പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും,സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ എസ് ആർ ടി സി സ്റ്റാന്റുകൾ , റെയിൽവേസ്റ്റേഷനുകൾ എന്നിവടങ്ങളിൽ ഹെൽപ്ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി
konnivartha.com/ പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്. കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ പേരും ഫോൺ നമ്പരും രേഖപ്പെടുത്താൻ സൗകര്യമുള്ളതാണ് ബാൻഡ്. കാണാതാവുകയോ മറ്റോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആളുകളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. സൗജന്യമായാണ് ബാങ്ക് ഇവ പോലീസിന് ലഭ്യമാക്കിയിരിക്കുന്നത്. കൈമാറ്റചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഫെഡറൽ ബാങ്ക് പത്തനംതിട്ട ശാഖ മേധാവി ദിപു ജോസഫ് മാത്യു, സൈബർ…
Read Moreശബരിമല വാര്ത്തകള്/വിശേഷങ്ങള് ( 04/12/2023)
അയ്യപ്പസ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്ഥാടകര്ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര് ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്ശനം നടത്തുന്നത്. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന് ഈ കാനനതീര്ഥത്തില് മുങ്ങിക്കുളിച്ചു സന്നിധിയില് എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര് ഉരക്കുഴി വെള്ളച്ചാട്ടത്തില് മുങ്ങിക്കുളിക്കുന്നത്. പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്നിന്നും പാറക്കെട്ടുകള്ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്പോലെ കുഴിയായെന്നും ഉരല്ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന് കഴിയുക. ഉരല്ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര് കരുതുന്നു. അയ്യപ്പദര്ശനത്തിനു മുന്പും ദര്ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല് പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.…
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള് ( 03/12/2023)
മികച്ച സേവനങ്ങളുമായി സന്നിധാനം ആയുർവേദാശുപത്രി മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്ക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനത്തെ ആയുർവേദാശുപത്രി. പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന, മസിൽ വേദന എന്നിവയ്ക്കാണ് പ്രധാനമായും ആശുപത്രിയില് ചികിത്സ നല്കുന്നത്. മസിൽ വേദനയ്ക്കു പരിഹാരമായി തെറാപ്പി സൗകര്യവും ആവി പിടിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. 10232 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. സന്നിധാനത്തെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ചികിത്സക്കെത്തുന്നത്. രോഗികൾക്കാവശ്യമായ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാക്കണന്ന് ചാർജ് ഓഫീസര് ഡോ. കെ.സുജിത്ത് പറഞ്ഞു. ആശുപത്രിയില് എട്ടു ഡോക്ടര്മാരടക്കം 23 ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്. മൂന്നു ഫാര്മസിസ്റ്റ്, ആറു തെറാപ്പിസ്റ്റ്, മൂന്നു ക്ലീനിംഗ് സ്റ്റാഫ്, മൂന്ന് അറ്റന്ഡര്, എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എട്ടു ദിവസമാണ് ഒരു ടീമിൻ്റെ ഡ്യൂട്ടി കാലാവധി. മലകയറിയെത്തുന്ന തീര്ഥാടകര്ക്കു 24 മണിക്കൂറും ആയുർവേദ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം. ഭക്തിയിൽ നിറഞ്ഞു പറകൊട്ടിപ്പാട്ട്…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് (02/12/2023)
ഭക്തരുടെ മനം നിറച്ച് അയ്യന് പറ നിറയ്ക്കല് ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്പ്പറ നിറയ്ക്കല്. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്പം. പതിനെട്ടാം പടി കയറി വരുമ്പോള് കൊടിമരത്തിന് സമീപമാണ് നെല്പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്സംസ്ഥാനങ്ങളില് നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല് വഴിപാട് ചെയ്തുവരുന്നു. 200 രൂപയാണ് നെല്പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില് ഒരു ദിവസം ശരാശരി അഞ്ഞൂറില്പ്പരം അയ്യപ്പ ഭക്തരാണ് നെല്പ്പറ നിറയ്ക്കുന്നത്. ശരണപാതയിൽ കരുതലോടെ ആരോഗ്യ വകുപ്പ് ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. വകുപ്പിൻ്റെ നേതൃത്വത്തിൽ സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി അത്യാഹിത വിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പ, നീലിമല അപ്പാച്ചിമേട് സന്നിധാനം…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് ( 01/12/2023)
സന്നിധാനത്ത് അയ്യനെ കാണാൻ ഭക്തജന തിരക്ക് : ഇന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ മണ്ഡലകാലം പതിനഞ്ചു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്. ഓണ്ലൈന് ആയി മാത്രം വിര്ച്വല് ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്. രാവിലെ പതിനൊന്നുവരെ 35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില് സ്പോട് രജിസ്ട്രേഷന് സംവിധാനം ഉള്പ്പെടുത്താതെയുള്ളകണക്കാണിത്. വരും ദിവസങ്ങളില് ഭക്തരുടെ തിരക്ക് വര്ധിക്കുമെന്നാണ് കരുതുന്നത്. അവ മുന്നില് കണ്ട് വേണ്ട സജീകരണങ്ങള് ഭക്തര്ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്. ശിവമണി സന്നിധാനത്ത് ദർശനം നടത്തി പ്രശസ്ത ഡ്രം…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് ( 01/12/2023)
അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം 26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം…
Read Moreകെ എസ് ആർ ടി സി : പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി
konnivartha.com: ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി ബസിൽ തീർഥാടകർക്കു തിരക്കുകൂടാതെ കയറുന്നതിനും ബസുകളിൽ കയറുന്നതിനുള്ള തിരക്കിൽപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി.
Read Moreശബരിമലയിലെ ചടങ്ങുകൾ ( 30.11.2023)
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് ( 29/11/2023)
ശബരിമലയിലെ ചടങ്ങുകൾ ( 30.11.2023) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ് അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു…
Read More