കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

  കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവിന് സ്വര്‍ണം നേടി. സ്വർണ നേട്ടം ഗെയിംസിൽ റെക്കോർഡോടെയാണ്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്‍റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

Read More

ഇന്നുമുതൽ കോമൺവെൽത്ത് ഗെയിംസ്

  കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ് ഇനത്തിൽ സെമിഫൈനൽ പോരിനിറങ്ങും.   കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ബോക്സിംഗിൽ ഇന്ന് ശിവ് ഥാപ്പെ ഇറങ്ങും. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ഥാപ്പെ. മിക്സഡ് ബാഡ്മിൻ്റണിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. വനിതാ ഹോക്കിയിൽ ഘാന ഇന്ത്യയുടെ എതിരാളികളാവും. ഇരു മത്സരങ്ങളിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വര്‍ണാഭമായ തുടക്കമാണ് ലഭിച്ചത്.   മാർച്ച് പാസ്റ്റിൽ ബാഡ്മിൻ്റൺ താരം പി.വി.സിന്ധുവും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ചേർന്നാണ് ഇന്ത്യൻ പതാകയേന്തിയത്. 215 പേരടങ്ങുന്ന ഇന്ത്യന്‍…

Read More

ഇന്ത്യയുടെ പി.വി. സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യൻ

  ഇന്ത്യയുടെ പി.വി. സിന്ധുവിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ചൈനയുടെ വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 21-9, 11-21, 21-15. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്.ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സൈന നേവാളിന് ശേഷം സിങ്കപ്പുര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി…

Read More

കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്

കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിച്ചു,ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’   എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങള്‍’- നരേന്ദ്രമോദി കുറിച്ചു.   പി.ഉഷയ്ക്കും സംഗീതസംവിധായകനായ ഇളയരാജയ്ക്കും പുറമേ തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവര്‍ക്കും നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവര്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത് The remarkable PT Usha Ji is an inspiration for every Indian. Her accomplishments in sports are widely known but…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

  konnivartha.com/ പത്തനംതിട്ട : ലോക ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരാഴ്ചത്തെ പരിപാടികൾ സമാപിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി  സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടന്നു. ഫൈനലിൽ കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ് എസ് & എച്ച് എസ് വിജയികളായി. ജി എച്ച് എസ് എസ് തേങ്ങമം റണ്ണർ അപ്പ്‌ ആയി. വിജയികൾക്ക് ജില്ലാ പോലീസ് മേധാവി സ്വപ്പിൽ മധുകർ മഹാജൻ IPS ട്രോഫി വിതരണം ചെയ്തു.   എക്സൈസ് വിമുക്തി മിഷൻ പദ്ധതിയും എസ് പി സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തിയത്. വൈകിട്ട് നാലു മണിക്ക് നടന്ന സമാപന സമ്മേളനത്തിന്റെ ഉത്ഘാടനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.…

Read More

ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ

Congratulations are in order for former India International, IM Vijayan on earning the degree of Doctor of Sports from the Northern State Medical University – Arkhangelsk, Russia. konnivartha.com : റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയൻ.1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയൻ. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിരുന്നു.പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്‌ബോൾ ടീമിൽ ഐ.എം വിജയൻ അംഗമാകുന്നത്. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം…

Read More

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് സ്വർണം

  വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയുടെ ജയം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി. തായ്‌ലൻഡിന്റെ ബോക്‌സർ ജിത്‌പോങ് ജുതാമസിനെ 5-0ന് പരാജയപ്പെടുത്തിയാണ് 25-കാരിയായ നിഖാത് സ്വർണം നേടിയത്. സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്. ആറ് തവണ ലോക ചാമ്പ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ബോക്സർമാർ.

Read More

10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്‌മാന്‍ 10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു konnivartha.com : കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.   പതിനാല് ജില്ലകളിലെയും സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി തുക അനുവദിച്ചിട്ടുണ്ട്. ഇതില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് അടൂരിലെ സ്റ്റേഡിയമാണ്. ജില്ലാതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും പരിശീലനവും നല്‍കുകയാണ് ലക്ഷ്യം.     ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും അത്‌ലറ്റ് ഫെഡറഷനുമായി യോജിച്ചു കൊണ്ട് അത് ലറ്റ് പരിശീലനം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രൈമറി…

Read More

പത്തനംതിട്ട കെ.കെ. നായർ ജില്ല സ്റ്റേഡിയം നാഥനില്ലാ കളരി : സലിം പി. ചാക്കോ

  പത്തനംതിട്ട : സ്റ്റേഡിയങ്ങൾ കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു എന്ന സംസ്ഥാന സർക്കാർ നിയമം നിലനിൽക്കെയാണ് സംസ്ഥാന സർക്കാരിൻ്റെ വാർഷിക പരിപാടികൾക്കായി പത്തനംതിട്ടകെ.കെ. നായർ ജില്ല സ്റ്റേഡിയം ഉപയോഗിക്കുന്നതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് സലിം പി. ചാക്കോ ആരോപിച്ചു. പത്തനംതിട്ട നഗരസഭ, ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് ഈ വിവരം അറിവുള്ളതാണ്.ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് ഇരുകൂട്ടരുംസ്വീകരിച്ചിരിക്കുന്നത് . ഈ തീരുമാനം മറച്ച് വെച്ചാണ് അനുവാദം നൽകിയിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നു. കോറോണ വന്നതുമുലം കായികരംഗം കഴിഞ്ഞ മൂന്ന് വർഷമായി സജീവമല്ല. ഇപ്പോൾ കോറോണയുടെ ശമനം മൂലം ഈ അവധികാലം കായികരംഗം സജീവമാകേണ്ട സമയത്താണ് ജില്ല സ്റ്റേഡിയത്തിൻ്റെ ഈ ദുർഗതി. സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങൾക്ക് അവധിക്കാല പരീശിലനങ്ങൾ നടക്കേണ്ട സമയത്താണ് സ്റ്റേഡിയം മുഴുവനായി സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങൾക്കായി വിട്ട് കൊടുത്തിരിക്കുന്നത്.…

Read More

സന്തോഷം ഇങ്ങ് എടുത്തു കേരളം

konnivartha.com ; കേരളത്തിന് സന്തോഷം .ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം കിരീടം.സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.   സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍ രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ…

Read More