ശക്തമായ നടപടി വേണം : ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

  konnivartha.com: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണം ജനാധിപത്യ ഇന്ത്യയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി. ഷാജന്‍ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ്…

Read More

അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ” നടത്തി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ”നടത്തി konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പഠിക്കുന്ന 200 കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി കലോത്സവം “ഇതളുകൾ”തട്ട SKVUP സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്സി കൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവ്വഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ,എന്‍ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ,ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗ്ഗീസ്, ശ്രീകല, സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് അങ്കണ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത എല്ലാ…

Read More

മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണ സമ്മാനമായി സ്കൂട്ടറുകൾ

  konnivartha.com/ അടൂർ: അഗതി- അനാഥ പരിചരണം നടത്തുന്ന അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണസമ്മാനമായി ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനിച്ചു. ചെറിയ ഹോണറേറിയം മാത്രം കൈപ്പറ്റി സേവനം ചെയ്യുന്ന ജീവനക്കാരുടെ സാമ്പത്തിക അവസ്ഥയെ പരിഗണിച്ചാണ് ഇത്തരമൊരു ദൗത്യം സ്ഥാപന മാനേജ്‌മെൻ്റ് കമ്മിറ്റി നടപ്പാക്കുവാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സ്വരുകൂട്ടി നീക്കിവച്ച തുകയുപയോഗിച്ച് ഡൗൺ പേയ്മെൻ്റ് അടക്കുകയും ബാക്കി തുക തവണ വ്യവസ്ഥയിൽ ലോണെടുത്ത് സ്ഥാപനത്തിൻ്റെ സഹായത്തോടെയും ജീവനക്കാരുടെ പങ്കാളിത്വത്തോടെയും അടച്ചു തീർക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ അഞ്ച് പേർക്കാണ് വാഹനം നല്കിയത്. വാഹനത്തിൻ്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫും ജില്ലാ സാമൂഹൃനീതി വകുപ്പ് ഓഫീസർ ജെ.ഷംല ബീഗം നിർവ്വഹിച്ചു. മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ ലീഗൽ അഡ്വൈസർ അഡ്വ മുജീബ് റഹ്മാൻ ആശംസകൾ അർപ്പിച്ചു. കേന്ദ്രം സെക്രട്ടറി…

Read More

കോന്നി മേഖലയില്‍ ചെറിയ ബഡ്ജറ്റില്‍ വീടുകള്‍ വില്‍പ്പനയ്ക്ക്

  കോന്നി മേഖലയില്‍ ചെറിയ ബഡ്ജറ്റില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം 17,18, 25 ലക്ഷം രൂപയ്ക്ക്  4 വീടുകള്‍ ph: 9847203166, 7902814380

Read More

കോന്നിയില്‍ വീട് വാടകയ്ക്ക്

എലിയറയ്ക്കലിന് സമീപം എല്ലാവിധ സൗകര്യങ്ങളുമുള്ള 2 ബെഡ്‌റൂം വീട് വാടകയ്ക്ക്‌ ☎️ 9847203166, 7902814380

Read More

മൻ കി ബാത്തിന്റെ’ 125-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

  എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഈ മഴക്കാലത്ത്, പ്രകൃതി ദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ വലിയ നാശനഷ്ടങ്ങൾ നാം കണ്ടു. വെള്ളപ്പൊക്കത്തിൽ വീടുകൾ നശിച്ചു, വയലുകൾ വെള്ളത്തിനടിയിലായി, കുടുംബങ്ങൾ തകർന്നു, പാലങ്ങളും റോഡുകളും ഒലിച്ചുപോയി, ആളുകളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഭാരതീയനെയും വേദനിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന നമ്മുടെയെല്ലാം തീരാവേദനയാണ്. പ്രതിസന്ധികൾ എവിടെയൊക്കെ വന്നുവോ, അവിടെയൊക്കെ നമ്മുടെ എൻ‌.ഡി‌.ആർ‌.എഫ്.-എസ്‌.ഡി.‌ആർ‌.എഫ്. ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ സേനകൾ, എല്ലാവരും ആളുകളെ രക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ചു. സൈനികർ സാങ്കേതികവിദ്യയുടെ സഹായവും സ്വീകരിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്നിഫർ ഡോഗുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ നിരവധി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഈ സമയത്ത്, ഹെലികോപ്റ്റർ വഴി ദുരിതാശ്വാസ വസ്തുക്കൾ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.   98.79 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. ശശി തരൂർ എം.പി., നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടർ അനുകുമാരി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/08/2025 )

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പൊലിസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി.…

Read More

പള്ളിക്കല്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ആയുഷ് കായകല്‍പ അവാര്‍ഡ്

  konnivartha.com: പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷനും കേരള ആയുഷ് കായകല്‍പ അവാര്‍ഡും ലഭിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച പുരസ്‌കാരദാനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഹോമിയോപ്പതിവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍, സ്‌റ്റേറ്റ് ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. രജികുമാര്‍ എന്നിവരടങ്ങിയ സംഘം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ആയുഷ് ഹോമിയോപ്പതിക് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം 2.0 മുഖേന ഒ.പി രജിസ്ട്രേഷന്‍, രോഗി പരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനമാണ് പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറി.   2024 ജനുവരി ഒന്ന് മുതല്‍ ക്യു ആര്‍ കോഡ് മുഖേന ഒപി രജിസ്ട്രേഷന്‍, ലാബ് പരിശോധന എന്നീ സേവനങ്ങള്‍ക്ക് ലഭ്യമാക്കി. ബി പിഎല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

Read More

കോന്നി കയര്‍ഫെഡ്ഷോറൂം : സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും

  konnivartha.com: പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ്ഷോറൂം അവധിദിനങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്‍ത്തിക്കും. മെത്തയ്ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയു ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവനും 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും. സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍.സി 3 ഡോര്‍മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്‍ഡ്, ഓര്‍ത്തോലെക്സ് മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. ഡബിള്‍ കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍…

Read More