ഹരികുമാർ. എസ്സ് കോന്നി വാര്ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല് എഡിഷന് : പുണ്യദര്ശനം konnivartha.com: ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്നതേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്റെ ജനനത്തെക്കുറിച്ച് പല കഥകളുംവായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മ എന്നുള്ളതാണ്. ബ്രഹ്മാവ് കൊടുത്ത വരത്തിന്റെ ബലത്തില് മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനുമാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല് ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള് ഉദ്ഘോഷിക്കുന്നത്. മോഹിനീരൂപത്തില് ഭ്രമമുണർന്ന മഹാദേവന് ആ ലാവണ്യവതിയില് ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല് ഒരു മകന് പിറവിയെടുക്കാന് താമസമുണ്ടായില്ല. കുഞ്ഞി പിതാവായ മഹേശ്വരനെ ഏല്പ്പിച്ച മോഹിനി ശ്രീഹരിയായി രൂപാന്തരംപ്രാപിച്ചു.അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രനാണ്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല തീര്ഥാടനം: ബാലവേലയും ബാലഭിക്ഷാടവും തടയാന് സ്ക്വാഡ് പ്രവര്ത്തനം ഊര്ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്
ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്ക്വാഡ് പ്രവര്ത്തനം ഊര്ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര് എ ഷിബു നിര്ദ്ദേശം നല്കി. 1986 ലെ ചൈല്ഡ് ആന്ഡ് അഡോളസെന്റ് ലേബര് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്ക്ഫോഴ്സിന്റെ അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്ക്ക് സംരക്ഷണം നല്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില് ഉള്പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള് ശ്രദ്ധയില്പ്പെട്ടാല് കൃത്യമായി റിപ്പോര്ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള് സ്വീകരിക്കുകയും ചെയ്യണം. പഴുതുകള് സൃഷ്ടിച്ച് കുറ്റവാളികള് പുറത്ത് പോകാതിരിക്കാന് കൃത്യമായും പ്രവര്ത്തിക്കണമെന്ന് ജില്ലാ കളക്ടര് നിര്ദ്ദേശം നല്കി. ദേശീയ ബാലാവകാശകമ്മിഷന് നവംബര് 20 മുതല് ഡിസംബര് 10 വരെ നടത്തുന്ന പാന് ഇന്ത്യ റെസ്ക്യു ആന്ഡ് റീഹാബിലിറ്റേഷന് കാമ്പയിന് കാര്യക്ഷമമായി ജില്ലയില് സംഘടിപ്പിക്കണമെന്നും പോസ്റ്ററുകള് വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര് പറഞ്ഞു.…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് ( 18/11/2023)
ശുചീകരണ യജ്ഞവുമായി പവിത്രം ശബരിമല പ്രോജക്ട് മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിര്വഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവര്ത്തനങ്ങള് ദേവസ്വം ബോര്ഡ് എക്സിക്യൂട്ടീവ് ഓഫീസര് കൃഷ്ണകുമാറിന്റെ നേതൃത്വത്തില് ഇന്നുമുതല് ആരംഭിച്ചു. മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള് വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദേവസ്വം ബോര്ഡിലെ ദിവസവേതനക്കാര് ഉല്പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്, വൈദിക സേവന ജീവനക്കാര് എന്നിവര് ഈ ശുചീകരണ യജ്ഞത്തില് പങ്കാളികളായി. ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ് ശബരിമല തീര്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള് കൂടാതെ പകര്ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്കി പരാതിരഹിതമായാണ് പ്രവര്ത്തിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്…
Read Moreകോഴഞ്ചേരി: ശബരിമല ഇടത്താവളം സജ്ജമാക്കി
konnivartha.com: ശബരിമല മണ്ഡലകാല-മകരവിളക്കിനോട് അനുബന്ധിച്ച് തീര്ഥാടകര്ക്ക് വേണ്ടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടത്താവളം സജ്ജമാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തില് തീര്ഥാടകര്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള് ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാന്ഡിംങ് കമ്മിറ്റി ചെയര്പേഴ്സണ് സുമിത ഉദയകുമാര്, സ്റ്റാന്ഡിംങ് കമ്മിറ്റി ചെയര്മാന്മാരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി വാസു, ജിജി വര്ഗീസ് ജോണ്, ബിജിലി പി ഈശോ, സുനിത ഫിലിപ്പ്, ഗീതു മുരളി എന്നിവര് പങ്കെടുത്തു.
