വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്. ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കുന്നു. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ…
Read Moreപത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലി:റവന്യൂ അസംബ്ലി പതിറ്റാണ്ടിന്റെ പ്രശ്നപരിഹാര വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന റവന്യൂ സംബന്ധിയായ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അസംബ്ലി ഉപകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ നടന്ന പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തിലെയും ജില്ലയിലെയും വിഷയങ്ങള്‍ മന്ത്രി അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണന് എംഎല്‍എ എന്നിവരുടെ ആവശ്യങ്ങളും അസംബ്ലിയില്‍ അവതരിപ്പിച്ചു. അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രി കെ. രാജന് ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്കി. ജില്ലയിലെ എല്‍ടി പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു കഴിഞ്ഞു. 2021-23 കാലയളവില്‍ 598 പട്ടയങ്ങളും 2023-25 വരെ 535 പട്ടയങ്ങളും ഉള്‍പ്പടെ ജില്ലയില്‍ 1133 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 20 പരാതികള്‍,…
Read Moreമോഹൻ കുമാർ (അയ്യപ്പൻകുട്ടി(70) അന്തരിച്ചു
കോന്നി ഇളകൊള്ളൂർ മുള്ളൻകുഴിയിൽ( കോന്നി മങ്ങാരം ചീക്കനാൽ) മോഹൻ കുമാർ (അയ്യപ്പൻകുട്ടി–70) അന്തരിച്ചു. സംസ്കാരം നാളെ( 28/08/2025 ) 11ന്. ഭാര്യ: മലയാലപ്പുഴ എരുമാട്ട് ലീലാമണിയമ്മ. മക്കൾ: അനുപമ (പ്രശാന്തി പബ്ലിക് സ്കൂൾ, കോന്നി), അരുൺകുമാർ (സൈനിക ഉദ്യോഗസ്ഥൻ ഐടിബിപി). മരുമക്കൾ: രജിത് കുമാർ, ആര്യ
Read Moreകല്ലേലിക്കാവില്‍ കൗള ഗണപതി പൂജ സമര്‍പ്പിച്ചു
കോന്നി : ആദിമ ജനതയുടെ ആത്മാവിഷ്കാരങ്ങളെ താംബൂലത്തില്‍ നിലനിര്‍ത്തി ആയിരത്തി എട്ട്ഗണപതി ശ്രേഷ്ടന്മാരില് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കല്ലേലി കൗള ഗണപതിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ഊട്ടും പൂജയും സമര്‍പ്പിച്ചു . കരി ഗണപതി എന്ന് അറിയപ്പെടുന്ന കല്ലേലി കൗള ഗണപതിയ്ക്ക് കൗളാചാരപ്രകാരമാണ് വിശേഷാല്‍ പൂജകള്‍ നല്‍കിയത് . ദക്ഷിണയും മുറുക്കാനും അവലും മലരും മുന്തിരിയും കല്‍ക്കണ്ടവും വിവിധങ്ങളായ ഫല വര്‍ഗ്ഗങ്ങളും കാട്ടു തേനും കരിമ്പും ചുടു വര്‍ഗ്ഗങ്ങളും ,നെയ്യും മധുര പലഹാരങ്ങളും ചേര്‍ത്ത് വെച്ചു കരി ഗണപതിയ്ക്ക് കൗള ശാസ്ത്ര പ്രകാരം 999 മലകളെ വിളിച്ചുണര്‍ത്തി ഊട്ടു നല്കി .തുടര്‍ന്ന് ദീപനാളങ്ങള്‍ പകര്‍ന്നു പ്രകൃതിയുടെ അനുഗ്രഹത്തിന് വേണ്ടി ആരതി ഉഴിഞ്ഞു സമര്‍പ്പിച്ചു . കിഴക്കന്‍ പൂങ്കാവനത്തില്‍ കുടികൊള്ളുന്ന വനത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും വിവിധങ്ങളായ വിഭവങ്ങള്‍ നേദിച്ചു .പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്കി…
Read Moreമുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എക്സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 30നായിരുന്നു മഹിപാല്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ്. എറണാകുളം ഐജി, കേരള ബിവറേജസ് കോര്പറേഷന് എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
Read Moreനെഹ്റു ട്രോഫി വള്ളംകളി :വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 27/08/2025 )
നെഹ്റു ട്രോഫി വള്ളംകളി: 30ന് ജില്ലയിൽ പ്രാദേശിക അവധി നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നെഹ്റുട്രോഫി വഞ്ചിപ്പാട്ട് മത്സരം ഇന്ന് (27) 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ആഗസ്റ്റ് 27ന്) ആലപ്പുഴ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ…
Read More‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു
”മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു konnivartha.com: കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്. മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്കിയാല് നഷ്ടപരിഹാരം ലഭിക്കും എന്ന്…
Read Moreവന്യജീവി സംഘര്‍ഷ ലഘൂകരണ കരട് നയസമീപന രേഖ: സംസ്ഥാന ശില്പശാല 27 ന്
konnivartha.com: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്മേല് സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ആഗസ്റ്റ് 27-ന് രാവിലെ ഒന്‍പതിന് ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗവ. വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുക. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിക്കും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രന്, ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി കൃഷ്ണന്, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ.…
Read Moreസെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി നടത്തി
konnivartha.com: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാർ പദ്ധതികളെക്കുറിച്ച് അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് യു. പ്രതിഭ എംഎൽഎ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സർക്കാർ പദ്ധതികളെക്കുറിച്ച് നടത്തിയ സംയോജിത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന പദ്ധതിളെക്കുറിച്ച് മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംഎൽഎ പറഞ്ഞു. കായംകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ എസ്. ഗൗരി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ, ഐസിഡിഎസ് സൂപ്പർവൈസർ ധന്യ മഹേഷ് എന്നിവർ പ്രസംഗിച്ചു. കായംകുളം നഗരസഭ, ഐസിഡിഎസ്, ഫയർ & റസ്ക്യൂ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്കായി…
Read Moreകോന്നി മണ്ഡലത്തിൽ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം)
konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ്…
Read More