ജില്ലാ പഞ്ചായത്ത്‌ കോന്നി ഡിവിഷന്‍

  കോന്നി പഞ്ചായത്തിലെ 10 വാർഡും ,കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡും, അരുവാപ്പുലം പഞ്ചായത്തിലെ 11 വാർഡും, പ്രമാടം പഞ്ചായത്തിലെ 3 വാർഡും ചേരുന്നതാണ് കോന്നി ജില്ലാ ഡിവിഷന്‍ . കാര്‍ഷിക മേഖലയായ കോന്നിയില്‍ പ്രവാസികള്‍ ഏറെ തിങ്ങി പാര്‍ക്കുന്നു . തോട്ടം മേഖലയായ കല്ലേലി ,രാജഗിരി എന്നിവിടെ ഉള്ള വോട്ടുകള്‍ നിര്‍ണ്ണായകമാണ് . 15 വർഷമായി യുഡിഎഫ് പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ ജയിച്ചിരുന്നത് . ഈ സീറ്റ് പിടിച്ചെടുക്കുവാന്‍ എല്‍ ഡി എഫ് ഇക്കുറി ഇറക്കിയത് കോന്നിയൂര്‍ പി കെ എന്ന പൊതു പ്രവര്‍ത്തകനെയാണ് .കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ് . ഡിസിസി ജനറൽ സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോള്‍ കോന്നിയിലെ ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കം മൂലം യു ഡി…

Read More

കോന്നി പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥികള്‍

  1 : മണിയൻപാറ : ദീനാമ്മ റോയി(കോൺ.), രാജശേഖരൻ നായർ (സി.പി.എം.), സി.എസ്.സോമൻപിള്ള (ബി.ജെ.പി.). 2 : കിഴക്കുപുറം : തോമസ് കാലായിൽ (കോൺ.), എം.പി. ദിലീപ് കുമാർ(ബി.ജെ.പി.), ടി.പി. ജോഷ്വ (സി.പി.ഐ.), ഷീജ ഏബ്രഹാം (സ്വത.) 3. ചെങ്ങറ: ആനന്ദവല്ലി (സ്വത.), എലിസബത്ത് ചെറിയാൻ (കോൺഗ്രസ്), ജോയിസ് ഏബ്രഹാം (സി.പി.ഐ.), സിജി ബാബു(സ്വത.) 4. അട്ടച്ചാക്കൽ: തുളസി മോഹൻ (സി.പി.എം.), എം. ശ്രീജ(ബി.ജെ.പി.), ജി. ഷീജ(കോൺ) 5. കൈതക്കുന്ന്: ജോസഫ് വി.വി.(കോൺഗ്രസ്), ബെന്നി വർഗ്ഗീസ്(സി.പി.ഐ.), റോജി ബേബി (കോൺ.), വത്സലൻ കെ.ആർ. (ബി.ജെ.പി.) 6. അതുമ്പുംകുളം:ആർ. രഞ്ചു(കോൺ.), ശ്യാമ സുമേഷ് (സ്വത.), സരിത (ബി.ജെ.പി.) 7. കൊന്നപ്പാറ: അമല സി. ഗോപാൽ(സ്വത.), കെ.എൽ.സുലേഖ(ബി.ജെ.പി.), പുഷ്പ ഉത്തമൻ(സ്വത.), റോസമ്മ വർഗ്ഗീസ് കുത്തുകല്ലുങ്കൽ(സ്വത.), സിനി തോമസ് (സ്വത.), സുജ ഈപ്പൻ(കേരള കോൺ. ജെ). 8. പയ്യനാമൺ: അജിത…

Read More

ശബരിമല തീര്‍ഥാടനം: സുരക്ഷിതമായി മല കയറാം;കോവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം

  കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ കോവിഡ് ടെസ്റ്റിനുളള വിസ്‌ക് (വാക്കിംഗ് സ്‌ക്രീനിംഗ് കിയോസ്‌ക്) സൗകര്യം ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് വിസ്‌കുകളില്‍ നടത്തുന്നത്. 20 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാരിന്റെ ഒരു വിസ്‌കും മൂന്നു സ്വകാര്യ വിസ്‌കുകളുമാണ് നിലയ്ക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ വിസ്‌കില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും പരിശോധനയുണ്ട്. നിലയ്ക്കലെ മൂന്ന് സ്വകാര്യ വിസ്‌കും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് നിരക്ക്.…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്,പുതുവത്സരാഘോഷം:സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിപ്പ്

  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവത്സരാഘോഷം 2020-21 നോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും ഉപയോഗവും വര്‍ധിപ്പിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നവംബര്‍ 25 മുതല്‍ 2021 ജനുവരി 2 വരെ ജാഗ്രതാ കാലയളവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് മൂന്നു സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ രൂപീകരിച്ചിട്ടുള്ളതും പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിതിനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ മദ്യ ഉല്പാദന…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യമാണ്

