konnivartha.com: പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ ഇന്ന് യാഗാഗ്നി അണക്കും. ഇന്ന് ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് ഇന്ന് യാഗശാല യജ്ഞശിഷാശിനമാകും. യാഗകർമ്മങ്ങളെ അഗ്നി ഏറ്റുവാങ്ങി വിഭുതി ഭൂമി ആഹരിക്കും. ഇന്ദ്രൻ സ്വതന്ത്രനാകും. ജീവജാലങ്ങൾ സന്തുഷ്ടരാകും. സസ്യജാലങ്ങൾ പുഷ്പിച്ച കായ് ഫലം ഇരട്ടിപ്പിക്കും. പറവകൾക്കും, മൃഗങ്ങൾക്കും സമൃദ്ധാഹാരം ലഭിക്കും. മനുഷ്യർക്ക് സമ്പത്തും ആരോഗ്യവും ജ്ഞാനവും വർദ്ധിക്കും. ഡോക്ടർ ഗണേഷ് ജോഗലേക്കറിൻ്റെ നേതൃത്വത്തിൽ പണ്ഡിത ശ്രേഷ്ടൻമാരും വനിതകളും കുട്ടികളുമുൾപ്പടെ 41 വൈദികരാണ് രാപകൽ ഭേദിച്ച് അതിരാത്രം സാധ്യമാക്കിയത്. യാഗ യജമാനനായ കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ സെൻ്റർ ഡയറക്ടർ കൈതപ്രം സ്വദേശി കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയും, പത്നിയും സംസ്കൃത അദ്ധ്യാപികയുമായ ഉഷ പത്തനാടിയും 10 ദിനരാത്രങ്ങൾക്ക് ശേഷം ആദ്യ സ്നാനം നടത്തുന്നതോടെ യാഗ കർമങ്ങൾ പൂർണമായവസാനിക്കും. യാഗ കാരണവർ…
Read Moreവിഭാഗം: Uncategorized
പത്തനംതിട്ട ലോക സഭ : പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു
konnivartha.com: 2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 6 ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കണ്ട്രോള് യൂണിറ്റുകളുമാണുള്ളത്. മണ്ഡലം തിരിച്ച് വിവിപാറ്റ്, ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റുകളുടെ എണ്ണം. തിരുവല്ല – 270, 249, 249 റാന്നി – 262, 242, 242 ആറന്മുള – 319, 295, 295 കോന്നി – 275,…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് ( 27/03/2024 )
കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുജനങ്ങൾക്ക് 2023-24 വർഷത്തെ കെട്ടിട നികുതി അടക്കുന്നതിനുള്ള സൌകര്യാർത്ഥം 28-03-2024 (വ്യാഴം), 29-03-2024 (വെള്ളി), 31-03-2024 (ഞായർ) എന്നീ അവധി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read Moreവനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു
konnivartha.com: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന് നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു. 75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍ കുഴിക്കുന്ന തൊഴില്‍ തുടര്‍ന്ന് വരുന്ന കുഞ്ഞുപെണ്ണ്, അഫ്ര റീഗല്‍ ഫുഡ്സ് സംരഭക അഫ്ര ജബ്ബാര്‍, സ്നേഹപച്ച എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണ്‍വീനര്‍ രേഖ സ്നേഹപച്ച, ഏഴംകുളം പൗര്‍ണമി അയക്കൂട്ട അംഗം രാധിക സന്തോഷ്, കല്ലൂപ്പാറ ജ്യോതിസ് കുടുംബശ്രീ അംഗം ശാന്തമ്മ സുകുമാരന്‍, ഓമല്ലൂര്‍ ഉപാസന അയല്‍ക്കൂട്ട അംഗം ഉഷ, ഷാരോണ്‍ ഫുഡ്സ് സംരംഭക അന്നമ്മ…
Read Moreകര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി
konnivartha.com:പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലുടെ ബിജെപി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് ആണ് ശ്യാമിനെ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന-ജില്ലാ നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പി.സിക്ക് സീറ്റ് ലഭിക്കില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞ് ശ്യാം രണ്ടു ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ പി.സിയെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് തടസമെന്തെന്നായിരുന്നു ശ്യാം ജോര്‍ജിന്റെ പടകം സഹിതം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശ്യാം താന്‍ നേതൃത്വത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെ: ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന ജില്ലാ ചുമതലയിലിരുന്ന് വ്യക്തി പരമായ അഭിപ്രവയങ്ങള്‍…
Read Moreലോക സഭാ തെരഞ്ഞെടുപ്പ് 2024 : നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
