ശബരിമല അരവണ ഭക്ഷ്യയോഗ്യമല്ല; ഏലക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയിൽ

  ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കണ്ടെത്തി. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോൾ വ്യക്തമാകും.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യന്റെ സന്നിധിയില്‍ പാടി വനപാലകര്‍ konnivartha.com : പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസിനെയും അത് ഭക്തിസാന്ദ്രമാക്കി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ സ്തുതികളാലപിച്ചത്. ഗംഗയാറു പിറക്കുന്നു, വിഘ്‌നേശ്വരാ ജന്മനാളികേരം, കര്‍പ്പൂര പ്രിയനേ തുടങ്ങി 15 ഗാനങ്ങള്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 2012 വരെ എല്ലാ വര്‍ഷവും ഡിസംബര്‍ 12 ന് സന്നിധാനത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാനാലാപനം നടന്നിരുന്നു. എന്നാല്‍ അതിനു ശേഷം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഈ വര്‍ഷം വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി വരും വര്‍ഷങ്ങളിലും തുടരുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.…

Read More

തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി(ജനുവരി 12)

  konnivartha.com : തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/01/2023 )

മകരവിളക്കുല്‍സവം: ഒരുക്കങ്ങള്‍ വിലയിരുത്തി മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ പുതുതായി ചുമതലയേറ്റ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. തുടര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി, വാട്ടര്‍ടാങ്ക് ഭാഗങ്ങള്‍, മാഗുണ്ട, ഇന്‍സിനിനേറ്റര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ ബാരിക്കേഡുകള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള സംവിധാനം പര്യാപ്തമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതാപന്‍ നായര്‍, മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് വിജയന്‍, സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.   ശബരിമലയിലെ  ചടങ്ങുകള്‍ (10.01.2023) ……… പുലര്‍ച്ചെ 2.30 ന് പള്ളി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന് തുടക്കം ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞ പദ്ധതി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡണ്ടിനൊപ്പം നടന്ന ശുചീകരണത്തില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികുമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ മറ്റ് ജീവനക്കാര്‍ ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നിത്യവും ഒരു മണിക്കൂര്‍ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുക. മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്തി ദേവസ്വം പ്രസിഡണ്ട്. മകരവിളക്ക് മഹോല്‍സവത്തിന്റെ മുന്നോടിയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മകരജ്യോതി ദര്‍ശിക്കാന്‍…

Read More

ശബരിമലയിലെ മകരവിളക്കുല്‍സവ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം നടന്നു

മകരവിളക്ക് ഗംഭീരമാവും ദേവസ്വം പ്രസിഡണ്ട് ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു.  ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ജനുവരി 14 ന് മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോഡിന്റെ കണക്ക് കൂട്ടല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11നാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും അവരുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ദേവസ്വം പ്രസിഡണ്ട് പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിരിവെപ്പിടങ്ങളില്‍ മേല്‍കൂര സ്ഥാപിച്ചു.കുടിവെള്ള വൈദ്യുതി വിതരണം നന്നായി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

മകരവിളക്ക് ഉല്‍സവം: മുന്‍കരുതല്‍ ശക്തമാക്കി വനം വകുപ്പ് മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ച് കൂടുന്ന പുല്ല് മേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു.തീ പടരുന്നത് തടയുന്നതിനായി ഫയര്‍ ലൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. മകരവിളക്ക് ദര്‍ശന പോയിന്റുകളില്‍ സ്റ്റാഫുകളെ മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി- കരിമല പാതയിലും സത്രം – പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പകലും രാത്രിയുമുള്ള പട്രോളിംഗ് ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് വനം വകുപ്പിന്റേതായി പമ്പയിലും സന്നിധാനത്തുമുള്ളത്.എലിഫന്റ് സ്‌ക്വാഡും സുസജ്ജമാണ്. ഉത്സവ തുടക്കത്തില്‍ അപകടകരമായ മരങ്ങളും മരക്കൊമ്പുകളും മുറിച്ച് മാറ്റിയും. ആക്രമണകാരികളായ പന്നികളെ പിടികൂടി സ്ഥലം മാറ്റിയും…

