ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ :വിപുലമായ ആഘോഷ പരിപാടികള്‍

  konnivartha.com; ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ (1925-2025) ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയുമായി സഹകരിച്ച് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 7 ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ 550 ലധികം ജില്ലകളിലുടനീളം സമാന്തര പരിപാടികളും നടക്കും. ഇന്ത്യയുടെ സമ്പന്നമായ ഹോക്കി പൈതൃകത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ഈ നിര്‍ണായക പരിപാടിയില്‍ രാജ്യത്തിന് യശസ്സ് സമ്മാനിച്ച ഇതിഹാസ താരങ്ങളെ ആദരിക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഈ കായികരംഗത്തിന്റെ സ്ഥിരോത്സാഹത്തെ ആഘോഷിക്കുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ രാവിലെ എട്ടരയ്ക്ക് ആരംഭിക്കും, ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ യാത്രയുടെ സത്ത ഉള്‍ക്കൊള്ളുന്ന പ്രത്യേക പരിപാടികളുടെ ഒരു പരമ്പര തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഇന്ത്യ…

Read More

India defeated South Africa by 52 runs to clinch their maiden Women’s World Cup title, in Navi Mumbai on Sunday

India defeated South Africa by 52 runs to clinch their maiden Women’s World Cup title, in Navi Mumbai on Sunday. Chasing 299 runs, South Africa were bowled out for 246 in 45.3 overs, as Deepti Sharma took a five-wicket haul. Shafali Verma was also key for India, smacking 87 off 78 balls and also taking two wickets! Laura Wolvaardt was left shellshocked, falling to Deepti for 101 during the run chase.

Read More

ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

  konnivartha.com; ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. Narendra Modi (Prime Minister of India):   A spectacular win by the Indian team in the ICC Women’s Cricket World Cup 2025 Finals. Their performance in the final was marked by great skill and confidence. The team showed exceptional teamwork and tenacity throughout the tournament. Congratulations to our players. This historic win will motivate future champions to take up sports.  

Read More

കേരളം മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ :117.5 പവൻ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക് കൈമാറി

  കായിക ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി കായികമേളയിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും അടുത്ത സ്‌കൂൾ കായികമേള കണ്ണൂരിൽ 20,000 വിദ്യാർത്ഥികളെ ഉൾചേർത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്‌കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയ്ക്കും ഇത്ര ഗംഭീരമായ രീതിയിൽ മേള സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും നന്ദി അറിയിക്കുന്നതായും ഗവർണർ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ. ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ എന്ന് പറഞ്ഞ ഗവർണർ സംസ്ഥാന…

Read More

മൈലപ്രക്ക് കളിച്ചുയരാന്‍ സ്വന്തം ‘വോളിബോള്‍ ടര്‍ഫ് കോര്‍ട്ട്’

  konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്. ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക്…

Read More

സ്‌കൂൾ കായികോത്സവം: ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയം

  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഗൾഫ് മേഖലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് ശ്രദ്ധേയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് കേരള സംസ്ഥാന സ്‌കൂൾ കായികമേള. കായികോത്സവത്തിന് ആഗോളശ്രദ്ധ ലഭിക്കുന്നതിന് ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടുതൽ സഹായകമാകും. സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഗൾഫ് മേഖലയിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികളെ കെ ടി ഡി സി ചൈത്രം ഹോട്ടലിൽ സ്വീകരിച്ചശേഷം അവരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻവർഷത്തെ പോലെ ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയും ഒളിമ്പിക്‌സ് മാതൃകയിലാണ് നടത്തുന്നത്. ഇത്തവണ 22,000 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിയുള്ള 2500 ഓളം കുട്ടികളും സാധാരണ കുട്ടികളോടൊപ്പം മേളയിൽ പങ്കെടുക്കുന്നു എന്നത് ഈ മേളയുടെ പ്രധാന സവിശേഷതയാണ്. പ്രതിഭകളെ സൃഷ്ടിക്കുന്നത് അവസരങ്ങളാണ് എന്ന കാഴ്ചപ്പാടിലാണ് ഒളിമ്പിക്‌സ് മാതൃകയിൽ മേള…

Read More

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് പ്രൗഡോജ്വല തുടക്കം

  konnivartha.com; തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ ഏഴു ദിനങ്ങൾ. 67ാമത് സംസ്ഥാന സ്‌കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും…

Read More

സംസ്ഥാന സ്കൂൾ കായികമേള:ആദ്യസംഘം കായികതാരങ്ങൾ എത്തി

  konnivartha.com: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത് .വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മധുരം നല്‍കി കായികതാരങ്ങളെ വരവേറ്റു . സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.ഏറനാട് എക്സ്പ്രസ്സില്‍  തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ആദ്യബാച്ച് കായിക താരങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി .   ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്.   യു എ ഇ യിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആദ്യ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് ഇവിടെ നിന്നുള്ള പെൺകുട്ടികൾ…

Read More

കായിക കേരളത്തിന് ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ

  konnivartha.com: ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്. നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു. പാലാ മുനിസിപ്പൽ സ്റ്റേഡിയം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് നേരത്തെ സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നത്. പ്രീതികുളങ്ങര സ്കൂൾ, കോഴിക്കോട് മേപ്പയൂർ, പത്തനംതിട്ട കൊടുമൺ ഇ എം എസ് സ്റ്റേഡിയം, നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, മലപ്പുറം എടപ്പാൾ ജി എച്ച് എസ് എസ്, വയനാട് ജില്ലാ സ്റ്റേഡിയം, തൃത്താല…

Read More

സ്കൂള്‍ കായിക മേള /വാര്‍ത്തകള്‍ /വിശേഷങ്ങള്‍( 20/10/2025 )

  കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബർ 21 മുതൽ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.…

Read More