സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  konnivartha.com: സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍. ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും, ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സ്‌ക്സിക്യുട്ടിവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. സീസണ്‍ സമയത്ത് വെടിമരുന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്നും, സീസണ്‍ കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥലമായതിനാല്‍ ഗോഡൗണ്‍ സദാസമയവും ഫോറസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണെന്നും, മറ്റു പ്രചരണങ്ങള്‍…

Read More

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക്

  konnivartha.com: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക് . കഴിഞ്ഞ ഏതാനും ദിവസമായി വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത് . വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്തവരും സ്പോട്ട് ബുക്ക്‌ ചെയ്തു വന്ന അയ്യപ്പന്മാരെയും കൊണ്ട് സന്നിധാനം നിറഞ്ഞു . വലിയ വരുമാനം ആണ് ഇത്തവണ ഉണ്ടാകുന്നത് . ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമലയില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ആറ് ക്യു കോംപ്ലക്സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി സജ്ജമാക്കിയത്.പരീക്ഷണം വിജയമായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്‍ന്ന്, 1970 കളില്‍ ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്സ് നിലവില്‍ വന്നത്. ഒരേസമയം 14,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്സുകള്‍. ക്യൂവിലുളള ഭക്തര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കും,…

Read More

അച്ചൻകോവിൽ ക്ഷേത്രത്തിലെ മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ

കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന്‌ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . ഡിസംബര്‍ 16 മുതല്‍ 26 വരെയാണ് തിരു ഉത്സവം . konnivartha.com: അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .തിരുവാഭരണ ഘോക്ഷയാത്രയോടെ ആരംഭിച്ച് ധനു ഒന്നാം തീയതി തൃക്കോടിയേറ്റ് ,കറുപ്പന്‍ തുള്ളല്‍ , തിരു രഥോത്സവം തുടങ്ങിയ ആചാര അനുഷ്ടാനങ്ങള്‍ ,കലാപരിപാടികള്‍ നടക്കും .ഡിസംബര്‍ 26 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും . 2024 ജനുവരി 17 ന് മഹാപുഷ്പാഭിഷേകം നടക്കും . 2024 ഏപ്രില്‍ 12 ന് അമ്മന്‍കാവില്‍ പൊങ്കാല നടക്കും .ഈ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അച്ചൻകോവിൽ…

Read More

ശബരിമലയിലെ ചടങ്ങുകൾ ( 7.12.2023 )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. കാനന വാസന് കാഴ്ച്ചയുമായി കാടിന്റെ മക്കള്‍ കാനന വാസന് വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് ദര്‍ശനം നടത്താന്‍ കാടിന്റെ മക്കള്‍ എത്തുന്നു. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ…

Read More

ഡൈനമിക് ക്യൂ’ റെഡി: ഇനി മലകയറാം തളര്‍ച്ചയില്ലാതെ അപകടമില്ലാതെ

  സന്നിധാനത്തേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാന്‍ ഡൈനമിക് ക്യൂ സിസ്റ്റം പൂര്‍ണ്ണ സജ്ജം. ആറ് ക്യു കോംപ്ലക്സു കളിലയി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഡൈനമിക് ക്യൂ വഴി പരിഹരിക്കപ്പെടുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ഒരു കോംപ്ലക്സില്‍ മൂന്ന് മുറികളിലായി കുടിവെള്ളം, സ്നാക്സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നിവയാണ് ഒരുക്കിയിട്ടുള്ളതെന്നും തളര്‍ച്ചയില്ലാത്തതും അപകടരഹിതമായ യാത്രയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സന്നിധാനം സ്പെഷല്‍ പോലീസ് ഒഫീസര്‍ കെ ഇ ബൈജു മുഖ്യാതിഥിയായി. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഡൈനമിക് ക്യൂ കോംപ്ലക്സ് പരിരക്ഷയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അനുവദനീയമായ ദര്‍ശന സമയമുള്‍പ്പെടെയുള്ള ഡിസ്‌പ്ലെ ഓരോ…

Read More

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സന്നിധാനം സന്ദര്‍ശിച്ചു

  സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍ എം എല്‍ എ ,അംഗങ്ങളായ ജോബ് മൈക്കിള്‍ എം എല്‍ എ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ എന്നിവരാണ് സന്നിധാനം സന്ദര്‍ശിച്ച സമിതിയിലുണ്ടായിരുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരം: നിയമസഭാ സമിതി ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ ഇരിപ്പടങ്ങള്‍ ഒരുക്കി പമ്പ മുതല്‍ സന്നിധാനം വരെ വിശ്രമസൗകര്യം മെച്ചപ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കുന്നതിനു സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍, അംഗങ്ങളായ ജോബ് മൈക്കിള്‍, കെ…

Read More

ശബരിമല: മുതിര്‍ന്ന പൗരന്മാര്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമെന്നു നിയമസഭാ സമിതി

  ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു നിയമസഭയുടെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ. പി. മോഹനന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചു പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലും സന്നിധാനത്തും മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ലഭ്യമാക്കും.കെഎസ്ആര്‍ടിസി ബസില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, പ്രാഥമിക മെഡിക്കല്‍ സംവിധാനം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സമിതി നിര്‍ദേശം നല്‍കി. ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സമിതി ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം സമിതി ചെയര്‍മാന്റെ നേതൃത്വത്തില്‍ സമിതി അംഗങ്ങളും…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 05/12/2023 )

ശബരിമലയിലെ ചടങ്ങുകൾ (6.12.2023 ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. മേളക്കൊഴുപ്പിൽ അയ്യപ്പ ഭക്തർ അയ്യനെ കാണാൻ ഊഴവും കാത്തുനിൽക്കുന്ന അയ്യപ്പ ഭക്തർക്കിടയിലേക്ക് ആവേശത്തിമിർപ്പിൽ അവർ കൊട്ടിക്കേറി. തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര ചെണ്ട…

Read More

ശബരിമല തീർത്ഥാടനം : പോലീസ് ഹെൽപ്‌ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി

  പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ  ആവശ്യങ്ങൾക്കും,സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432  ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ എസ് ആർ  ടി സി സ്റ്റാന്റുകൾ , റെയിൽവേസ്റ്റേഷനുകൾ എന്നിവടങ്ങളിൽ  ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട്  ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത്  തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി  ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ  നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന  വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ  സ്റ്റിക്കർ രൂപത്തിൽ നേരത്തെ…

Read More

ശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി

  konnivartha.com/ പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക്  പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്. കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ പേരും ഫോൺ നമ്പരും രേഖപ്പെടുത്താൻ സൗകര്യമുള്ളതാണ് ബാൻഡ്. കാണാതാവുകയോ മറ്റോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആളുകളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. സൗജന്യമായാണ് ബാങ്ക് ഇവ പോലീസിന് ലഭ്യമാക്കിയിരിക്കുന്നത്. കൈമാറ്റചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഫെഡറൽ ബാങ്ക് പത്തനംതിട്ട ശാഖ മേധാവി ദിപു ജോസഫ് മാത്യു, സൈബർ…

Read More