‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍ konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…

Read More

സംസ്ഥാന സ്‌കൂൾ കായിക മേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ഇന്ന് ആരംഭിക്കും

    konnivartha.com; 67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര (ഒക്ടോബർ 16) രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

Read More

കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം

  konnivartha.com; സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ.സ്കൂളുകൾ/ക്ലബ്ബുകൾ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ www.sportskerala.org aga വെബ്സൈറ്റിൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്കൂളുകൾ/ക്ലബ്ബുകൾ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ ഒക്ടോബർ 31 ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.

Read More

സംസ്ഥാന സ്‌കൂൾ കായികമേള 21 മുതൽ; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ

  സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്‌കൂൾ ഒളിമ്പിക്‌സിന്റെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു. മുൻ വർഷത്തെ പോലെ തന്നെ ‘സംസ്ഥാന സ്‌കൂൾ കായിക മേള 2025’ ഒളിമ്പിക്‌സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024-ൽ ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ മേള സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ…

Read More

ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു

  ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം .അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഹീറോകള്‍. Tilak Varma The Hero As India Beat Pakistan In Thriller To Clinch Asia Cup 2025 Tilak Varma saved his best for the last and played the innings of…

Read More

ഏഷ്യാകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ ഫൈനൽ:28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം

  ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.

Read More

സംസ്ഥാന സ്‌കൂൾ കായിക മേള: സംഘാടക സമിതി ഓഫീസ് തുറന്നു

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിറവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്‌കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താൽപര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തോൽക്കാൻ കൂടി പഠിക്കുകയാണ്. തോൽവിയിൽ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു കേരള സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജില്ലകൾ…

Read More

2026-ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി

  മെഡൽ നേടാൻ യഥാർത്ഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമേ ബഹുകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിഗണിക്കൂ എന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, സുതാര്യവും നീതിയുക്തവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി 2026-ലെ ഏഷ്യൻ ഗെയിംസിലും മറ്റ് ബഹു-കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള കായികതാരങ്ങളുടേയും ടീമുകളുടേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി. ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺ‌വെൽത്ത് യൂത്ത് ഗെയിംസ് തുടങ്ങിയ ബഹു-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. അളക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ് ഒഴികെയുള്ള മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ, ടീമുകൾ എന്നിവയുടെ പങ്കാളിത്തം അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ…

Read More

ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം : ടീം ഇന്ത്യയുടെ വിജയം

  പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ ക്രിക്കറ്റില്‍ തകർത്തു.പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടെത്തി .ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്.ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി

Read More

ഇന്റർ കപ്പ്‌ ചര്‍ച്ച്  പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരം നടത്തി

konnivartha.com: ഇന്റർ കപ്പ്‌ ചര്‍ച്ച്  പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരം നടത്തി.  പ്രശസ്ത അസ്ഥിരോഗ വിദഗ്ദൻ ഡോക്ടർ ജെറി മാത്യു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു

Read More