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യമാണ് Konni block panchayath Konni block panchayath Konni Block

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രത്യേക ടീമിനെ നിയോഗിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു

  തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് എ.യു സുനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക ടീം പ്രവര്‍ത്തിക്കുക. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എ.സന്തോഷ്‌കുമാര്‍ ജില്ലാ നോഡല്‍ ഓഫീസറാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പോലീസ് ഇലക്ഷന്‍ സെല്‍ രൂപവത്കരിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ് ഉള്‍പ്പെടെയുള്ളവര്‍ സെല്ലില്‍ അംഗങ്ങളാണ്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സെല്ലില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ സമാപിക്കുന്നവരെയുള്ള ഉപയോഗത്തിന് ഒരു ജീപ്പും ഒരു മോട്ടോര്‍ സൈക്കിളും അനുവദിച്ചിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുമായി ബന്ധപ്പെട്ടാവും പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ 04682222927. കുറ്റകൃത്യങ്ങള്‍ കര്‍ശനമായി തടയും തദ്ദേശ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്:വ്യാജ, അശ്ലീല പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കും

  തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുമുള്ള പരാമര്‍ശത്തോടെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എസ് എച്ച് ഒ മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകപ്രചാരണത്തിന് ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തി. ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ 66, 66(സി), 67, 67(എ), കൂടാതെ 120(ഒ) കേരള പോലീസ് ആക്ട് പ്രകാരവും, ഇന്ത്യന്‍ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ പൊതുജനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷന്‍ മുഖാന്തിരം ബോധവത്കരണത്തിനാവശ്യമായ…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തിലാണ് ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഓഫീസറുമായ കെ.ആര്‍. അനൂപാണ് ജില്ലയില്‍ ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വറായി(പൊതുനിരീക്ഷകന്‍) ചുമതലയേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ ഒബ്‌സര്‍വറെ അറിയിക്കാം. പ്രധാന ഒബ്‌സര്‍വര്‍ക്കൊപ്പം രണ്ട് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും(ചെലവ് നിരീക്ഷകര്‍) ചുമതലയേറ്റു. മൂന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരാകും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി എന്‍.ഗോപകുമാര്‍, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി എം. അനില്‍ കുമാര്‍ എന്നിവരാണ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായി നിലവില്‍ ചുമതലയേറ്റിട്ടുള്ളത്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്ക് പരിധി, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ജോലികള്‍ കൃത്യമായി ചെയ്യണം: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ പുതുതായി ചുമതലയേറ്റ പൊതു നിരീക്ഷകന്‍ കെ.ആര്‍ അനൂപ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ എന്‍.ഗോപകുമാര്‍, എം.അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി. തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും അവരില്‍ നിക്ഷിപ്തമായ ജോലികള്‍ കൃതമായി നിരവഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ അതത് മേഖലകളിലെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. ജില്ലയില്‍ 10,78,578 വോട്ടര്‍മാരാണുള്ളത്. ഒരു ഭിന്നലിംഗ വോട്ടറും ജില്ലയിലുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1326 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റിയില്‍ 133 പോളിംഗ് ബൂത്തുകളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റും 5133 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റിയിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റും 178 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍

  തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍. 819 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്-50(5). കവിയൂര്‍-55(6). കൊറ്റനാട്-45(17) . കല്ലൂപ്പാറ-49(6). കോട്ടാങ്ങല്‍-48(17) . കുന്നന്താനം-50(10). മല്ലപ്പള്ളി-49(6) . കടപ്ര-63(4) . കുറ്റൂര്‍-48(10) . നിരണം-53(5) . നെടുമ്പ്രം-44(10) . പെരിങ്ങര- 64(9). അയിരൂര്‍-58(91) . ഇരവിപേരൂര്‍-75(20). കോയിപ്രം-76(8) . തോട്ടപ്പുഴശേരി-51(17) . എഴുമറ്റൂര്‍-53(12) . പുറമറ്റം-41(6). ഓമല്ലൂര്‍-44 (18). ചെന്നീര്‍ക്കര-48 (14). ഇലന്തൂര്‍-46 (16). ചെറുകോല്‍-44 (4). കോഴഞ്ചേരി- 61(6). മല്ലപ്പുഴശേരി-46 (16). നാരങ്ങാനം- 49(8). റാന്നി പഴവങ്ങാടി- 51(17). റാന്നി-42(17). റാന്നി അങ്ങാടി-37 (3). റാന്നി പെരുനാട്-51 (5). വടശേരിക്കര-59 (19). ചിറ്റാര്‍-45 (15). സീതത്തോട്-42(14). നാറാണംമൂഴി-54(10). വെച്ചൂച്ചിറ-46(9). കോന്നി-62 (28). അരുവാപ്പുലം-53(26). പ്രമാടം- 63(38). മൈലപ്ര-…

Read More