മാലിന്യ നിര്‍മാര്‍ജനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണം : മന്ത്രി വീണാ ജോര്‍ജ്

മാലിന്യ നിര്‍മാര്‍ജനത്തിനും സമ്പൂര്‍ണ ശുചിത്യത്തിനുംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ പ്രോജക്ടുകളുടെ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ... Read more »

ഡാം മാനേജ്മെന്റ് ശാസ്ത്രീയമായ ഇടപെടലിലൂടെ കൃത്യമായി ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാര്‍: ജില്ലാ കളക്ടര്‍

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണെന്നും ശാസ്ത്രീയമായ ഇടപെടലിലൂടെ ഡാം മാനേജ്മന്റ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാറാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം... Read more »

അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉദ്ഘാടനം ചെയ്യും: ഡെപ്യൂട്ടി സ്പീക്കര്‍

  അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരിന്റെ മുഖഛായ മാറ്റി കെട്ടിലും മട്ടിലും പുതുമ നല്‍കി അടൂര്‍ ശ്രീമൂലം... Read more »

ഐരവൺ പാലത്തിന്‍റെ   സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

  konnivartha.com :  അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ  സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതായി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി   അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയിരിക്കുന്നത്. ജൂലൈ മാസത്തിൽ നടപടികൾ പൂർത്തിയാക്കി ആഗസ്റ്റിൽ  പണികൾ തുടങ്ങാനാണ് തീരുമാനം.  12.25 കോടി രൂപയുടെ... Read more »

സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ര​വി​ന്ദ് (23) മരണപ്പെട്ടു

  konnivartha.com: ക​ഞ്ചി​ക്കോ​ട് കൈ​ര​ളി സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ര​വി​ന്ദ് (23) ആ​ണ് മ​രി​ച്ച​ത്. ഓമല്ലൂര്‍ ഐമാലി നിവാസിയാണ് .ജോലിയ്ക്ക് കയറിയിട്ട് 23 ദിവസം മാത്രം .ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.... Read more »

ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം :മാസ്‌ക് വയ്ക്കുന്നത് അഭികാമ്യം

  konnivartha.com: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ... Read more »

കോന്നി എൽ.പി.സ്കൂളിലെ കുട്ടികൾ പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു

  konnivartha.com: വായന പക്ഷാചരണത്തിന്റെ ഭാഗമായി കോന്നി സർക്കാർ എൽ.പി.സ്കൂളിലെ കുട്ടികൾ കോന്നി പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു. എല്ലാ കുട്ടികളും ഒരു പുസ്തകം എടുത്ത് വായിക്കുകയും, വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ടും കേട്ടും മനസ്സിലാക്കുകയും ചെയ്തു.കുട്ടികളുടെ സംശയങ്ങൾക്ക് ലൈബ്രേറിയൻ മറുപടി നൽകി. സ്ക്കൂൾ... Read more »

സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഇഡി റെയ്ഡ്

  konnivartha.com : ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്ത് 12 ഇടങ്ങളിൽ പരിശോധന നടന്നു . വിദേശ കറൻസി മാറ്റി നൽകുന്ന... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ സിടി സ്‌കാന്‍ മെഷീന്‍റെ  ഉദ്ഘാടനം നടന്നു

konnivartha.com: കോന്നി മെഡിക്കല്‍ കോളജിനെ എത്രയും വേഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ സിടി സ്‌കാന്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വളരെ... Read more »

ചൊവ്വാഴ്ച കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തും : കെ എസ് യു

  konnivartha.com: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്.ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന... Read more »
error: Content is protected !!