ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിന്റെ ആം ബാൻഡ്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാൽ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read Moreവിഭാഗം: News Diary
ശബരിമല: നാളത്തെ ചടങ്ങുകൾ (24.11.2025)
രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതിഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷപൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ചപൂജ 12.00 നട അടയ്ക്കൽ 01.00 നട തുറക്കൽ ഉച്ചകഴിഞ്ഞ് 03.00 ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 നട അടയ്ക്കൽ 11.00
Read Moreശബരിമല : സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി
konnivartha.com; ശബരിമല ദര്ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11516 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. ഭക്തര്ക്ക് സുഖദര്ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.
Read Moreരണ്ട് മലയാളി നഴ്സിങ് വിദ്യാര്ഥികള് ട്രെയിന് തട്ടി മരിച്ചു
konnivartha.com;രണ്ട് മലയാളി വിദ്യാര്ഥികളെ ബെംഗളൂരുവില് ട്രെയിന് തട്ടി മരിച്ചനിലയില് കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന് (21) , റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര കോളേജിലെ ബിഎസ്സി രണ്ടാം സെമസ്റ്റർ നഴ്സിങ് വിദ്യാര്ഥികളാണ് ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. പാളം മുറിച്ചു കടക്കുന്നതിന് ഇടയില് ട്രെയിന് ഇടിച്ചതാകാന് ആണ് സാധ്യത എന്ന് അറിയുന്നു .ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു . മൃതദേഹം രാമയ്യ മെഡിക്കല് കോളേജിലേക്ക് മാറ്റി .
Read Moreകാലാവസ്ഥാ അറിയിപ്പുകള് ( 23/11/2025 )
കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (മഞ്ഞ അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദേശം 23/11/2025 & 24/11/2025: കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും…
Read Moreമില്മയുടെ പത്തനംതിട്ട ഡയറി സന്ദര്ശിക്കാം : 24, 25 തീയതികളില്
konnivartha.com; ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബര് 24,25 തീയതികളില് രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെപൊതുജനങ്ങള്ക്ക് മില്മയുടെ പത്തനംതിട്ട ഡയറി സന്ദര്ശിക്കാനും മില്മ ഉല്പന്നങ്ങള് വിലകിഴിവില് വാങ്ങാനും സൗകര്യം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്, മില്മ ഉല്പന്നങ്ങളുടെ പ്രദര്ശന/വില്പനസ്റ്റാളുകള് എന്നിവയുമുണ്ട്.
Read Moreകൊക്കയിലേക്ക് വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. മലപ്പുറം കോട്ടയ്ക്കല് ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് വീരമൃത്യു വരിച്ചത് . പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി താഴ്ചയിലേക്കു വീണു എന്നാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും
Read Moreദേശീയ ലോക് അദാലത്ത് ഡിസംബര് 13ന്
konnivartha.com; കേരള സ്റ്റേറ്റ് ലീഗല് സര്വീസസ് അതോറിറ്റി,പത്തനംതിട്ട ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റികള് എന്നിവയുടെ ആഭിമുഖ്യത്തില് ഡിസംബര് 13ന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര് കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്കൃത ബാങ്കുകളുടെ പരാതികള്, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്, ജില്ലാ- താലൂക്ക് നിയമ സേവന അതോറിറ്റി മുമ്പാകെ നല്കിയ പരാതികള്, നിലവില് കോടതിയില് പരിഗണനയിലുള്ള സിവില് കേസുകള്, ഒത്തുതീര്പ്പാക്കാവുന്ന ക്രിമിനല് കേസുകള്, മോട്ടോര് വാഹന അപകട തര്ക്കപരിഹാര കേസുകള്, ബിഎസ്എന്എല് , വാട്ടര് അതോറിറ്റി, വൈദ്യുതി ബോര്ഡ്, രജിസ്ട്രേഷന് വകുപ്പ് , ആര് റ്റി ഓഫീസ് കേസുകള്, കുടുംബ കോടതിയില് പരിഗണനയിലുള്ള കേസുകള് എന്നിവ പരിഗണിക്കും. വിവരങ്ങള്ക്ക് അതത് താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്…
Read Moreആറന്മുള മണ്ഡലം : വില്ലേജ് ഓഫീസുകള് നവംബര് 23 ന് തുറന്നു പ്രവര്ത്തിക്കും
konnivartha.com; തീവ്ര വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന് ശേഖരണത്തിനായി ആറന്മുള നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ വില്ലേജ് ഓഫീസും നവംബര് 23 (ഞായര്) രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്ത്തിക്കും. വോട്ടര്മാര് എന്യുമറേഷന് ഫോം പൂരിപ്പിച്ച് ബിഎല്ഒയെയോ വില്ലേജ് ഓഫീസിലോ ഏല്പ്പിക്കണമെന്ന് അസിസ്റ്റന്റ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസറായ കോഴഞ്ചേരി തഹസില്ദാര് അറിയിച്ചു.
Read Moreതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിര്ദേശം കര്ശനമായി നടപ്പാക്കും
konnivartha.com; പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇന്സ്റ്റലേഷന്, ബാനര്, ബോര്ഡ്, കൊടി, തോരണം എന്നിവയുടെ പരിശോധന ഊര്ജിതമാക്കാന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. ഹൈക്കോടതിയുടെ നിര്ദേശപ്രകാരം മാതൃകാപെരുമാറ്റചട്ടത്തിന്റെ മാര്ഗനിര്ദേശങ്ങളില് തിരഞ്ഞെടുപ്പ്കമ്മീഷന് ആവശ്യമായ മാറ്റങ്ങള് വരുത്തിയിരുന്നു. പുതുക്കിയ നിര്ദേശപ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാരപരിധിയിലുള്ള പ്രദേശത്ത് അനധികൃത പ്രചാരണ സാമഗ്രികള് ഉപയോഗിക്കുന്നതിനെതിരെ കര്ശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനര്, ബോര്ഡ്, കൊടി, തോരണം തുടങ്ങിയവ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും. നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്ക്ക് നിര്ദേശം നല്കാന് ജില്ലാ കലക്ടര്മാരോട് കമ്മീഷന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്ത്തിയായ ശേഷം ഡി.ഇ.ഒമാര് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും കമ്മീഷന് നിര്ദേശിച്ചു.
Read More