ്.ഇ.ബി.യുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്ക്ക് സമീപം അലങ്കാര പ്രവര്ത്തനങ്ങള് നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല് സെക്ഷന് ഓഫീസില് നിന്നും അനുവാദം വാങ്ങേണ്ടതാണ്.…
Read Moreമുള്ളൻപന്നി ആക്രമിച്ചു:വിദ്യാർത്ഥിയ്ക്ക് പരിക്ക്
കണ്ണൂര് കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകലഞ്ഞൂര് ഗ്രാമപഞ്ചായത്ത്: ലാപ്ടോപ് വിതരണം ചെയ്തു
konnivartha.com: കലഞ്ഞൂര് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ് സി വിദ്യാര്ഥികള് ക്കുള്ള ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി വിപുഷ്പവല്ലി നിര്വഹിച്ചു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 10,00000 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്. ബിരുദം, ബിരുദാനന്തര ബിരുദധാരികളായ 20 പേര്ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി എബ്രഹാം അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാന് ഹുസൈന്, ആശാ സജി, , സിന്ധു സുദര്ശന്, കെ പ്രസന്ന, അരുണ്, രമാ സുരേഷ്, അജിത, സുഭാഷിണി, എസ് ബിന്ദു എന്നിവര് പങ്കെടുത്തു.
Read Moreസീതത്തോട് പാലം ഉദ്ഘാടനം നാളെ (മാര്ച്ച് അഞ്ച്)
konnivartha.com: മലയോര ഗ്രാമത്തിന്റെ ദീര്ഘകാല സ്വപ്നമായ സീതത്തോട് പാലം ഇന്ന് (മാര്ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്പ്പിക്കും. സീതത്തോട് -ഗവി റിവര് എത്നോ ഹബ് നിര്മാണോദ്ഘാടനവും മന്ത്രി നിര്വഹിക്കും. കെ യു ജനിഷ് കുമാര് അധ്യക്ഷനാകും. ഡോ. ജോസഫ് മാര് ഇവനിയോസ് തിരുമേനിക്ക് ജന്മ നാടിന്റെ സ്വീകരണം നല്കും. സ്വീകരണ സമ്മേളനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്വഹിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്മാണം പൂര്ത്തീകരിച്ച 170 വീടുകള്ക്ക് ടോയ്ലറ്റ് നിര്മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും സീതത്തോട് പഞ്ചായത്തും സംയുക്തമായി നല്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് പി ആര് പ്രമോദ് വിതരണം ചെയ്യും . പാലം നിര്മാണത്തിന്റ ഒന്നാം ഘട്ട ജോലി റെക്കോഡ് വേഗത്തില് ആണ് പൂര്ത്തീകരിച്ചത്. രണ്ടാംഘട്ടത്തില് അപ്രോച് റോഡ് ,…
Read Moreമന്ത്രി ഒ ആര് കേളുവിനെ സന്ദര്ശിച്ച് ഊരുമൂപ്പന്മാര്
konnivartha.com: പത്തനംതിട്ട ജില്ലയിലെ പട്ടികവര്ഗ ഊരുകളിലെ മൂപ്പന്മാര് പട്ടികവര്ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസില് സന്ദര്ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര് മന്ത്രിയുമായി പങ്കിട്ടു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്ഗക്കാര്ക്ക് കൂടുതല് കൃഷിഭൂമി ലഭ്യമാക്കാന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല് ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. പ്രമോദ് നാരായണ് എം എല് എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്ശിച്ചാണ് ഊരു മൂപ്പന്മാര് മടങ്ങിയത്.
Read Moreവോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം
2026 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും, മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുമായി അതത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് വോട്ടർ പട്ടിക പരിശോധിച്ച് അപാകതകൾ കണ്ടെത്തി പരിഹരിക്കും. വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പരാതികളും യോഗത്തിൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
Read More