അതിര്‍ത്തികളില്‍ സൈനികര്‍ ജീവന്‍ പണയംവച്ചു ജോലി ചെയ്യന്നതുകൊണ്ടാണ് രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഫ്‌ളാഗ് സ്വീകരിച്ച് സായുധസേന പതാകദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു (റിട്ട) അധ്യക്ഷനായി. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ മേജര്‍ ഷിജു ഷെരീഫ് (റിട്ട), ലഫ്റ്റനന്റ് കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍(റിട്ട), ലഫ്റ്റനന്റ് കേണല്‍ തോമസ് വര്‍ഗീസ് (റിട്ട), ടി പത്മകുമാര്‍, കെ.എന്‍.മുരളീധരന്‍ ഉണ്ണിത്താന്‍, രവീന്ദ്രനാഥ്, കെ.ടി തോമസ്, അജയ് ഡൊമനിക് എന്നിവര്‍ പങ്കെടുത്തു.
Read Moreവിഭാഗം: News Diary
ക്ഷയരോഗ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു
ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നല്‍കി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം. രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം ഫോര്‍ ടി. ബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ്…
Read Moreഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുഭാഗത്തു വ്യാഴവും നേർരേഖയിൽ(ഡിസംബർ 7)
വ്യാഴം ഗ്രഹത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കാഴ്ചയ്ക്ക് ഇന്ന് (ഡിസംബർ 7) അവസരം ഒരുങ്ങുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്ററിയത്തിൽ രാത്രി ഏഴു മുതൽ എട്ടു വരെ പ്രത്യേക വാനനിരീക്ഷണം സംഘടിപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് സൂര്യാസ്തമയം മുതൽ കിഴക്കൻ ചക്രവാളത്തിൽ വ്യാഴം ഉദിച്ചുയരും. ഞായറാഴ്ച രാവിലെ സൂര്യൻ ഉദിക്കുമ്പോൾ പടിഞ്ഞാറായി വ്യാഴം അസ്തമിക്കുകയും ചെയ്യും. ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുഭാഗത്തു വ്യാഴവും നേർരേഖയിൽ വരുന്ന ഒപ്പോസിഷൻ പ്രതിഭാസമാണു ദൃശ്യമാവുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഇന്ററാക്ഷൻ ക്ലാസ് വൈകിട്ട് 6.30 ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഉണ്ടായിരിക്കും.
Read Moreമുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു
കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപം അറിയിക്കാം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കളക്ടർക്കാണ്. പട്ടിക തയ്യാറാക്കുന്നതിന് പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷൻ കാർഡ് ജിയോറഫറൻസ് പ്രാഥമിക വിവരമായി കണക്കാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറൻസ് വിവരങ്ങൾ, റാപ്പിഡ് വിഷ്വൽ സ്‌ക്രീനിങ്, സർക്കാർ…
Read Moreഅയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കി കേരള പോലീസ് സ്വാമിമാര്‍
konnivartha.com: ശബരിമലയില്‍ എത്തുന്ന ഓരോ സ്വാമിമാര്‍ക്കും കേരള പോലീസിലെ സ്വാമിമാര്‍ ഒരുക്കുന്നത് സുഗമമായ ദര്‍ശനം . പമ്പ മുതല്‍ പോലീസ് സ്വാമിമാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു .എന്ത് ആവശ്യത്തിനും പോലീസിനെ സമീപിക്കാം . ശബരിമലയില്‍ കേരള പോലീസ് വിഭാഗം ഏറെ പ്രശംസ പിടിച്ചു പറ്റി . ഓരോ പോലീസ് ജീവനക്കാരും സ്വാമിമാര്‍ക്ക് വേണ്ട നിര്‍ദേശവും അകമഴിഞ്ഞ സഹായവും ചെയ്യുന്നു . തൊപ്പി ധരിക്കാത്ത പോലീസിനെ കാണണം എങ്കില്‍ സന്നിധാനത്തു എത്തുക . ഇവിടെ എല്ലാവരും ഒന്നാണ് എന്ന സ്നേഹ സന്ദേശം കൂടി പോലീസ് കൈമാറുന്നു . ജീവകാരുണ്യ പ്രവര്‍ത്തിയില്‍ കേരള പോലീസ് സന്നിധാനത്ത് മാതൃകയാണ് . സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാണ് . ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ…
Read Moreശബരിമലയില്‍ തിരുമുൽ കാഴ്ചകളുമായി വനവാസികളെത്തി
അഗസ്ത്യർ കൂട്ടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെകാണാൻ വന വിഭവങ്ങളുമായി എത്തിയത് .എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്. തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തിൽ ഉൾപ്പെട്ടത്.സംഘാംഗമായ ഭിന്ന ശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ശബരിമല ദർശനത്തിനായി എത്തുന്നത്. മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിയ്ക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും…
Read Moreപെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട : അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ് സുധി (23) ആണ് പിടിയിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ് ഐ കെ ആർ ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും, പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലങ്ങളിൽ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. വൈകിട്ട് ഏഴരയോടെ ഇയാളുടെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു . തുടർന്ന്…
Read Moreവൈദ്യുതി നിരക്ക് കൂട്ടി: യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചു
konnivartha.com:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം . പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന .റെഗുലേറ്ററി കമ്മിഷന്‍ യോഗങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വന്‍ കിട പൊതു മേഖല സ്ഥാപനങ്ങളുടെ കോടികളുടെ കുടിശിക എഴുതി തള്ളിയിരുന്നു . ആ ബാധ്യത കൂടി ഇനി ജനം സഹിക്കണം.…
Read Moreകുവൈറ്റ് ബാങ്കില്‍ നിന്നും 700 കോടി തട്ടിയതായി പരാതി:1425 മലയാളികള്‍ക്കെതിരേ അന്വേഷണം
konnivartha.com: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു . 1425 മലയാളികള്‍ക്കെതിരേആണ് അന്വേഷണം . ബാങ്കിന്‍റെ 700 കോടി രൂപയോളം തട്ടി എന്നാണ് പരാതി . കുവൈറ്റില്‍ വിവിധ ഇടങ്ങളില്‍ ജോലി നോക്കിയാ 1425 മലയാളികളാണ് ഇത്രയും കോടി രൂപ ബാങ്കില്‍ നിന്നും എടുത്തു മുങ്ങിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബാങ്കിന് ബോധ്യം വന്ന കാര്യം . കുവൈറ്റില്‍ ജോലി നോക്കിയ 700 ഓളം പേർ നഴ്സുമാരാണ്.വന്‍ തുക ലോണ്‍ എടുത്ത ശേഷംകാനഡ, ഇന്ത്യ , അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്.അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. പലരും ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.ബാങ്ക് ലോണ്‍ മുടങ്ങിയതോടെ ബാങ്ക്…
Read Moreശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി
konnivartha.com/പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്റ്റര്‍ ചെയ്ത…
Read More