konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി . സിതിവേനി റബുക 2025 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ശ്രീ റബുക ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പത്നി, ആരോഗ്യ-വൈദ്യ സേവന മന്ത്രി ബഹു ശ്രീ. അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി റബുകയെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി മോദി ഊഷ്മളമായി സ്വാഗതം ചെയ്തു. ഉഭയകക്ഷി കാര്യങ്ങളുടെ മുഴുവൻ മേഖലകളിലും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും നേതാക്കൾ സമഗ്രവും ഭാവിയധിഷ്ഠിതവുമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധം, ആരോഗ്യം, കൃഷി, കാർഷിക സംസ്കരണം, വ്യാപാരം, നിക്ഷേപം, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം,…
Read Moreഅമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം
konnivartha.com: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള…
Read Moreജീവനക്കാർക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ
konnivartha.com/തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്. 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം…
Read Moreദേശീയ സാമ്പിൾ സർവ്വേയുടെ പ്ലാറ്റിനം ജൂബിലി; ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു
konnivartha.com: ദേശീയ സാമ്പിൾ സർവ്വേ (എൻഎസ്എസ്) യുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (എൻഎസ്ഒ) തിരുവനന്തപുരം റീജിയണൽ ഓഫീസും, മാർ ഇവാനിയോസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗവുമായി സഹകരിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ചടങ്ങ് എൻഎസ്ഒ (സൗത്ത് സോൺ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സജി ജോർജ് ഐഎസ്എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മീര ജോർജ് അധ്യക്ഷത വഹിച്ചു. കൊല്ലം എൻഎസ്ഒ സബ്-റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചരക്കാട്ട്, “എൻഎസ്ഒ സർവേകളുടെ ഒരു അവലോകനം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, “നയ തീരുമാനങ്ങളിൽ എൻഎസ്ഒ റിപ്പോർട്ടുകളുടെ പ്രസക്തി” എന്ന വിഷയത്തിൽ കൊല്ലം സബ്-റീജിയണൽ ഓഫീസ് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ആർ. സുഭാഷും സംസാരിച്ചു. മാർ ഇവാനിയോസ്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 25/08/2025 )
സിവില്‍ സപ്ലൈസ് ജില്ലാ ഓണം ഫെയര്‍ (ചൊവ്വ) മുതല്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം (ഓഗസ്റ്റ് 26 ചൊവ്വ) രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വില്പന ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര് ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ നാല് വരെ…
Read Moreഗതാഗത നിയന്ത്രണം:പ്രമാടം അമ്പലം ജംഗ്ഷന്- വാഴമുട്ടം
konnivartha.com: ടാറിംങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 26 ന് പ്രമാടം അമ്പലം ജംഗ്ഷന്- വാഴമുട്ടം റോഡിലൂടെയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ മറൂര്‍ പൂങ്കാവ് വഴി ചന്ദനപ്പളളി കോന്നി റോഡിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594975252.
Read Moreഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദന കുറിപ്പ് മത്സരം നടത്തി
konnivartha.com: ലോക വായന ദിനചാരണത്തോടനുബന്ധിച്ചു എക്സൈസ് വിമുക്തി മിഷന് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന് പെരുമ്പടം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ ‘ നോവലിനെ ആസ്പദമാക്കി ആസ്വാദന കുറിപ്പ് മത്സരം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തി. ഒന്നാം സ്ഥാനം ഷാരോണ്‍ ഷിബു(എന്‍. എം.ഹൈസ്കൂള്‍ കുമ്പനാട്), രണ്ടാം സ്ഥാനം അദ്വൈത് രവീന്ദ്രനാഥ് (സര്‍ക്കാര്‍ ഹൈസ്കൂള്‍ കുന്നന്താനം), മൂന്നാം സ്ഥാനം എ.ജി ഇന്ദു മിത്ര(നേതാജി ഹൈസ്കൂള്‍ പ്രമാടം) എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും പ്രശംസാപത്രവും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം.സൂരജ് വിതരണം ചെയ്തു. വിമുക്തി ജില്ല മാനേജര്‍ എസ്.സനില്‍, വിമുക്തി കോ ഓഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല് എന്നിവര്‍ പങ്കെടുത്തു.
Read Moreവ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു
konnivartha.com: എക്സൈസ് പത്തനംതിട്ട ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ഓണഘോഷത്തോടനുബന്ധിച്ച് എക്സൈസ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവല്കരണപ്രവര്ത്തനങ്ങള് ഊര്‍ജിതമാക്കും. ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനം, വിതരണം എന്നിവ തടയുന്നതിന് വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റും രൂപീകരിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്പാദന-വിപണന കേന്ദ്രങ്ങളിലും…
Read Moreബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത ;നാളെ മുതല്‍ മഴയ്ക്ക് സാധ്യത ( 25/08/2025 )
konnivartha.com: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 -29 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26/08/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 27/08/2025 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 28/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ…
Read Moreസിയാലിനെ ഒരു ട്രാൻസിറ്റ് ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റണം
konnivartha.com/ കൊച്ചി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി. ഹോട്ടൽ ശൃംഖല ശക്തിപ്പെടുത്തണമെന്നും ഊബർ മോഡൽ ടാക്സി സംവിധാനങ്ങളും ഉണ്ടായി വരണമെന്നും ട്വന്റി 14 ഹോൾഡിംഗ്സ് ആൻഡ് ലുലു ഫിനാൻസ് ഹോൾഡിംഗ്സ് സ്ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായിൽ എമിറേറ്റ്സ് ആരംഭിച്ചത് പോലെയുള്ള ഹോം ചെക്ക് ഇൻ സൗകര്യം ആരംഭിച്ചാൽ യാത്ര ആയാസരഹിതമാക്കാൻ കഴിയുമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ…
Read More