പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു; ഇന്ന് (വെള്ളിയാഴ്ച) സന്നിധാനത്തെത്തിയത് 3660 പേർ

  ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ പാത വഴി എത്തിയിരുന്നത്. ഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പുല്ലുമേട് പാത വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇവർക്ക് വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെയുള്ള വഴിയിലൂടെ പ്രവേശിച്ച് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കാം.

Read More

ശബരിമലയില്‍ പോലീസിന്‍റെ മൂന്നാം ബാച്ച് ചുമതലയേറ്റു

  സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ ഉദ്യോഗസ്ഥരെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു.   ​ഓരോ ഡിവിഷന്റെയും ചുമതല ഡി.വൈ.എസ്.പിമാർക്കാണ് നൽകിയിരിക്കുന്നത്. കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് ഡിവിഷനുകൾ. ​10 ഡി.വൈ.എസ്.പിമാർ, 31 ഇൻസ്പെക്ടർമാർ, 101 സബ് ഇൻസ്പെക്ടർമാർ, 1398 സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മൂന്നാം ബാച്ചിൽ നിയോഗിച്ചിരിക്കുന്നത്.

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (06.12.2025)

  നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00

Read More

ശബരിമലയിൽ സുരക്ഷ ശക്തമാക്കി :സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്

ഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു.   ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ്…

Read More

ഇന്ന് സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തർ

  മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിൻ്റെ 19ാം ദിവസമായ ഡിസംബർ 4, വ്യാഴാഴ്ച, രാവിലെ 12 മുതൽ വൈകുന്നേരം 7 വരെ സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തർ. സുഖദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

Read More

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

Read More

സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം

  പ്രതിദിനം ചികിത്സ തേടുന്നത് ആയിരത്തിലധികം പേർ  പേശിവലിവ് മുതൽ ശ്വാസകോശ രോഗങ്ങൾക്കു വരെ വിദഗ്ധ ചികിത്സ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം. നിലവിൽ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും ഉൾപ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു. മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ്, ശരീരവേദന എന്നിവ പരിഹരിക്കുന്നതിനായി പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ നൽകിവരുന്നു. സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ…

Read More

സത്രത്തിലേക്ക് അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്

    ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്. കോട്ടയം-കുമളി ദേശീയപാതയിൽ (NH 183) സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻൻ്റിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ​പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.30-ന് കുമളി ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകുന്നേരം 6 മണിക്കാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം. ​സത്രത്തിൽ നിന്ന് പുൽമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പ് ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും…

Read More

ശബരിമല: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 50 ലക്ഷം

    മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. 300 പമ്പ ദീർഘദൂര സർവീസുകൾ എങ്കിലും ദിനവും നടക്കും പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും. ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്

Read More

സന്നിധാനത്ത് ഇന്ന് വൈകിട്ട് കാർത്തിക ദീപം തെളിക്കും

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയായ ഇന്ന് (ഡിസംബർ 4) ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകരും. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.

Read More