കോന്നി കയര്‍ഫെഡ്ഷോറൂം : സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും

  konnivartha.com: പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ്ഷോറൂം അവധിദിനങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്‍ത്തിക്കും. മെത്തയ്ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയു ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവനും 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും. സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍.സി 3 ഡോര്‍മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്‍ഡ്, ഓര്‍ത്തോലെക്സ് മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. ഡബിള്‍ കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍…

Read More

ഇ സമൃദ്ധ’ ക്ഷീരകര്‍ഷകര്‍ക്ക് സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി

konnivartha.com: മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡാണ് ലഭ്യമാക്കുന്നത്. പശുക്കള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുവനാകും. പാലുല്‍പാദനത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാല്‍ ആഭ്യന്തര ഉല്‍പാദനം മികച്ച രീതിയില്‍ നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുല്‍പാദനം. പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന…

Read More

റാന്നിയുടെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം സാധ്യമായി: മന്ത്രി വീണാ ജോര്‍ജ്

  റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു റാന്നിയുടെ ആരോഗ്യമേഖലയില്‍ സമഗ്ര വികസനം സാധ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെല്ലിക്കമണ്‍ റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. റാന്നിയുടെ സ്വപ്നമായിരുന്ന താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒപി പുനര്‍നിര്‍മ്മിച്ചു. ദേശീയ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യ ഗൈനക്കോളജി വിഭാഗമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുങ്ങുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 6.90 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ആശുപത്രി നിര്‍മാണം ഉടന്‍ ആരംഭിക്കും. മലയോര മേഖലയുടെ ആവശ്യമായ മെഡിക്കല്‍ കോളേജ് സാധ്യമാക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസന പാതയിലാണ്. റാന്നി ,കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലും നിര്‍മാണം പുരോഗമിക്കുന്നു. 1100…

Read More

വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു

വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു konnivartha.com: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം ചുണ്ടൻ ആറാം ഹീറ്റ്സിൽ ഒന്നാമതെത്തി ഫൈനലിൽ പ്രവേശിച്ചു. നടുഭാഗം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ മേൽപ്പാടം ചുണ്ടൻ വള്ളവും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടൻ ചുണ്ടൻ വള്ളത്തിന് ഫൈനലിൽ എത്താൻ സാധിച്ചില്ല.…

Read More

കല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ എന്നിവ സെപ്റ്റംബർ 4,5 തീയതികളിൽ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ സെപ്റ്റംബർ 4 നും തിരുവോണ സദ്യ 5 നും രാവിലെ മുതൽ നടക്കും. തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും അന്നേ ദിവസങ്ങളിൽ ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച്…

Read More

പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണം ചെയ്തു

  konnivartha.com: പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്ക് നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ആയുർവേദം ലോകത്തിന്റെ മുന്നിൽ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് മുന്നിൽ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ ആയുഷ് രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആയുഷ് മേഖലയിൽ…

Read More

എൻ.ആർ.ഐ കമ്മീഷൻ: മേഖലാതല അദാലത്തുകൾ പുനരാരംഭിക്കും

  konnivartha.com: എൻ.ആർ.ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് ചെയർപേഴ്സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അടുത്ത അദാലത്ത് എറണാകുളം കലക്ട്രേറ്റിൽ സെപ്റ്റംമ്പർ 16 ന് രാവിലെ പത്ത് മണിക്ക് നടക്കും. തിരുവനന്തപുരത്ത് യോഗത്തോടനുബന്ധിച്ചു നടന്ന അദാലത്തിൽ 12 പരാതികൾ പരിഗണിച്ചു. റിക്രൂട്ട്മെന്റ്-വിസാ തട്ടിപ്പുകൾ, ഫണ്ട് തിരിമറി, അതിർത്തി തർക്കം, ആനുകൂല്യം നിഷേധിക്കൽ, ബിസിനസ് തർക്കം, കുടുംബ തർക്കം, ഉപേക്ഷിക്കൽ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയവും അർദ്ധ ജുഡീഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാം. ചെയർ പേഴ്സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ [email protected] ലോ പരാതികൾ അറിയിക്കാം. കമ്മീഷൻ അംഗങ്ങളായ പി.എം ജാബിർ, എം.എം…

Read More

ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു :നിബന്ധനകൾ പാലിക്കണം

  konnivartha.com: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ സന്ദർശനത്തിന് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടർന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകൾ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഡാമിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് തടസ്സമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാധ്യമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മാലിന്യ സംസ്‌കരണം, മുന്നറിയിപ്പ് ബോർഡുകൾ, ക്ലീനിംഗ് ജീവനക്കാർ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ ഹൈഡൽ ടൂറിസം വകുപ്പ് ഒരുക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വേണം. സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇൻഷുറൻസ് സംവിധാനങ്ങളും ഹൈഡൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമായിരിക്കും. അപകടസാധ്യതയുള്ള മേഖലകളിൽ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം. ഡ്രൈവർമാർക്കും സന്ദർശകർക്കും…

Read More

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട കായൽ ഒരുങ്ങി

    konnivartha.com: ആവേശത്തിൻ്റെ ആരവം ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലരാജാക്കന്മാരെ വരവേൽക്കാൻ പുന്നമട ഒരുങ്ങി.ലോകം കാത്തിരുന്ന ജലമേളയ്ക്ക് ( നെഹ്‌റു ട്രോഫി വള്ളംകളി ) ഇനി മണിക്കൂറുകൾ മാത്രം. വാശിയേറിയ പോരാട്ടത്തിൽ കിരീടം ചൂടാൻ ജലരാജാക്കന്മാരെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒൻപത് മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. നെഹ്‌റു ട്രോഫി: മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം എച്ച് സലാം എംഎൽഎ നിർവഹിച്ചു നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്കാരിക ഉത്സവത്തിൻ്റെ സമാപന വേദിയിൽ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു. ആലപ്പുഴക്കാരുടെ മനസ്സിൽ അലിഞ്ഞു ചേർന്ന വികാരമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ച ഈ കലാപരിപാടികൾ കരയിലും…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/08/2025 )

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം  പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാതല ഓണഘോഷം മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും സംസ്ഥാന ടുറിസം വകുപ്പ്, ജില്ലാ…

Read More