konnivartha.com: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഇന്ത്യൻ തീരസംരക്ഷണസേന(ഐസിജി) എന്നിവ സംയുക്തമായി നടത്തിയ ദൗത്യത്തിൽ മാലദ്വീപിലേക്ക് പോയ ഒരു ടഗ്-ബാർജ് കപ്പലിൽ നിന്ന് 33 കോടി രൂപ വിലമതിക്കുന്ന 29.954 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഡിആർഐ ഉദ്യോഗസ്ഥർ രൂപീകരിച്ച പ്രത്യേക ഇന്റലിജൻസ് സംവിധാനമാണ് ഈ പിടിച്ചെടുക്കലിലേക്ക് നയിച്ചത്. തൂത്തുക്കുടി പഴയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ടഗ് കപ്പൽ പാറക്കല്ലുകൾ നിറച്ച ഒരു ബാർജ് ബന്ധിപ്പിച്ച് മാലദ്വീപിലേക്ക് നീങ്ങുകയായിരുന്നു. തൂത്തുക്കുടി ആസ്ഥാനമായുള്ള ഒരു സംഘം കപ്പലിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ യാത്രയ്ക്കിടെ നടുക്കടലിൽ രഹസ്യമായി വലിയ അളവിൽ ഹാഷിഷ് ഓയിൽ ബാർജിലേക്ക് കയറ്റിയതായി വെളിപ്പെടുത്തി.ഡിആർഐയുടെ നിർദ്ദേശപ്രകാരം, ഇന്ത്യൻ തീര സംരക്ഷണ സേന കന്യാകുമാരി തീരത്ത് കടലിന്റെ നടുവിൽ കപ്പൽ തടയുകയും തൂത്തുക്കുടി പുതിയ തുറമുഖത്തേക്ക് തിരികെ എത്തിക്കുകയും ആയിരുന്നു. കപ്പലിൽ മയക്കുമരുന്ന് കയറ്റിയതിന്…
Read Moreവിഭാഗം: News Diary
“ചതി, വഞ്ചന, അവഹേളനം”:എഫ്ബി പോസ്റ്റ് എ പത്മകുമാർ പിൻവലിച്ചു
konnivartha.com: സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് കോന്നി മുന്‍ എം എല്‍ എ യും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായ എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്ന് കുറിച്ച പോസ്റ്റാണ് പിൻവലിച്ചത്. സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന് നില്‍ക്കാതെ കൊല്ലത്ത് നിന്ന് പോയതിന്‍റെ പിന്നാലെ ആണ് ഫേസ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് .ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു .
Read Moreകോന്നിയില്‍ വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
konnivartha.com: കോന്നി വകയാറില്‍ പഴയ എസ് ബി ഐയ്ക്ക് സമീപം ഉള്ള വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി .കടയില്‍ ഉണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വകയാറില്‍ ആണ് സംഭവം .റാന്നി ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ടു വഴിയോര കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു . കടയില്‍ ഉണ്ടായിരുന്ന നടത്തിപ്പ്കാരിയായിരുന്ന ഷൈലജ സുധീര്‍ (44)നു ഗുരുതര പരിക്ക് പറ്റി .ഷൈലജയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .കട പൂര്‍ണ്ണമായും തകര്‍ന്നു .സമീപം ഉണ്ടായിരുന്ന ബൈക്കും കാര്‍ ഇടിച്ചു തകര്‍ത്തു . കാറില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു . ഏറെ നാളായി ഇവിടെ താല്‍ക്കാലിക കട കെട്ടി വഴിയോര കച്ചവടം നടക്കുന്നുണ്ട് .