Read More

അയ്യപ്പസന്നിധിയില്‍ നിറവിന്‍റെ പദജതികളുമായി ഗായത്രി വിജയലക്ഷ്മി

ജാഗ്രതയാണ് സുരക്ഷ. ക്ലാസുകള്‍ ശക്തമാക്കി അഗ്‌നി രക്ഷാ സേന ബോധവല്‍ക്കണ ക്ലാസുകളും സംയുക്ത പരിശോധനയും ഊര്‍ജിതമാക്കി മകരവിളക്ക് ഉല്‍സവം സുരക്ഷിതമാക്കാനുള്ള പരിശ്രമത്തിലാണ് അഗ്‌നി രക്ഷാ സേന. സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. പോരായ്മ കണ്ടെത്തുന്ന ഇടങ്ങളില്‍ കര്‍ശന നിര്‍ദേശവും ക്ലാസുകളും നല്‍കുന്നു. ഇത്തരത്തില്‍ പാണ്ടിത്താവളത്ത് അഗ്‌നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ കച്ചവടക്കാര്‍ക്കും വിരി കേന്ദ്രങ്ങളിലുള്ളവര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷാ പരിശീലനവും നല്‍കി. ഫയര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ്, സ്റ്റേഷന്‍ ഓഫീസര്‍ കെ എം സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പരിശീലനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് സി.എസ്. അനില്‍, മരാമത്ത് അസി.എഞ്ചിനിയര്‍ സുനില്‍ കുമാര്‍, സന്നിധാനം എസ് എച്ച് ഒ അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അയ്യപ്പഭക്തരെ അടിയന്തിര വൈദ്യസഹായത്തിനായി എത്തിക്കുന്നതിലും അഗ്‌നി സുരക്ഷാസേനാംഗങ്ങള്‍…

Read More

ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു

  ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ ആണ് മരിച്ചത്. എഴുപതുശതമാനം പൊള്ളലേറ്റ ജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കതിന നിറയ്ക്കുന്നതിനിടെ അപകടമുണ്ടായത്. ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ജയകുമാറിനൊപ്പം പരുക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്

Read More

അയ്യന് മാളികപ്പുറങ്ങളുടെ നൃത്ത നിവേദ്യം

  ഭക്തവല്‍സലനായ അയ്യപ്പന് നൃത്താര്‍ച്ചനയുമായി മാളികപ്പുറങ്ങള്‍.ശബരിമല മുന്‍ മേല്‍ശാന്തിയും തിരുനാവായ സ്വദേശിയുമായ സുധീര്‍ നമ്പൂതിരിയുടെ മകള്‍ ദേവികാ സുധീറും സംഘവുമാണ് മുഖമണ്ഡപത്തില്‍ നൃത്തമാടിയത്. മഹാഗണപതിം എന്ന ഗണേശ സ്തുതിയോടെയാണ് നൃത്താര്‍ച്ചന തുടങ്ങിയത്.തടര്‍ന്ന് അയ്യപ്പചരിതം വിവരിക്കുന്ന നൃത്തശില്‍പം അരങ്ങേറി. ദേവികയ്ക്കാപ്പം വൈഗ മണികണ്ഠന്‍, ആകസ്മിക, കെ പി പാര്‍വ്വണ, ആര്‍ദ്രഗിരീഷ് എന്നിവരും അരങ്ങിലെത്തി. ശനിയാഴ്ച ടി കെ എം എഞ്ചിനിയറിംഗ് കോളേജ് റിട്ട. അധ്യാപിക ഗായത്രി വിജയലക്ഷ്മിയുടെ നൃത്തം അരങ്ങേറും.

Read More