Read Moreപൊന്നു പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്
എസ്.ഹരികുമാർ konnivartha.com: കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്. അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാര്ഗ്ഗം കൂടിയാണത് . നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്റെ ഈ പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്. പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ,…
Read Moreപന്തളം വലിയ കോയിക്കല് ക്ഷേത്രവും തിരുവാഭരണമാളികയും ജില്ലാ കളക്ടര് സന്ദര്ശിച്ചു
ശബരിമല മണ്ഡല-മകരവിളക്ക് തീര്ഥാടനം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തില് ജില്ലാ കളക്ടര് എ ഷിബു പന്തളം കൊട്ടാരവും വലിയ കോയിക്കല് ധര്മശാസ്ത ക്ഷേത്രവും സന്ദര്ശിച്ചു. തിരുവാഭരണദര്ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള് കളക്ടര് ചര്ച്ച ചെയ്തു. തീര്ത്ഥാടകര് എത്തുന്ന പന്തളത്തെ കടവുകളിലും മറ്റു പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടുന്ന സൗകര്യങ്ങള് ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര് പറഞ്ഞു. തീര്ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള് എല്ലാം പൂര്ണമായ തോതില് പൂര്ത്തീകരിച്ചു എന്നും എല്ലാ സൗകര്യങ്ങളും തീര്ത്ഥാടകര്ക്ക് ഒരുക്കി കൊടുക്കുമെന്നും കളക്ടര് പറഞ്ഞു. കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല് ധര്മശാസ്ത ക്ഷേത്രം, തീര്ഥാടകര് എത്തുന്ന കുളിക്കടവുകള് എന്നിവിടങ്ങളിലും കളക്ടര് സന്ദര്ശിച്ചു. അടൂര് ആര്ഡിഒ എ തുളസീധരന് പിള്ള, പന്തളം കൊട്ടാരം ട്രഷറര് ദീപ വര്മ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് സുനില് കുമാര്, വാര്ഡ് അംഗങ്ങളായ പുഷ്പലത, കെ ആര് ഗൗരി, ഉപദേശക സമിതി പ്രസിഡന്റ് പി.പൃഥ്വിപാല്, ആചാര സമിതി കമ്മിറ്റി…
Read Moreശബരിമല : കോന്നി പോലീസ് എയ്ഡ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ആരംഭിച്ച കോന്നി ഗ്രാമ പഞ്ചായത്ത് പോലീസ് എയ്ഡ്പോസ്റ്റ് കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനിസാബു തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺപ്ലാവിളയിൽ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിബു,കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോമന് പിള്ള , അർച്ചന ബാലൻ , പുഷ്പ ഉത്തമന് , ബിലീവേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റര് അനുരാജ്,മെഡികെയർ അഡ്മിനിസ്ട്രേറ്റീവ് മാനേജർ രാജേഷ് പേരങ്ങാട്ട്,സന്തോഷ്, തുടങ്ങിയവര് പങ്കെടുത്തു.
Read Moreകോന്നി മെഡിക്കല് കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും
konnivartha.com: കോന്നി സര്ക്കാര് മെഡിക്കല് കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല് കോളേജില് നിന്നുള്ള 88 ഡോക്ടര്മാരെ ഇവിടേയ്ക്ക് നിയമിച്ചു . ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല് ആശുപത്രിയെയായിരുന്നു . ശബരിമല വാര്ഡ് പത്തനംതിട്ട ജനറല് ആശുപത്രിയില് തന്നെ തുടരാന് തീരുമാനിച്ചു എങ്കിലും കോന്നി മെഡിക്കല് കോളേജിനെ ശബരിമലയുടെ ബേസ് ആശുപത്രിയായി മാറ്റുവാന് ആണ് അവസാന തീരുമാനം . തിരുവനന്തപുരം മുതല് മഞ്ചേരി വരെയുള്ള സര്ക്കാര് മെഡിക്കല് കോളേജിലെ 88 ഡോക്ടര്മാരെ കോന്നി മെഡിക്കല് കോളേജിലെ ശബരിമല വാര്ഡ് ഡ്യൂട്ടിയ്ക്ക് നിയമിക്കുവാന് ആണ് സ്ഥലം മാറ്റിയത് . സ്പെഷ്യാലിറ്റി സൂപ്പര് സ്പെഷ്യാലിറ്റി വകുപ്പുകളില് നിന്നും ഡോക്ടര്മാരെ കോന്നി മെഡിക്കല് കോളേജിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട് . ജനുവരി 20 വരെയാണ് കോന്നി മെഡിക്കല് കോളേജിലേക്ക് ഉള്ള മാറ്റം .…
Read Moreമണ്ഡലമാസ പൂജകൾക്കായി ഭഗവാന്റെ തിരു നട തുറന്നു
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് തുറന്നു . വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേൽശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു പുതിയ ശബരിമല, മാളികപ്പുറം മേല്ശാന്തിമാരുടെ അഭിഷേക ചടങ്ങുകള് ഇന്നു രാത്രി സന്നിധാനത്തു നടക്കും.മൂവാറ്റുപുഴ ഏനാനല്ലൂര് പൂത്തില്ലത്ത് മനയില് പി.എന്. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേൽശാന്തിയായും ഗുരുവായൂര് അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സന്നിധാനത്തേക്ക് ആനയിക്കും. വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും
Read Moreമണ്ഡലകാലം അയ്യപ്പഭക്തര് അറിയാന്
www.konnivartha.com/ ശബരിമല സ്പെഷ്യല് എഡിഷന് : പുണ്യ ദര്ശനം ഹരികുമാർ. എസ്സ് ചരിത്രം konnivartha.com/ sabarimala : മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്നിന്നും കൊണ്ടുവന്ന 12 ധര്മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില് പ്രതിഷ്ഠിച്ചു.അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്ശിക്കണമെങ്കില് 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു വ്രതം വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്ത്തത്തില് ഉണര്ന്ന് ദിനചര്യകള് കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്ണ്ണം, രുദ്രാക്ഷം ഇവയില്…
Read More