അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റി; വീണ്ടും എല്‍ ഡി എഫ്

  konnivartha.com: അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനലിൽ മത്സരിച്ച  സഹകരണ മുന്നണി സ്ഥാനാർഥികള്‍ക്ക് ഭൂരിപക്ഷം.എല്‍ ഡി എഫ് പാനല്‍ വിജയിച്ചു

Read More

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

  konnivartha.com: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെട്ടു. രാവിലെ ഏഴിനാണു തങ്ക അങ്കി ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി.സുന്ദരേശന്‍ , അഡ്വ.എ.അജികുമാര്‍ , ദേവസ്വം സെക്രട്ടറി ജി.ബൈജു, ദേവസ്വം കമ്മീഷണര്‍ സി.എന്‍. രാമന്‍, ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 28/11/2023)

ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം         പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു 2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം.  www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 28/11/2023)

  സന്നിധാനത്ത് അയ്യനെ കാണാൻ തിരക്കേറുന്നു മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51, 308 ഭക്തരാണ്. രാവിലെ ഒൻപതു മണി വരെ 18,308 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി മാത്രം ദര്‍ശനം നേടിയത് എഴുപത്തിനായിരം ഭക്തരാണ്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അത് മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്. പവിത്രം ശബരിമല യജ്ഞത്തില്‍ പൂങ്കാവനം ശുദ്ധം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍…

Read More

കേരളീയം വാര്‍ത്തകള്‍

കേരളീയത്തിൽ എല്ലാ പരിപാടികളിലുംപ്രവേശനം സൗജന്യം:മന്ത്രി വി.ശിവൻകുട്ടി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര konnivartha.com: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി.കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും.പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.   വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ…

Read More

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് :റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസത്തേക്ക് അവധിയെടുക്കരുത്

  സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിപ്പുമായി മന്ത്രി കെ രാജന്‍. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയാറെടുപ്പ് നടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് അവധികള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.(ഒക്ടോബര്‍ 16) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്  മഴ കനക്കാന്‍ സാധ്യത. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ…

Read More

നോര്‍ക്ക എന്‍.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുളള സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസും വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 70 പ്രവാസി സംരംഭകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി ,വിവിധ ബാങ്കുകള്‍ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംരംഭക വായ്പകള്‍ എന്നിവ സംബന്ധിച്ചും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി നല്‍കി. എന്‍എഫ്ബിസി യുടെ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍…

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത പൂര്‍ത്തിയായില്ല .അതിന് മുന്നേ കടിച്ച് പറിച്ച നിലയില്‍

  konnivartha.com : കോടികണക്കിന് രൂപ ചിലവഴിച്ചു കെ എസ് ഡി പി പുനര്‍ നിര്‍മ്മിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിനെ സംബന്ധിച്ച് പരാതികള്‍ ഒഴിഞ്ഞ   ദിവസം ഇല്ല . പല ഭാഗത്തും ഓടകള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയം എന്ന് നിരന്തരം പരാതി വന്നിട്ടും കെ എസ് ഡി പി പൊന്‍കുന്നം ഓഫീസ് അധികാരികള്‍ക്ക് അനക്കം ഇല്ല .ഇപ്പോള്‍ ഇതാ ടാറിംഗ് കഴിഞ്ഞ റോഡു കുഴിഞ്ഞു . ഇതാണോ നല്ല നിലവാരത്തില്‍ ഉള്ള നിര്‍മ്മാണം . കോന്നി കുമ്പഴ റോഡില്‍ ഇളകൊള്ളൂര്‍ ഐ റ്റി സി പടിയ്ക്ക് സമീപം ആണ് ഈ കുഴി . ഇതാണോ നിലവാരം ഉള്ള ടാറിംഗ് . കൃത്യമായി മെറ്റല്‍ ഇട്ടു ഉറപ്പിച്ചു എങ്കില്‍ ഇങ്ങനെ ഇളകില്ല . ഏതു പെരുമഴക്കാലം വന്നാലും . ഈ റോഡ്‌ പണിയുടെ തുടക്കം മുതല്‍ പരാതി മാത്രമായിരുന്നു .…

Read More

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം: ലോഗോ പ്രകാശനം നടന്നു

  konnivartha.com: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം പത്തനംതിട്ട ഭദ്രാസനത്തിന്റെ ഭദ്രാസന യുവജന സംഗമം എപ്പിക് ഒക്ടോബര്‍ 1ന് സീതത്തോട് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പ്രോഗ്രാമിമിന്‍റെ ലോഗോ പ്രകാശനം തണ്ണിത്തോട്ടിൽ വച്ച് നടത്തപ്പെട്ടു. സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീവര്‍ഗീസ് പാലമൂട്ടിൽ എം സി വൈ എ൦. ഭദ്രാസന ആനിമേറ്റ൪ സിസ്റ്റര്‍ ജോവാന്‍ എസ് ഐ സി നൽകി പ്രകാശനം ചെയ്തു.   മീറ്റിംഗിൽ ഫാ. ഫിലിപ്പോസ് ഒ. ഐ. സി., ഫാ. തോമസ് നെടു൦കുഴി, ഫാ. വർഗ്ഗീസ് തോമസ് ചാമക്കാലായിൽ, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ,  ജില്ലാ ഭാരവാഹികളായ നിബിൻ പി സാമുവൽ, ഡാനി എബി, സ്നേഹാ സാമുവേല്‍, കിരൺ പൊന്നച്ചൻ, ജിറ്റി കെ ഏബ്രഹാം, സുബിൻ തോമസ്, ലിനു വി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.ലോഗോ രൂപകൽപ്പന ലിനു വി ഡേവിഡ് നിര്‍വ്വഹിച്ചു

Read More

എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

  konnivartha.com/വാഷിംഗ്‌ടൺ ഡി.സി: വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുദേവ ജയന്തിയും, ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ പ്രസിദ്ധമായ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ, സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം, കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര, മറ്റു കലാപരിപാടികൾ, ഓണക്കളികൾ, എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. വെർജിനിയ, മേരിലാൻഡ്, വാഷിംഗ്‌ടൺ ഡിസി പ്രദേശങ്ങളിലെ എല്ലാ ശ്രീനാരായണ കുടുംബാംഗങ്ങളും, വിവിധ സംഘടനാ ഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. SNMC…

Read More