ശബരിമല വാര്‍ത്തകള്‍ ( 28/12/2022)

വൈദ്യുതി മുടങ്ങിയത് 39 സെക്കന്റ് മാത്രം ശബരിമല: മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്റ് മാത്രം. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാകുകയും വൈദ്യുതി തടസം കുറയുകയും ചെയ്തു. കൂടാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി കണ്ടെത്തുന്ന ലൈനിലെ പ്രശ്നങ്ങള്‍ അതാത് സമയം പരിഹരിക്കുന്നുണ്ട്. മണ്ഡല പൂജക്ക് ശേഷം നട അടച്ചതോടെ അവശേഷിക്കുന്ന പ്രവൃത്തി നടത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. കേബിള്‍ കടന്ന് പോകുന്ന വഴിയിലെ പരിശോധന, തകരാറിലായ ഫ്യൂസ്, ബള്‍ബ് എന്നിവ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ്…

Read More

ശബരിമല:മണ്ഡല കാലത്ത് ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു

  മണ്ഡല കാലത്ത് ചികിത്സ തേടിയത് 1.20 ലക്ഷം തീര്‍ഥാടകര്‍ ശബരിമല: മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. ഇതില്‍ 160 പേര്‍ക്ക് ഹൃദയാഘാതമായിരുന്നു. സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്‌നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നല്‍കി മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി. ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേര്‍ മരിച്ചു. ഇതില്‍ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടയന്തര ചികിത്സ നല്‍കി രക്ഷിച്ചു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ്…

Read More

മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും

  അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. ശബരിമല: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല തീര്‍ഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്. മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരീശന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഉച്ചയ്ക്ക് (ഡിസംബര്‍ 27) 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാര്‍ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലപൂജാ സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍.…

Read More

ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീര്‍ഥാടനകാലം: ദേവസ്വം മന്ത്രി കെ.രാധകൃഷ്ണന്‍

ശബരിമല: വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗശേഷം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്ക് കാലത്ത് ഇതില്‍ കൂടുതല്‍ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. എല്ലാതരത്തിലുമുള്ള മുന്‍കരുതലും എടുക്കും. പരമാവധി പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്്. 1500 വാഹനങ്ങള്‍ക്കു കൂടി പാര്‍ക്ക് ചെയ്യാനാകുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതുപരിശോധിച്ചു പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. അധികമായി ടോയ്ലറ്റുകള്‍ വേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍പ്പുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം നേരിടാന്‍ നടപടികള്‍ എടുക്കും.…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 27/12/2022)

തങ്ക അങ്കിക്ക് സന്നിധാനത്ത് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് ശബരിമല: ശരണമന്ത്രങ്ങള്‍ മുഴങ്ങി നിന്ന സായംസന്ധ്യയില്‍ ശബരീശന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഇന്ന് (ഡിസംബര്‍ 27) ഉച്ചയ്ക്കു നടക്കും. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കിക്ക്് സന്നിധാനത്തു ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്ക അങ്കി 1973ല്് നടയ്ക്കു വച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് പോലീസ് അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ പി. നിഥിന്‍രാജ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ്. ശാന്തകുമാര്‍, സോപാനം സ്പെഷല്‍ ഓഫീസര്‍ സുനില്‍കുമാര്‍,…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 26/12/2022 )

മണ്ഡലപൂജ ഇന്ന്;നട 30ന് വീണ്ടും തുറക്കും ശബരിമല: 41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയില്‍  മണ്ഡലപൂജ നടക്കും. (ഡിസംബര്‍ 27) പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തര്‍ക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്.     ശബരിമല വരുമാനം 222.98 കോടി;തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു ശബരിമല: ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 25/12/2022 )

സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയെത്തിയത് 44,484 പേര്‍ * ഗുരുതരാവസ്ഥയിലെത്തിച്ച 875 പേരില്‍ 851 പേരെയും രക്ഷിക്കാനായി *മകരവിളക്കു പ്രമാണിച്ച് കരിമലയില്‍ ഒരു ഡിസ്‌പെന്‍സറി കൂടി ശബരിമല: കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനായതുകൊണ്ട് ഈ മണ്ഡലകാലത്ത് സന്നിധാനത്തെ ആരോഗ്യവകുപ്പിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലൂടെ രക്ഷിക്കാനായത് 851 അയ്യപ്പന്മാരുടെ ജീവനുകള്‍. അതേസമയം അതീവ ഗുരുതരനിലയില്‍ സന്നിധാനത്തെ ആശുപത്രിയിലെത്തിയ 875 ഭക്തരില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടവുമായി. സന്നിധാനത്തെ ആശുപത്രിയില്‍ ഈ സീസണില്‍ ഇന്നലെ (ഡിസംബര്‍ 25) ഉച്ചവരെ 44,484 ഭക്തരാണ് ചികിത്സക്കെത്തിയത്. ശരീരവേദന, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അപസ്മാരം, പനി തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഭൂരിഭാഗവും ചികിത്സ തേടിയത്. ജീവന്‍ നഷ്ടമായവരില്‍ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരോ തുടര്‍ച്ചയായി മരുന്നുകഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തവരോ ആണെന്ന് മെഡിക്കല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രഷോദ് പറഞ്ഞു. വേണ്ടത്ര വിശ്രമമില്ലാതെയുള്ള മലകയറ്റവും…

Read More

സന്നിധാനം ഭക്തിസാന്ദ്രമാക്കി പോലീസ് സേനയുടെ കര്‍പ്പൂരാഴി

ശബരിമല: ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്തു സേവനമുനഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ കര്‍പ്പൂരാഴി ഘോഷയാത്ര ഭക്തിസാന്ദ്രമായി നടന്നു. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിയ്ക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ ആരംഭിച്ച കര്‍പ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടര്‍ന്ന് നടപ്പന്തലിലും എത്തി.   പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്ഠന്‍, പന്തളരാജാവ്, വെളിച്ചപ്പാട്, വാവര്‍ സ്വാമി, പരമശിവന്‍, പാര്‍വതി, സുബ്ര്ഹ്മണ്യന്‍, ഗണപതി, മഹിഷി, ഗരുഡന്‍ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വര്‍ണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട്് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങള്‍ക്ക് ഉത്സവക്കാഴ്ചയായി. സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ ആര്‍. ആനന്ദ്, അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ പി. നിതിന്‍ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകന്‍, പി.കെ. ശിവന്‍കുട്ടി, കെ.ഐ. സജിമോന്‍ തുടങ്ങിയവര്‍…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 23/12/2022)

ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സുപ്രീം കോടതി ജഡ്് ജഡ്ജി  സി.ടി. രവികുമാര്‍ ശബരിമല: സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍  (ഡിസംബര്‍23) രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.   കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി. പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും, അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാര്‍ സന്ദര്‍ശകഡയറിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.   വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ…

Read More

ശബരിമല:  അനധികൃത മൊബൈല്‍ ചാര്‍ജിങ് കേന്ദ്രത്തിന് എതിരേ നടപടി

ശബരിമല: സന്നിധാനത്ത് അനധികൃത മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് നടത്തിയ കേന്ദ്രത്തിനെതിരേ നടപടി. സന്നിധാനം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍  (ഡിസംബര്‍ 22)നടത്തിയ പരിശോധനയിലാണു മാളികപ്പുറം ജി.കെ.ഡി. ഗസ്റ്റ് ഹൗസിനു മുന്നില്‍ അനധികൃതമായി മൊബൈല്‍ ബാറ്ററി ചാര്‍ജിങ് കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടിക്ക് ഇലക്ട്രിക്കല്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം പാണ്ടിതാവളത്തുള്ള ശാസ്താഹോട്ടലിന് സമീപം അനധികൃത മൊബൈല്‍ ബാറ്ററി ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ച സ്ഥാപനത്തിന് എതിരേ നടപടി സ്വീകരിച്ചിരുന്നു. അയ്യപ്പഭക്തരുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി കൂടുതല്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.

Read More