Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)

സന്നിധാനത്തേക്ക് ഇടമുറിയാതെ ഭക്തജന പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്ക്കുന്ന  ജനുവരി 19 വരെ... Read more »

സന്നിധാനത്ത് നായാട്ടു വിളിയും വിളക്കെഴുന്നള്ളിപ്പും നടന്നു

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണ്ഡപത്തില്‍ കളമെഴുത്തും മാളികപ്പുറത്തു നിന്ന് പതിനെട്ടാമ്പടി വരെ വിളക്കെഴുന്നെള്ളിപ്പും നായാട്ടു വിളിയും നടന്നു. ശബരിമലയില്‍ നടക്കുന്ന അത്യപൂര്‍വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. എരുമേലി പുന്നമ്മൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. അയ്യപ്പന്റെ ജീവചരിത്രത്തിലെ... Read more »

പിഴവില്ലാത്ത ഏകോപനം; മനം നിറച്ച് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം

  konnivartha.com : പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്ന് എത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങളാണ് ദേവസ്വം... Read more »

ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു തിരമാലകള്‍ പോലെ ആര്‍ത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ കൂപ്പുകൈകള്‍ക്കുമേല്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടില്‍... Read more »

മകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി

കളക്ടറും പോലീസ് മേധാവിയും ഒരുക്കങ്ങള്‍ വിലയിരുത്തി മകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ (വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന... Read more »

മകരവിളക്ക് ദിനം….ശബരിമലയിലെ ചടങ്ങുകള്‍ ( 14.01.2023)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് … മഹാഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11.30 വരെ നെയ്യഭിഷേകം 12.15... Read more »

എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും

KONNIVARTHA.COM : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ്... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)

മകരവിളക്ക് ശനിയാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)

ശബരിമല: വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി-പ്രസിഡന്റ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി... Read more »

26 ശബരിമല റോഡുകള്‍ കൂടി നവീകരിക്കും;170 കോടി രൂപ അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ... Read more »
error: Content is protected !!