കർഷകരോഷം ഇരമ്പി: വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി

konnivartha.com: കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക, വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പ്രതിഷേധം ഇരമ്പിയത്.മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത്. മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിച്ച കർഷക മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി.രാജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, എസ്. മനോജ്, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി കെ.ജി.വാസുദേവൻ, വൈസ് പ്രസിഡൻ്റ് ജി.അനിൽകുമാർ, ഏരിയാ സെക്രട്ടറി ആർ. ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, പി.എസ്.കൃഷ്ണകുമാർ, കെ.ആർ.ജയൻ, ദിൻരാജ്, വർഗീസ് സഖറിയ, രവിശങ്കർ, സി.കെ.നന്ദകുമാർ റ്റി.രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. നാട്ടിലെ…

Read More

കോന്നി മെഡിക്കൽ കോളേജ് :  ഏഴ് നിലകളിലായി  പണിയുന്ന  കെട്ടിട സമുച്ചയത്തിന്‍റെ  നിർമ്മാണം  പുരോഗമിക്കുന്നു

    കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി  പണിയുന്ന  പുതിയ ആശുപത്രി  കെട്ടിട സമുച്ചയത്തിന്റെ   നിർമ്മാണം  പുരോഗമിക്കുന്നു.  ഒന്നര ലക്ഷം   സ്ക്വയർ  ഫീറ്റിൽ  അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന  പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ്  സജ്ജമാക്കുന്നത്.  ഇതിന്റെ  നിർമ്മാണ പുരോഗതി  അഡ്വ.കെ.യു. ജനീഷ് കുമാർ  എം.എൽ.എ  വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.  എല്ലാ നിലകളുടെയും   നിർമ്മാണം  നിലവിൽ പൂർത്തിയായിട്ടുണ്ട്.   പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ്  ജോലികളാണ്  ഇപ്പോൾ  പുരോഗമിക്കുന്നത്.  ശേഷിക്കുന്ന  പണികൾ  അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ  കമ്പനി അധികൃതർക്ക്  നിർദ്ദേശം നൽകി. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി.വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ ജനറൽ സർജറി, ഇ.എൻ.ടി, ടി.ബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒ.പി.യാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി എന്നീ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കും. നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകളായിരിക്കും. അഞ്ചാം…

Read More

മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ

  സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തിൽ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരിൽ…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍: ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ 5 വരെ

  konnivartha.com: പത്തനംതിട്ട : ജില്ലയിലെ തദ്ദേശഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ അഞ്ചുവരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അന്തിമ വോട്ടര്‍ പട്ടിക 19 ന് പ്രസിദ്ധീകരിക്കും. സ്ത്രീസംവരണമുള്ള കോന്നി ബ്ലോക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലത്തെ പുളിഞ്ചാണി, ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട പന്തളം ബ്ലോക്പഞ്ചായത്തിലെ വല്ലന, നിരണത്തെ കിഴക്കുംമുറി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ.് കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/09/2024 )

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍  തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം : 20 നും 35 നും മധ്യേ. ഫോണ്‍ : 04735 245613, 9961761239. ജലവിതരണത്തിന് തടസ്സം പത്തനംതിട്ട നഗരപരിധിയില്‍ കെആര്‍എഫ്ബി യുടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ജംഗ്ഷനില്‍  പൈപ്പ് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (സെപ്റ്റംബര്‍ 24) ആരംഭിക്കുന്നതിനാല്‍ 26 വരെ വെട്ടിപുറം,…

Read More

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

  konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടം ഇത് മുന്‍ നിര്‍ത്തിയാണ് കേരള എം വി ഡി സന്ദേശം നല്‍കിയത് . ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം…

Read More

കോന്നി മെഡിക്കല്‍ കോളേജിലെ നേഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

  കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്. കോന്നി  ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മെസ്സിൽനിന്നു ഭക്ഷണം കഴിച്ചശേഷം മുറിയിൽ കയറിയ അബിനെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഹോസ്റ്റൽ ഉടമ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് കോന്നി പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി പൂട്ടുപൊളിച്ചാണ് വാതിൽ തുറന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. ഓണാവധിക്ക് വീട്ടിൽപോയ അബിൻ, സുഹൃത്തുക്കൾ എത്തുന്നതിനുമുമ്പേ താമസസ്ഥലത്ത് എത്തുകയായിരുന്നു.            …

Read More

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും അധ്യാപകനുമായ വാരിസ് പെരിമ്പളം എന്നിവർ വിശദീകരിച്ചു. വീട്ടിൽ ഒരു പരീക്ഷണശാല രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിയാൻ പരിപാടികൊണ്ട് സാധ്യമായെന്നു സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ് മിസ്‌ട്രസ് എസ് എം ജമീലാ ബീവി എന്നിവർ അറിയിച്ചു.ശാസ്ത്ര പരിപാടി എന്ന നിലയിൽ ഉൽഘാടനം വ്യത്യസ്തമാക്കാനും സംഘാടകർക്കായി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു വെള്ളമൊഴിച്ച് വിളക്ക് കൊളുത്തികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കോന്നി…

Read More

കൂടലില്‍ വാഹനാപകടം :രണ്ടു പേര്‍ മരണപ്പെട്ടു

  konnivartha.com: പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.   മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം  അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് ,സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം മുതല്‍  കുമ്പഴ വരെ മിക്കപ്പോഴും വാഹനാപകടം ഉണ്ടാകുന്നു .നിരവധി ആളുകള്‍ ആണ് മരണപ്പെടുന്നത് .…

Read More

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു

  മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ…

Read More