കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  തുലാം മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു.നാഗപ്പാട്ട് പാടി സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു . അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.വിവിധ ദേശങ്ങളിലെ നൂറുകണക്കിന് ഭക്തര്‍ ആയില്യം പൂജയില്‍ പങ്കെടുത്തു .

Read More

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ : 800 ക്വിന്റൽ അരി കുറവ്‌

  konnivartha.com: കോന്നിയില്‍ റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായതിനെ തുടർന്ന്‌ സിവിൽ സപ്ലൈസ് കോർപറേഷന്റെ കോന്നി(എൻഎഫ്എസ്എ) ഗോഡൗണിൽ വിജിലൻസ് പരിശോധന നടത്തി. വാതിൽപ്പടി വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരിയുടെ കുറവ് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോർപറേഷന്റെ തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽനിന്നു വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം കോന്നിയിലെത്തി പരിശോധന നടത്തിയത്. താലൂക്കിലെ 139 റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് റേഷൻ അരി എത്തിക്കുന്നത്. ഇതിന്റെ രണ്ട് സബ് ഗോഡൗണുകൾ പൂവൻപാറയിലും മരങ്ങാട്ട് ജങ്ഷന്‌ സമീപവുമുണ്ട്. മൂന്ന് ഇടങ്ങളിലെയും അരിയുടെ സ്റ്റോക്ക് വിജിലൻസ് പരിശോധിച്ചു. പരിശോധനയിൽ എട്ട് ലോഡ് അരി(800 ക്വിന്റൽ) യുടെ കുറവാണ്‌ കണ്ടെത്തിയത്‌. ഇവിടെനിന്നു റേഷൻ കടകളിലേക്ക് ലോറികളിൽ ഗോഡൗൺ മാനേജരുടെ നിർദേശപ്രകാരമാണ് കരാറുകാരൻ ലോഡ് എത്തിച്ചു നൽകുന്നത്. എങ്ങനെയാണ് കുറവ് ഉണ്ടായതെന്ന് കണ്ടെത്താനായില്ല. ഘട്ടം ഘട്ടമായി…

Read More

വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും . നിലവില്‍ എല്‍ ഡി ആണ് ഭരണം . ഇരു പാനലുകളിലെയും സ്ഥാനാര്‍ഥികള്‍ സഹകാരികളെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു .കൊല്ലന്‍പടി എസ് എന്‍ വി സ്കൂളില്‍ വെച്ചു രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്  

Read More

ഇന്ന് ആയില്യം :നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

  എല്ലാ മാസവും ആയില്യം നാളിൽ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ടെങ്കിലും ആയില്യ പൂജയക്ക് ഏറ്റവും ശ്രേഷ്ഠം കന്നിമാസത്തിലാണ്.പണ്ടുകാലം മുതലേ നാഗ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും കേരളീയർ. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് പറയുന്നത്. ആയില്യം നാളാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം. കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണെന്നാണ് വിശ്വാസം. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി. അതുകൊണ്ടുതന്നെ സർപ്പബലി കഴിപ്പിക്കുന്നതും ഉത്തമമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാൻ നാഗദൈവങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. ഇന്നേ ദിവസം നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ…

Read More

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി

  8 മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി.യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. … 3 അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം 2 മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി.ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം 4 പേർകൂടി നിലയത്തിലുണ്ട്. ഇവർ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തും. The Return of NASA’s SpaceX Crew-8 After safely splashing down near Pensacola, Florida, as part of NASA’s SpaceX Crew-8 mission on Friday, Oct. 25, a NASA astronaut…

Read More

കോന്നിയിൽ പശു ഫാമിൽ നിന്ന് കോട പിടിച്ചു

  Konnivartha. Com :കോന്നിഎലിമുള്ളും പ്ലാക്കൽ പശു ഫാമിൻ്റെ മറവിൽ ചാരായം വാറ്റ് നടത്തി വന്നത് കോന്നി എക്സൈസ് പാർട്ടി പിടികൂടി . എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ.ജി രാജൻ്റെ (60) ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റർ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതി രാജനെ അറസ്റ്റ് ചെയ്തു. വിജനമായ ഈ സ്ഥലത്ത് അനേക നാളുകളായി നിരവധി പശുക്കളെ പരിപാലിക്കുന്ന ഈ തൊഴുത്ത് പ്രവർത്തിക്കുന്നു. കോന്നി എക്സൈസ് റേഞ്ചിലെ എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.   എക്സൈസ് ഇൻസ്പെക്ടർ ജി.ആർ അനിൽ കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബിനേഷ് , എസ് . അനിൽ കുമാർ, ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർ ഡി . അജയകുമാർ , സിവിൽ…

Read More

‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത

  ‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (2024 ഒക്ടോബർ 24 & 25) അതി ശക്തമായ മഴക്കും ഒക്ടോബർ 24 -27 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

Read More

ഐരവൺ വിളയിൽ കിഴക്കേതിൽ ഭവാനി ( 89) നിര്യാതയായി

  കോന്നി ഐരവൺ വിളയിൽ  കിഴക്കേതിൽ വീട്ടിൽ ഭവാനി  ( 89) നിര്യാതയായി.ഭർത്താവ് പരേതനായ റ്റി .എ.നാരായണൻ മക്കൾ: സാവിത്രി  വിശ്വംഭരൻ, തങ്കമണി , ശശി നാരായണൻ  (News18 Keralam Reporter ) മരുമക്കൾ നിർമ്മല, തങ്കച്ചൻ ലതാകുമാരി  ശനിയാഴ്ച :  26.10.2024 പകൽ ഉച്ചക്ക് 1 മണിക്ക് കോന്നി ഐരവൺ വീട്ടുവളപ്പിൽ.

Read More

‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി

  ‘ദന’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി.3 50-ലേറെ ട്രെയിനുകളാണ്കിഴക്കന്‍ തീരദേശ റെയില്‍വേ റദ്ദാക്കിയത്.പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷയിലേയും പശ്ചിമ പശ്ചിമബംഗാളിലേയും വിമാനത്താവളങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Read More

ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി

  konnivartha.com: പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍, തൊഴില്‍സാധ്യത, ജീവനോപാധി, കിടപ്പാടം എന്നിവ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ ഏകോപനയോഗം, ട്രാന്‍സ്ജെന്‍ഡര്‍ പുനഃസംഘടന; അംഗങ്ങളുടെ ടോക്ക് ഷോ, കലാവിരുന്ന് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, അടൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Read More