2024 ലോക സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വം കൃത്യമായി പഠിച്ച് നടപ്പിലാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സി വിജില്‍, പോസ്റ്റ് ബാലറ്റ് ഫോര്‍ അബ്സന്റ് വോട്ടേഴ്സ്, മാന്‍പവര്‍ മാനേജ്മെന്റ്, എക്സ്പന്‍ഡീച്ചര്‍ മാനേജ്മെന്റ്, എംസിസി കംപ്ലെയ്ന്റ് റിഡ്രസല്‍ സെല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് എല്ലാ നോഡല്‍ ഓഫീസര്‍മാരും ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം ജി സുരേഷ് ബാബു, ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ പത്മചന്ദ്ര കുറുപ്പ്, ജില്ലാ ദുരന്ത നിവാരണവിഭാഗം ഡപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, നോഡല്‍ ഓഫീസര്‍മാര്‍…
Read Moreവാസ്തുശാസ്ത്രത്തെ കർഷകർക്കും ഉപയോഗപ്രദമാക്കണം : ഡോ .നിശാന്ത് തോപ്പിൽ
konnivartha.com: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷിക പ്രസിദ്ധീകരണമായ ‘കൃഷിജാഗരൺ ‘ നേതൃത്വത്തിൽ ‘കാർഷിക മേഖലയിൽ വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി” എന്ന വിഷയത്തെ ആധാരമാക്കി ഡൽഹിയിൽ ഏകദിന ശിൽപ്പശാല നടന്നു. കൃഷിജാഗരൺ മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ എം.സി.ഡൊമിനിക് ശിൽപ്പശാലഉദ്ഘാടനം ചെയ്തു .ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്തു ശാസ്ത്ര വിദഗ്ധനും തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) ഡൽഹിയിൽ നടന്ന ശില്‍പ്പ ശാലയ്ക്ക് നേതൃത്വം നൽകി .കാർഷിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട അമ്പതോളം പ്രതിനിധികൾ ശില്‍പ്പശാലയില്‍ പങ്കാളികളായി പഴഞ്ചൻ അന്ധവിശാസത്തിന്റെ ഭാഗമായി വാസ്തു ശാസ്ത്രത്തെ കാണുന്നതിന് പകരം ആധുനിക ശാസ്ത്ര വിഷയങ്ങൾക്കൊപ്പം ഊർജ്ജപ്രവാഹങ്ങളെയും, പഞ്ചഭൂതങ്ങളെയും ദിശകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൃഷിക്രമീകരണം തുടങ്ങിയ ശാസ്ത്രീയവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കർഷകന് പ്രയോജനപ്പെടും വിധം വാസ്തുശാസ്ത്രത്തെ…
Read Moreജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതിഷേധ സംഗമം നടന്നു
konnivartha.com: പത്തനംതിട്ട/ പുല്ലാട് : ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപിയുടെയും പുല്ലാട് പൗരസമിതിയുടെയും നേതൃത്വത്തിൽ പുല്ലാട് ജങ്ഷനിൽ പ്രതിഷേധ സംഗമം നടന്നു. പി സി ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഭരണാധികാരികളും കൂട്ട് നിൽക്കുന്നതിന്റെ ഉദാഹരണമാണ് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പിൽ കാണുന്നതെന്ന് പി സി ജോർജ് പറഞ്ഞു.ഇവിടുത്തെ എഡിജിപിയും റിട്ട. എസ്പിയും ഈ കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു. ഇവിടെ ജനകീയ വികാരമാണ് ഉയരേണ്ടത്. ഇവിടെ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്മ ഉണ്ടാകണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു ബിജെപി മണ്ഡലം പ്രസിഡന്റ് സിനു…
Read More2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ പ്രസക്ത ഭാഗങ്ങൾ(01/02/2024)
‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു: ഭാഗം എ സാമൂഹ്യ നീതി • ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നീ നാലു പ്രധാന ജാതികളുടെ ഉന്നമനത്തിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും. ‘ഗരീബ് കല്യാൺ, ദേശ് കാ കല്യാൺ’ • കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഗവണ്മെന്റ് സഹായിച്ചു. • പിഎം-ജൻ ധൻ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഗവണ്മെന്റിന് 2.7 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി. •…
Read Moreഎല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
konnivartha.com: നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആറന്മുള മണ്ഡലത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുള്ള ലാബില്‍ 32 ടെസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍ സൗകര്യങ്ങളും ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ളവയ്ക്കുള്ള ടെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു , ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read More