Read Moreക്ഷയരോഗ നിര്‍ണ്ണയം : കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം നടന്നു
konnivartha.com: നൂറു ദിന ക്ഷയരോഗ നിര്‍ണ്ണയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ AHWC കളിലും ‘നിർണയ’ലബോറട്ടറി നെറ്റ്‌വർക്കുമായി സംയോജിച്ച് കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം കോന്നി അരുവാപ്പുലം കല്ലേലി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയില്‍ വെച്ച് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് നിർവഹിച്ചു. കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുദീന സ്വാഗതം പറഞ്ഞു . ഡോ. അനിത കുമാരി (ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം) മുഖ്യാതിഥി ആയി പങ്കെടുത്തു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ അധ്യക്ഷത വഹിച്ചു .ഡോ. പി എസ് ശ്രീകുമാർ (ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ് )കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ ഇ ഹോസ്പിറ്റൽ ഉദ്ഘാടനം നിർവഹിച്ചു.…
Read Moreകോന്നിയൂർ വരദരാജൻ അനുസ്മരണ യോഗം നടത്തി
konnivartha.com: കെ പി സി സി മുൻ അംഗം കോന്നിയൂർ വരദരാജൻ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ മണ്ഡലം പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, ആർ. ദേവകുമാർ, കോന്നി വിജയകുമാർ, ശ്യാം. എസ്. കോന്നി, രാജിവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, സൗദ റഹിം, പ്രിയ. എസ്. തമ്പി, സലാം കോന്നി, സന്തോഷ് കുമാർ, അനിൽ വിളയിൽ, കമലാസനൻ ചെങ്ങറ, പി.കെ മോഹനരാജൻ, ഡി.ആനന്ദഭായി, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു
Read Moreകിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
konnivartha.com: കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത് . എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് പെട്ടെന്ന് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് മരണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നി ശമന സേന യൂണിറ്റ് ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Read Moreസി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു
സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, എം വി ജയരാജൻ, സി എൻ മോഹനൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, ഇ…
Read Moreലഹരിമരുന്ന്: ഉപഭോക്താക്കളിൽ കൂടുതല്‍ വിദ്യാർഥികള്‍
തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നുകച്ചവടക്കാരന്‍ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ കൂടുതലും കോളജ് വിദ്യാർഥികള്‍ .ആറു മാസമായിപത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ആണ് പോലീസിന്റെ പിടിയിലായത്.പോലീസിന്‍റെ പിടിയിലാകുമ്പോള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.78 ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തി . കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് ഷെമീറിന്റെ ലഹരിമരുന്നു വിൽപന.പത്തു വയസ്സുകാരനായ സ്വന്തം മകനെയാണ് ലഹരിമരുന്നു കടത്തിനു പ്രതി ഉപയോഗിച്ചത്. കുട്ടിയുടെ ദേഹത്ത് ടേപ്പ് ഉപയോഗിച്ചു ലഹരിമരുന്നിന്റെ പൊതികൾ ഒട്ടിച്ചിരുന്നു.10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് ഷെമീർ ലഹരിമരുന്നുകള്‍ ഉദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു വിതരണം നടത്തിയിരുന്നത് . മുഹമ്മദ് ഷെമീർ മറ്റു ജോലികൾ ഒന്നും ചെയ്തിരുന്നില്ലെന്നും ലഹരിവിൽപനയിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത് .ഇയാളും ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി…
Read Moreകോന്നി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു
konnivartha.com: വനിതാ ദിന സംഗമം : വനിതാ ദിനത്തോടനുബന്ധിച്ച് കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ ഹരിതം എന്ന പരിപാടിയിലൂടെ ആദരിച്ചു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിഷ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അർച്ചന ബാലൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രിയ എസ് തമ്പി, മണ്ഡലം സെക്രട്ടറി ജോളി തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, മണ്ഡലം വൈസ് പ്രസിഡൻ്റ് സി.കെ ലാലു, മണ്ഡലം സെക്രട്ടറി റോബിൻ കാരാവള്ളിൽ, രാജീവ് മള്ളൂർ, റോബിൻ ചെങ്ങറ എന്നിവർ…
Read Moreകോന്നി ഗാന്ധിഭവൻ : വനിതാദിനാഘോഷവും സംഗമവും നടന്നു
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ വനിതാ ദിനാചരണവും ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 773 മത് ദിനസംഗമത്തിന്റെ ഉദ്ഘാടനവും ഊട്ടുപാറ സെൻറ്.ജോർജ് HSS ലെ ഹെഡ് മിസ്ട്രസ് മിനു ആനി ഡേവിഡ് നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കോന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ,പ്രമാടം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രീയാ.S.തമ്പി, കോന്നി വിജയകുമാർ, സലിൽ വയലാത്തല , Dr.ദീപക്, Dr.ചൈതന്യ, Dr.ക്രിസ്റ്റി എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും,ദേവലോകം വികസന സമിതി എക്സിക്യൂട്ടീവ് അംഗംഅജി.P.ജോർജ് നന്ദിയും രേഖപ്പെടുത്തി.
Read More