konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽകി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ ആണ് ഇറാൻ തൊടുത്തത് . അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം വെടിവെച്ചു ഇട്ടു . ഇസ്രയേലിലെ…
Read Moreവിഭാഗം: News Diary
കേരളത്തിനുള്ള 145.60 കോടി ഉൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി 5858.60 കോടി അനുവദിച്ചു
konnivartha.com: പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് ₹ 1492 കോടി, ആന്ധ്രപ്രദേശിന് ₹ 1036 കോടി, അസമിന് ₹ 716 കോടി, ബിഹാറിന് ₹ 655.60 കോടി, ഗുജറാത്തിന് ₹ 600 കോടി, ഹിമാചൽ പ്രദേശിന് ₹ 189.20 കോടി, കേരളത്തിന് ₹ 145.60 കോടി, മണിപ്പൂരിന് ₹ 50 കോടി, മിസോറമിന് ₹ 21.60 കോടി, നാഗാലാൻഡിന്ന് ₹ 19.20 കോടി, സിക്കിമിന് ₹ 23.60 കോടി, തെലങ്കാനയ്ക്ക് ₹ 416.80 കോടി, ത്രിപുരയ്ക്ക് ₹ 25 കോടി, പശ്ചിമ ബംഗാളിന്…
Read Moreപ്രായം എന്നത് അനുഭവസമ്പത്തും സ്നേഹവുമാണ് :- ഡെപ്യൂട്ടി സ്പീക്കര്‍
പ്രായം എന്നത് അനുഭവസമ്പത്തും സ്നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.വാര്‍ദ്ധക്യത്തില്‍ ഏകാന്തതയുടെ ഭാരം ചുമക്കാനനുവദിക്കാതെ പ്രായമായവരെ ചേര്‍ത്ത് നിര്‍ത്തലാണ് സമൂഹത്തിന്റെ കടമയെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.പന്തളം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ 2024-25 വയോജനക്ഷേമം ഒത്തുചേരാം നമുക്ക് മുന്നേ നടന്നവര്‍ക്കായി എന്ന പേരില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വയോജന ക്ലബ്ബുകള്‍ ആരംഭിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം ആക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വേള്‍ഡ് വിഷന്‍ റിട്ടയേഡ് പ്രോജക്ട് ഓഫീസര്‍ പി.സി ജോണ്‍ ഡോക്ടര്‍ വിദ്യ ശശിധരന്, വി എം മധു, ബി എസ് അനീഷ്മോന്, ജൂലി ദിലീപ്, രജിത കുഞ്ഞുമോന്, സന്തോഷ്കുമാര്‍, എ…
Read More1968ലെ വിമാനാപകടം:മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്. 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഏഴിനാണ് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു.മഞ്ഞുമലയിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്നും സന്ദേശം എത്തി.2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തിരച്ചിലിൽ 5 പേരുടെ ശരീരഭാഗങ്ങൾ…
Read Moreകോന്നി സി എഫ് ആര് ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
konnivartha.com: അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര് ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് . പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ…
Read Moreവയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ
konnivartha.com/ കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ണ്ട് സ്വരൂപിച്ചത്. ശമ്പളത്തിന്റെ ഒരു ഭാഗം സംഭാവന നല്‍കാനായിരുന്നു ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം. അത് 0.5 മുതല്‍ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക സംഭാവനയായോ നല്‍കാനായിരുന്നു നിര്‍ദേശം.മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് പ്രതിനിധികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. RBL Bank employees contribute Over INR 21 lakh to Kerala relief fund to support local rehabilitation RBL Bank employees came together to extend their support to the Kerala…
Read Moreവ്യാജ ഓണ്‍ലൈന്‍ ഇ കൊമേഴ്സ്:155 സൈറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി
konnivartha.com: ഓണ്‍ലൈന്‍ ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ മറവില്‍ വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുക്കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ കേരള സൈബര്‍ പോലീസ് നടപടി തുടങ്ങി.155 വെബ്സൈറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തി നടപടി തുടങ്ങിയത് . പണം നഷ്ടമായവരുടെ പരാതിയില്‍മ്മേല്‍ ആണ് നടപടി . വ്യാജമെന്ന് കണ്ടെത്തിയ 155 സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഉള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു . സ്മാര്‍ട്ട് ഐ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രമുഖ സൈറ്റുകള്‍ മുഖേന വന്‍ വിലക്കുറവില്‍ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് . പ്രമുഖ കമ്പനികളുടെ യഥാര്‍ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വിധം സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന വ്യാജന്മാര് സമൂഹമാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സൈറ്റുകള്‍ സന്ദര്‍ശിച്ചു ഉത്പന്നങ്ങള്‍ ക്ലിക്ക് ചെയ്യുകയും കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ പണം അയക്കാന്‍…
Read Moreമഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു പൂനെ മെട്രോ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ രാഷ്ട്രത്തിന് സമര്‍പ്പിച്ചു സോളാപൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു ഭിഡേവാഡയിലെ ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെയുടെ ആദ്യ ഗേള്‍സ് സ്കൂളിന് സ്മാരകത്തിന് തറക്കല്ലിട്ടു ‘മഹാരാഷ്ട്രയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നത് നഗരവികസനത്തിന് ഉത്തേജനം നല്‍കുകയും ജനങ്ങളുടെ ‘ജീവിതം എളുപ്പമാക്കാന്‍’ ഗണ്യമായി സഹായിക്കുകയും ചെയ്യും. ‘പുണെ നഗരത്തില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന നമ്മുടെ സ്വപ്നത്തിന്റെ ദിശയിലേക്കു നാം അതിവേഗം നീങ്ങുകയാണ്’ ‘സോലാപൂരിലേക്ക് നേരിട്ട് എയര്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി വിമാനത്താവളം നവീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി’ ‘ഇന്ത്യ ആധുനികമാകണം, ഇന്ത്യയെ ആധുനികവല്‍ക്കരിക്കണം, പക്ഷേ അത് നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം’…
Read Moreകൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവ് മരിച്ചു
ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട സഞ്ചാരി ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ(34) മരിച്ചു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയിൽ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയർലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായി അമൽ മരണപ്പെടുകയായിരുന്നു.
Read Moreകോന്നിയില്‍ ഇന്ന് വൈകിട്ട് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര
konnivartha.com: സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് .കോന്നിയില്‍ ഇന്ന് വൈകിട്ട് സാംസ്ക്കാരിക സമ്മേളനവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടക്കും . സെപ്റ്റംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതൽ കോന്നി ചന്ത മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഗണേശ നിമഞ്ജന ഘോഷയാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഗണേശ വിഗ്രഹങ്ങളും ഡി ജെ വാഹനങ്ങളും, നൃത്ത രൂപങ്ങളും, തമ്പോലങ്ങളും ആകാശ ദീപ കാഴ്ചയും ദൃശ്യ വിസ്മയം തീർക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . ഇന്നത്തെ പരിപാടി 29/09/2024 ഞായര്‍ 6.00 : സാമൂഹിക ഗണപതിഹവനം 8.00 : ഭാഗവതപാരായണം 9.00 : ഗജപൂജ 4.00 : സാംസ്ക്കാരികസമ്മേളനം 5.30…
Read More