തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പത്തനംതിട്ട ജില്ലയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. അതത് പ്രദേശങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ചിഹ്നം അനുവദിക്കുന്നത്. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചത്. അസിസ്റ്റന്‍ഡ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ലോ ഓഫീസര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിഹ്നം അനുവദിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുള്ളത് 60 സ്ഥാനാര്‍ഥികളാണ്.
Read Moreവിഭാഗം: Uncategorized
പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു final list dist.panchayath pta (1)
Read Moreസ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് “കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ “പ്രസിദ്ധീകരിച്ചു
തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപാലിറ്റി, ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് “കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ “പ്രസിദ്ധീകരിച്ചു nomination 23-11-20
Read More“ഞാന്‍ സ്ഥാനാര്‍ഥി” സ്ഥാനാര്‍ഥികള്‍ ,ചുമതലപ്പെട്ടവര്‍ വിളിക്കുക നാളെ മുതല്‍ തുടങ്ങുന്നു .(24/11/2020 )
“ഞാന്‍ സ്ഥാനാര്‍ഥി” സ്ഥാനാര്‍ഥികള്‍ ,ചുമതലപ്പെട്ടവര്‍ വിളിക്കുക നാളെ മുതല്‍ തുടങ്ങുന്നു .(24/11/2020 ) തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെയും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി ” താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം” മില്‍ ബന്ധപ്പെടുക https://www.konnivartha.com/ phone : 6238 582 569 , (വാട്സ് ആപ്പ് ) email: [email protected] www.facebook.com/www.konnivartha whatsapp.com/HQkKbcO9VaS9x0bY3xIJs7 telegram : https://t.me/konnyvartha Tweets by konni_vartha www.instagram.com/konni.vartha/
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 പേര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 3 പത്രികകള്‍ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളില്‍ 76 പേരാണുണ്ടായിരുന്നത്. അതില്‍ 16 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് അന്തിമ പട്ടികയില്‍ 60 സ്ഥാനാര്‍ഥികളായത്. ജില്ലാ പഞ്ചായത്തിലേക്ക് കൂടുല്‍ പേര്‍ മത്സരിക്കുന്നത് റാന്നി ഡിവിഷനിലേക്ക് ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുല്‍ പേര്‍ മത്സരരംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാര്‍, മലയാലപ്പുഴ, കൊടുമണ്‍, പള്ളിക്കല്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂര്‍, കോയിപ്രം…
Read Moreഎല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്തു. കോവിഡുമൂലം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്ന പണം അധികമായി നല്‍കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.
Read Moreകലഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും യോഗത്തില്‍ എത്തിച്ചേരണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം നാളെ (24) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. ഒന്നു മുതല്‍ 10 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ യോഗം രാവിലെ 10 നും 11 മുതല്‍ 20 വരെ വാര്‍ഡുകളിലെ രാവിലെ 10.30 നും ആരംഭിക്കും. കോവിഡ് -19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് എല്ലാ സ്ഥാനാര്‍ഥികളും നിശ്ചിത സമയത്തു തന്നെ പങ്കെടുക്കണമെന്ന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വരണാധികാരി അറിയിച്ചു.
Read Moreഎസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടും
#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് നവംബർ 22 ഞായറാഴ്ച തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്.ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നാണ് സന്ദേശം
Read Moreതദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു . തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടന പത്രിക പുറത്തിറക്കി.പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളുമെന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്ന് പ്രകടന പത്രിക കുറ്റപ്പെടുത്തി .
Read Moreജില്ലാപഞ്ചായത്തില്‍ 144 സാധുവായ നാമനിര്‍ദേശ പത്രികകള്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: 144, 3, 76. മുനിസിപ്പാലിറ്റികളില്‍ സാധുവായ 1234 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 1234 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 16 പത്രികകള്‍ തള്ളി. 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്. മുനിസിപ്പാലിറ്റി- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: അടൂര്‍- 240, 1, 111. പത്തനംതിട്ട- 310, 14, 147. തിരുവല്ല- 370, നില്‍, 186. പന്തളം- 314, 1, 183. ബ്ലോക്ക് പഞ്ചായത്തുകളില്‍ സാധുവായ 638 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍…
Read More